Month: June 2023

  • Local

    ആൽമരം വരൻ, ആര്യവേപ്പ് വധു: പാലക്കാട് നടന്ന ഈ  ദിവ്യ വിവാഹത്തിനു പിന്നിലെ വിശ്വാസം എന്താണെന്നറിയുക

       ഇത് അന്ധവിശ്വാസമാണ് എന്നു പറഞ്ഞ് തള്ളുന്നവരുണ്ടാകും പക്ഷേ ഇതല്‍പം പരിസ്ഥിതി പ്രേമവുമാണല്ലോ, കോട്ടായിയില്‍ ആലിനും ആര്യവേപ്പിനും കല്യാണം. കോട്ടായി പുളിനെല്ലി അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിലാണ് ഈ വേറിട്ട കല്യാണം നടന്നത്. നാട്ടില്‍ കല്യാണങ്ങള്‍ നടത്തുന്നതിന്റെ എല്ലാ ചടങ്ങുകളും ഉള്‍പ്പെടുത്തിയാണ് ആലിന്റെയും ആര്യവേപ്പിന്റെയും കല്യാണം നടത്തിയത് ചടങ്ങില്‍ ആലാണ് വരന്‍,ആര്യവേപ്പാണ് വധു.കോട്ടായിലെ തന്നെ ഒരു കുടുംബത്തിന്റെ മംഗല്യ സൗഭാഗ്യ പ്രാര്‍ത്ഥനയാണ് പുളിനെല്ലി അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ ചടങ്ങ് നടന്നത്. പനാവൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഓരോ ഗ്രാമത്തിലും ആലുണ്ടായിരിക്കണം എന്ന് പണ്ട് മുതല്‍ക്കുതന്നെ നിര്‍ബന്ധമുണ്ടായിരുന്നു. ഐശ്വര്യത്തിന്റെ പ്രതീകമാണ് ആല്‍മരം. ആൽമരം വളര്‍ന്നുകഴിഞ്ഞാല്‍ അതിന്റെ തൊട്ടടുത്ത് ആര്യവേപ്പിന്റെ തൈ നട്ടുവളര്‍ത്തും. ആല്‍മരം വിവാഹപ്രായമെത്തുന്നത് അതില്‍ ആയിരം ഇലകള്‍ തളിരിടുമ്പോഴാണ്. ആര്യവേപ്പ് ദേവിയാണ്. പെണ്‍മരമാണ്. ഗ്രാമീണര്‍ രണ്ടു പക്ഷമായി പിരിഞ്ഞ് വധുവിന്റെയും വരന്റെയും വീട്ടുകാരുമായി വിവാഹം നടത്തുന്നതായിട്ടാണ് ചടങ്ങ്. വധുവായ ആര്യവേപ്പിന്റെ വീട്ടുകാര്‍ ആ ഗ്രാമത്തിലെ പ്രായം ചെന്ന ദമ്പതിമാരെ ക്ഷണിച്ചുകൊണ്ടുവന്ന് പുതുവസ്ത്രം നല്‍കി…

    Read More »
  • Food

    പഴകും തോറും രുചി കൂടി വരുന്ന അച്ചാറുകൾ വേണ്ടേ വേണ്ട !

    കുട്ടികൾ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്നവയാണ് അച്ചാറുകള്‍. മാങ്ങ, നാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി എന്നിവയില്‍ തുടങ്ങി മീനും ഇറച്ചിയും വരെ നാം അച്ചാറാക്കുന്നു. ഇവ മാസങ്ങളോളം കേടുവരാതെ നില്‍ക്കുകയും ചെയ്യും. ബാക്ടീരിയയുടെ വളര്‍ച്ച തടയുന്നതിനും രുചി കൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, കടുക്, മുളക് പൊറ്റി തുടങ്ങിയവയും അച്ചാറുകളില്‍ ഉപയോഗിക്കുന്നു. പഴകും തോറും രുചി കൂടി വരുന്ന ഇവ കേരളീയര്‍ക്ക് എന്നും അവിഭാജ്യഘടകം തന്നെയാണ്.എന്നാല്‍ ഇവയുടെ അമിതമായ ഉപയോഗം ആരോഗ്യത്തിന് അപകടകരമാണ്.അള്‍സറിന് പ്രധാന കാരണം അച്ചാറിന്റെ അമിത ഉപയോഗമാണെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. രാത്രികാലങ്ങളില്‍ പുളിയുള്ള ഭക്ഷണം കൂടുതലായി കഴിക്കുകയാണെങ്കില്‍ ദഹനം നടക്കുമ്ബോള്‍ അമിതമായ അസിഡിറ്റി ഉല്‍പ്പാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.   വയറു വേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളും അച്ചാറിന്റെ അമിതമായ ഉപയോഗം കാരണം വന്നേക്കാം. ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ പലരും അച്ചാറുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും പല അച്ചാറുകളും അവ കൂട്ടുകയേ ഉള്ളൂ. എരിവും അസിഡിറ്റിയും വയറിലെ ആസിഡിന്റെ…

    Read More »
  • Kerala

    ശബരി എക്സ്പ്രസിലെ ശൗചാലയം പൂട്ടി യാത്രക്കാരൻ അകത്തിരുന്നത് പരിഭ്രാന്തി പരത്തി; ഒടുവിൽ പൂട്ട് പൊളിച്ച് ആളെ പുറത്തെടുത്തു

    കോഴിക്കോട് : ശബരി എക്സ്പ്രസിലെ ശൗചാലയം പൂട്ടി യാത്രക്കാരൻ അകത്തിരുന്നത് പരിഭ്രാന്തി പരത്തി. ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ ആളാണ് ശൗചാലയത്തിൽ കയറി അടച്ചിരിന്നത്. ഒടുവിൽ പൂട്ട് പൊളിച്ചാണ് ഷൊർണൂർ റെയിൽവെ പൊലീസ് ഇയാളെ പുറത്തിറക്കിയത്. സംസാരശേഷിയില്ലാത്തയാളാണ് ട്രെയിനിലെ ശുചിമുറിയിൽ കയറിയിരുന്നതെന്നും ഇയാളെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

    Read More »
  • India

    പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ്; ഗുരുതര പിഴവ് വരുത്തിയ കടലൂര്‍ സർക്കാര്‍ ആശുപത്രിയിലെ നഴ്സിന് സസ്പെന്‍ഷൻ

    ചെന്നൈ: തമിഴ്നാട്ടിൽ പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ്. ഗുരുതര പിഴവ് വരുത്തിയ നഴ്സിനെ സസ്പെൻഡ് ചെയ്തു. കടലൂർ സർക്കാർ ആശുപത്രിയിൽ ഇന്നലെയാണ് സംഭവം. പനി ബാധിച്ച 13കാരി സാധനയ്ക്ക് കുത്തിവയ്പ് നൽകണമെന്നായിരുന്നു ഡോക്ടറുടെ നിർദദേശം. കുട്ടിയുടെ അച്ഛൻ കരുണാകരൻ കൈമാറിയ കുറിപ്പടി, തുറന്നുപോലും നോക്കാതെ നഴ്സ് കണ്ണകി ഒരു കുത്തിവയ്പ്പെടുത്തു. രണ്ടാമത്തെ കുത്തിവയ്പ്പിന് മുതിർന്നപ്പോൾ അച്ഛൻ സംശയമുന്നയിക്കുകയായിരുന്നു. നായയുടെ കടിയേറ്റാൽ 2 കുത്തിവയ്പ്പുള്ള കാര്യം അറിയില്ലേ എന്നായിരുന്നു നഴ്സിൻറെ മറുപടി. പനിക്ക് ചികിത്സ തേടിയാണെത്തിയതെന്ന് പറഞ്ഞ അച്ഛൻ ബഹളം വച്ചപ്പോഴാണ് നഴ്സ് കുറിപ്പടി പരിശോധിച്ചത്. തർക്കത്തിനിടെ തളർന്നുവീണ കുട്ടിയെ അതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായതിന് പിന്നാലെ ഇന്ന് ആശുപത്രി വിട്ട സാധന കടലൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഗുരുതര പിഴവ് വരുത്തിയനഴ്സിനെ സസ്പെൻഡ് ചെയ്തതായി ആരോഗ്യ വകുപ്പ് ജോയിൻറ് ഡയറക്ടർ അറിയിച്ചു.

    Read More »
  • Kerala

    കുരുക്കില്‍പ്പെടാതെ ഇനി കൊച്ചിക്കാര്‍ക്ക് യാത്ര ചെയ്യാം; രാജ്യത്തെ ഏറ്റവും വലിയ ആകാശപാത കൊച്ചിയിൽ ഉയരുന്നു 

    കൊച്ചി:കുരുക്കില്‍പ്പെടാതെ ഇനി കൊച്ചിക്കാര്‍ക്ക് യാത്ര ചെയ്യാം.രാജ്യത്തെ തന്നെ ഏറ്റവും വലിയ ആകാശപാത ഉയരുകയാണ് കൊച്ചി നഗരത്തില്‍. ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 16.75 കിലോമീറ്റര്‍ ദൂരത്തില്‍ ആകാശപാത നിര്‍മിക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി. ഇടപ്പള്ളിയില്‍ നിന്ന് അരൂര്‍ വരെ 18 കിലോമീറ്ററും നേരത്തെ പ്രഖ്യാപിച്ച അരൂരില്‍ നിന്നു തുറവൂര്‍ വരെയും 13 കിലോമീറ്റര്‍ ആകാശപ്പാതയുമാണ് ദേശീയപാത അതോറിറ്റിയുടെ പ്രഥമ പദ്ധതിയില്‍ ഉള്ളത്. അരൂരില്‍ നിന്നു തുറവൂര്‍വരെ 26 മീറ്റര്‍ വീതിയില്‍ ആറുവരി ഗതാഗതത്തിനുള്ള സൗകര്യമാണ് ഉയരപാതയിലുണ്ടാവുക. 1,668.50 കോടി രൂപയ്ക്ക് മഹാരാഷ്ട്ര നാസിക്കിലെ അശോക ബില്‍ഡ്കോണ്‍ കമ്ബനിയാണു നിര്‍മാണക്കരാര്‍ ഏറ്റെടുത്തത്. നിലവിലുള്ള നാലുവരിപ്പാതയുടെ മധ്യഭാഗത്ത് വലിയ തൂണുകള്‍ സ്ഥാപിച്ചാണ് ഉയരപാത നിര്‍മിക്കുന്നത്. പാതയുടെ നടുഭാഗത്ത് ഒറ്റത്തൂണിലായിരിക്കും പാത.

    Read More »
  • Sports

    കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജ് വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മാനേജർ

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും ബിസിസിഐ മുന്‍ ജോയിന്‍റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജിനെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മാനേജരായി ബിസിസിഐ നിയമിച്ചു. അടുത്ത മാസം 12 മുതലാണ് ഇന്ത്യന്‍ ടീമിന്‍റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം തുടങ്ങുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 പരമ്പരകളുമുള്ള പര്യടനം ഒരു മാസം നീളും. മുമ്പ് ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിലും ജയേഷ് ജോര്‍ജ് മാനേജരായിരുന്നിട്ടുണ്ട്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായിരുന്ന കാലയളവില്‍ ബിസിസിഐ ജോയന്‍റ് സെക്രട്ടറിയായിരുന്ന ജയേഷ് ജോര്‍ജ് നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാണ്. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് രണ്ടാമൂഴം ലഭിക്കാതെ സൗരവ് ഗാംഗുലി പുറത്തായതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ജയേഷ് ജോര്‍ജിനെ വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. അടുത്ത മാസം 12ന് ഡൊമനിക്കയിലെ വിസ്ഡന്‍ പാര്‍ക്കിലാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റ് തുടങ്ങുക. 20ന് പോര്‍ട്ട് ഓഫ് സ്പെയിനില്‍…

    Read More »
  • Business

    2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ

    ദില്ലി: 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. നോട്ട് പിൻവലിച്ചതിന് ശേഷം വിപണിയിലുള്ള മൂന്നിൽ രണ്ട് ഭാഗവും ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. നിക്ഷേപമായോ മാറ്റിയെടുക്കുകയോ ചെയ്യുന്നതിലൂടെയാണ് ഇവ ബാങ്കുകളിലേക്ക് എത്തിയെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സെൻട്രൽ ബാങ്ക് ഗവർണറുടെ പ്രസ്താവന. 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് ആർബിഐ നിശ്ചയിച്ചിരിക്കുന്ന സമയപരിധി 2023 സെപ്റ്റംബർ 30 ആണ്. 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നത് ബാങ്കിംഗ് സംവിധാനത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്ന് അടുത്തിടെ എസ്ബിഐ റിപ്പോർട്ട് ഉണ്ടായിരുന്നു. രാജ്യത്തെ പണപ്പെരുപ്പം കുറയുകയാണെന്നും എന്നാൽ വെല്ലുവിളികളുണ്ടെന്നും ശക്തികാന്ത ദാസ് അഭിമുഖത്തിൽ പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും പോളിസി നിരക്കുകൾ കാലിബ്രേറ്റഡ് രീതിയിൽ വർധിപ്പിക്കുമെന്നും ദാസ് പറഞ്ഞു. ഇതിന്റെ ഫലമായി പണപ്പെരുപ്പം 5 ശതമാനത്തിൽ താഴെയായി. 2023 മെയ് 19 നാണ് 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ…

    Read More »
  • Sports

    ഗുസ്‌തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധങ്ങള്‍ അയഞ്ഞതിന് പിന്നാലെ വിദേശ പരിശീലനത്തിന് താരങ്ങൾ

    ദില്ലി: ഗുസ്‌തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധങ്ങള്‍ അയഞ്ഞതിന് പിന്നാലെ വിദേശ പരിശീലനത്തിന് താരങ്ങൾ. ബജറങ് പുനിയക്കും വിനേഷ് ഫോഗത്തിനും വിദേശത്ത് പരിശീലനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ബജറങ് പുനിയ കിര്‍ഗിസ്ഥാനിലെ ഇസ്സിക് കുളിലും വിനേഷ് ഫോഗത്ത് ഹങ്കറിയിലെ ബുഡാപെസ്റ്റിലുമാണ് പരിശീലനം നടത്തുക. ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവ മുന്‍നിര്‍ത്തിയാണ് ഇരുവരുടേയും വിദേശ പരിശീലനം. താരങ്ങള്‍ ജൂലൈ ആദ്യ വാരം വിദേശത്തേക്ക് തിരിക്കും. പരിശീലകൻ അടക്കം 7 പേർക്ക് ഒപ്പം പോകാനും അനുമതിയുണ്ട്. ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന താരങ്ങളാണ് ബജറങ് പുനിയയും വിനേഷ് ഫോഗത്തും. കേസ് തുടരുന്ന സാഹചര്യത്തില്‍ പ്രത്യക്ഷ സമരം അവസാനിപ്പിച്ചതോടെ ഇനി പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരങ്ങളുടെ ആലോചന. ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയ്‌ക്കായുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുകയാണ് പുനിയയുടെയും ഫോഗത്തിന്‍റേയും ലക്ഷ്യം.…

    Read More »
  • Tech

    നത്തിംഗ് ഫോണ്‍ 2 ജൂലൈ 11ന് പുറത്തിറങ്ങും; പ്രീബുക്കിംഗ് ആരംഭിച്ചു

    ദില്ലി: നത്തിംഗ് ഫോൺ 2 വരുന്ന ജൂലൈ 11ന് പുറത്തിറങ്ങും. ഈ ഫോണിൻറെ നിരവധി വിവരങ്ങൾ ഇതിനകം തന്നെ പുറത്ത് എത്തിയിട്ടുണ്ട്. ഇപ്പോൾ പുതിയ ഫോൺ എത്തുന്നതിൻറെ ഭാഗാമായി ജൂൺ 29 വ്യാഴാഴ്ച മുതൽ ഫോണിൻറെ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഫോണിൻറെ യൂറോപ്പിലെ വില വിവരം സംബന്ധിച്ച സൂചനകളും ചോർന്നിട്ടുണ്ട്. രണ്ട് റാം മോഡലുകളിലാണ് നത്തിംഗ് ഫോൺ 2 ഇറങ്ങുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇത് പ്രകാരം 8GB റാം 256 സ്റ്റോറേജ് പതിപ്പിന് ഏതാണ്ട് 729 യൂറോ വിലവരും. അതായത് ഇന്ത്യൻ രൂപയിൽ കണക്ക് കൂട്ടിയാൽ 65600 രൂപ. അതേ സമയം 12GB RAM + 512GB പതിപ്പായിരിക്കും ഹൈഎൻറ് എന്നാണ് വിവരം. ഇതിന് 76500 രൂപയ്ക്ക് അടുത്ത് വിലവരും. യൂറോപ്യൻ യൂണിയൻ വിലയാണ് ഇത്. ഇന്ത്യയിലെ നത്തിംഗ് ഫോൺ 1 ൻറെ വില കണക്കിലെടുക്കുമ്പോൾ നത്തിംഗ് ഫോൺ 2 വില ഏകദേശം 30,000 രൂപയ്ക്കും 35,000 രൂപയ്ക്കും…

    Read More »
  • Local

    നാല് ലക്ഷം രൂപ വിലവരുന്ന മാരക മയക്കുമരുന്ന് ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി കോട്ടയത്ത്  പിടിയിൽ

      അസം സോണിപൂർ സ്വദേശി രാജ്കൂൾ ആലം (33) നാല് ലക്ഷം രൂപ വിലവരുന്ന  ബ്രൗൺ ഷുഗറുമായി എക്സൈസിൻ്റെ പിടിയിൽ. കോട്ടയം നഗരത്തിൽ പഴം- പച്ചക്കറി വ്യാപരത്തിന്റെ മറവിലായിരുന്നു യുവാക്കളെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ലക്ഷ്യമാക്കി ലഹരി ഉല്പന്നങ്ങൾ വിറ്റിരുന്നത്. ഇയാളുടെ പക്കൽ നിന്നും നാല് ലക്ഷം രൂപ വിലവരുന്ന ബ്രൗൺഷുഗർ  പിടിച്ചെടുത്തു. 78 ചെറിയ പ്ലാസ്റ്റിക്ക് കണ്ടൈനറുകളിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 100 മില്ലിഗ്രാമിന് 5,000 രൂപ നിരക്കിൽ ഇയാൾ വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ ഇയാളെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഒരിക്കൽ ഉപയോഗിച്ചാൽ ദിവസം മുഴുവൻ ലഹരിയിലേക്ക് മയങ്ങി വീഴുന്ന തരത്തിൽ ഉള്ള മാരക മയക്കമരുന്നാണ് കറുപ്പ് ചെടിയിൽ നിന്നും സംസ്ക്കരിച്ചെടുക്കുന്ന ഹെറോയിൻ അഥവാ ബ്രൗൺ ഷുഗറെന്നും എക്സൈസ് അധികൃതർ പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ്…

    Read More »
Back to top button
error: