Month: June 2023

  • Kerala

    നിരണം പഞ്ചായത്ത് ഭരണം  അവതാളത്തിൽ, സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രസിഡണ്ട് അകത്തായിട്ട് ഒരുമാസം

       തിരുവല്ല: സാമ്പത്തിക തട്ടിപ്പ് കേസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒരുമാസമായി റിമാൻഡിൽ. നിരണം പഞ്ചായത്തിന്റെ ഭരണം സ്തംഭനാവസ്ഥയിലായി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഈ മാസം ഒന്നാം തീയതിയാണ് നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോണ്‍ഗ്രസിലെ കെ പി പുന്നൂസ് അറസ്റ്റിൽ ആവുന്നത്. പിന്നീട് ജർമൻ കമ്പനിയുടെ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് പാലക്കാട് മംഗലം സ്വദേശിയായ യുവാവിൽ നിന്നും 50 ലക്ഷം രൂപ വാങ്ങിയ കേസിൽ വടക്കഞ്ചേരി പൊലീസ് അറസ്റ്റു ചെയ്ത പുന്നൂസിനെ ആലത്തൂർ കോടതി റിമാന്‍ഡ് ചെയ്തു. മകന്റെ സുഹൃത്തിനെയാണ് പുന്നൂസ് കബളിപ്പിച്ച് പണം തട്ടിയത്. പഞ്ചായത്ത് പ്രസിഡണ്ട് തന്നെ ജയിലിൽ ആയതോടെ പഞ്ചായത്തിലെ എല്ലാ കാര്യങ്ങളും കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. സാമ്പത്തിക തട്ടിപ്പ് കേസിൽ പഞ്ചായത്ത് പ്രസിഡണ്ട് റിമാൻഡിൽ ആയിട്ട് ദിവസം 29 കഴിഞ്ഞു. വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ…

    Read More »
  • India

    മണിപ്പൂരിലേത് വംശഹത്യ; ക്രൈസ്തവരെ തിരഞ്ഞു പിടിച്ച്‌ ആക്രമിക്കുന്നു:ബിഷപ്പ് ജോസഫ് പാംപ്ലാനി

    കണ്ണൂർ:മണിപ്പൂരിലേത് വംശഹത്യയാണെന്നും ക്രൈസ്തവരെ തിരഞ്ഞു പിടിച്ച്‌ ആക്രമിക്കുകയാണെന്നും തലശേരി രൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനി. മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ ശരിയായ ഇടപെടല്‍ നടത്തണമെന്നും ബിഷപ്പ് പറഞ്ഞു. മണിപ്പൂരിലേത് വംശഹത്യയാണ് . മണിപ്പൂരില്‍ ക്രൈസ്തവരെ തിരഞ്ഞു പിടിച്ച്‌ ആക്രമിക്കുകയാണ്. ഇന്ത്യ എന്ന രാജ്യത്ത് വിവേചനമില്ല എന്നാണ് പ്രധാനമന്ത്രി അമേരിക്കയില്‍ പറഞ്ഞത്. മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ മുഖത്തു നോക്കി പ്രധാനമന്ത്രി ഇതു പറയണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു . മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചു. മണിപ്പൂരില്‍ നടക്കുന്നത് കലാപമാണ്. കലാപകാരികള്‍ക്ക് എവിടെ നിന്ന് പൊലീസിന്‍റെ ആയുധങ്ങള്‍ ലഭിച്ചു. ഭരണകൂടത്തിന്‍റെ മൗനാനുവാദം ഇവര്‍ക്ക് ലഭിച്ചോ എന്ന് സംശയിക്കണം. മണിപ്പൂര്‍ കത്തി എരിയുമ്ബോള്‍ ആരും കാര്യമായി സമാധാനത്തിന് ശ്രമിക്കുന്നില്ല സൈനിക ബലമുള്ള രാജ്യത്ത് കലാപം അമര്‍ച്ച ചെയ്യാൻ കഴിയാത്തത് ശരിയല്ലെന്നും പാംപ്ലാനി പറഞ്ഞു. റബർ വില കി​ലോക്ക്​ 300 രൂപയാക്കിയാൽ കേരളത്തിൽ ബി.ജെ.പി എം.പിയെ തരാമെന്ന വാഗ്ദാനത്തിലൂടെ​ വാർത്തയിൽ ഇടം പിടിച്ച ആളാണ്​ തലശ്ശേരി ആർച്ച്​ ബിഷപ്പ്​ ജോസഫ്​…

    Read More »
  • NEWS

    ഫിഫ റാങ്കിങില്‍ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യ;പുതിയ പട്ടികയില്‍  100ാം സ്ഥാനത്ത്

    സൂറിച്ച്:പുതിയ ഫിഫ റാങ്കിങില്‍ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യ.പട്ടികയില്‍ ഇന്ത്യ 100ാം സ്ഥാനത്തെത്തി.നേരത്തെ 111ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ലോക ജേതാക്കളായ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാമതും നില്‍ക്കുന്നു. നാലാം സ്ഥാനം ഇംഗ്ലണ്ടിന്. ബെല്‍ജിയം അഞ്ചും ക്രോയേഷ്യ ആറും ഹോളണ്ട് ഏഴും ഇറ്റലി എട്ടും സ്ഥാനത്ത്. ഒന്‍പതാം സ്ഥാനത്ത് പോര്‍ച്ചുഗലാണ്. നാഷന്‍സ് ലീഗ് ജേതാക്കളായ സ്പെയിന്‍ പത്താം സ്ഥാനത്ത്. സാഫ് ചാമ്ബ്യന്‍ഷിപ്പില്‍ സെമി ഉറപ്പിച്ചതിനു പിന്നാലെയാണ് ഫിഫ റാങ്കിങില്‍ ഇന്ത്യയുടെ മുന്നേറ്റം.

    Read More »
  • Kerala

    വീണ്ടും പനിമരണം; കാസർകോട് യുവതി മരിച്ചു

    കാസർകോട്:പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കാസര്‍കോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി(28)യാണ് മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.     കഴിഞ്ഞ തിങ്കളാഴ്ചയാണ് അശ്വതിക്ക് പനി കൂടിയത്. തുടര്‍ന്ന് കാസര്‍കോട് ആശുപത്രിയിലെത്തി ചികിത്സ തേടി. അന്ന് തന്നെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ പനി കുറഞ്ഞില്ല. ചൊവ്വാഴ്ച പനി കൂടിയതോടെ വീണ്ടും ആശുപത്രിയിലെത്തി.നില വഷളായതോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

    Read More »
  • Kerala

    തൃശൂര്‍ – പാലക്കാട് ദേശീയ പാതയില്‍ കുതിരാന് സമീപം റോഡില്‍ വീണ്ടും വിള്ളൽ

    പാലക്കാട്: തൃശൂര്‍ – പാലക്കാട് ദേശീയ പാതയില്‍ കുതിരാന് സമീപം റോഡില്‍ വീണ്ടും വിള്ളല്‍. മൂന്ന് മീറ്ററോളം ദൂരത്തിലാണ് റോഡിലെ വിള്ളല്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രണ്ട് മീറ്ററോളം ദൂരത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് തകരാറിനു കാരണമെന്നാണ് ആരോപണം.   പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന പാതയിലാണ് വഴക്കുംപാറ അടിപ്പാതയോട് ചേര്‍ന്നാണ് വിള്ളല്‍ കണ്ടെത്തിയത്. റോഡില്‍ വിള്ളല്‍ കണ്ട സംഭവത്തില്‍ കരാര്‍ കമ്ബനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.ടോള്‍ പിരിവ് തുടങ്ങിയ കമ്ബനി അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇതുവരെയും പാതയില്‍ ലഭ്യമാക്കിയില്ലെന്നും മന്ത്രി പറഞ്ഞു. കരാര്‍ കമ്ബനിയുടെ വീഴ്ച പരിശോധിക്കൻ തിങ്കളാഴ്ച പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • Kerala

    സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; ഒപ്പം ഇ. ശ്രീധരനുമെന്ന് സൂചന

    ന്യൂഡല്‍ഹി:സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന.സുരേഷ് ഗോപിക്കൊപ്പം മെട്രോമാൻ ഇ ശ്രീധരനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അധികം വൈകാതെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ മന്ത്രിയായി സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുമെന്ന സൂചന ലഭിച്ചത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങള്‍ മെനയാൻ ഇന്നലെ അ‌ര്‍ദ്ധരാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ബി ജെ പി നേതാക്കള്‍ യാേഗം ചേര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.ഈ യോഗത്തിലാണ് കേരളത്തിൽ നിന്നും സുരേഷ് ഗോപിയുടെ പേര് ഉയർന്നുവന്നത്.ഒപ്പം ഇ ശ്രീധരന്റെ പേരും ലിസ്റ്റിലുണ്ട്.മെട്രോമാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് കേരളത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനം ഉണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്.  വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്താൻ ബി ജെ പി തയ്യാറെടുക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.അതേസമയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി മുരളീധരൻ ആറ്റിങ്ങലില്‍ നിന്ന്…

    Read More »
  • Kerala

    സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിൽ പ്രതികൾ;തമിഴ്നാട് സ്വദേശിനികളായ മൂവര്‍ സംഘത്തെ തിരുവല്ല പൊലീസ് പിടികൂടി

    തിരുവല്ല:സംസ്ഥാനത്ത് നിരവധി മോഷണക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ മൂവര്‍ സംഘത്തെ തിരുവല്ല പൊലീസ് പിടികൂടി.തമിഴ്നാട് സ്വദേശിനികളായ മൂവര്‍ സംഘത്തെയാണ് പിടികൂടിയത്. ബസുകളിലും ആശുപത്രികളിലുമാണ് ഇവര്‍ മോഷണം പതിവാക്കിയിരുന്നത്.കഴിഞ്ഞ ദിവസം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വച്ച്‌ തിരുവൻവണ്ടൂര്‍ സ്വദേശിനിക്ക് മുപ്പതിനായിരം രൂപയും എടിഎം കാര്‍ഡുകളുമടങ്ങിയ പഴ്‌സ് നഷ്ടമായിരുന്നു.തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് സ്വദേശികളായ ദുര്‍ഗാലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവര്‍ പിടിയിലാകുന്നത്.   വൈഎംസിഎ ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്ത് വച്ചാണ് ഇവര്‍ പിടിയിലാകുന്നത്. തിരക്കേറിയ ഇടങ്ങളില്‍ വിദഗ്‌ദ്ധമായി കളവ് നടത്തുന്നവരാണ് ഇവര്‍. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി മുപ്പതിലധികം കേസുകള്‍ ഇവരുടെ പേരിലുണ്ട്.മാന്യമായി വസ്ത്രം ധരിച്ച്‌ മോഷണം നടത്തി തന്ത്രപരമായി കടന്നുകളയുന്ന ഇവരെ പിടികൂടാൻ പൊലീസ് ഏറെ നാളായി ശ്രമിക്കുകയായിരുന്നു.പിടികൂടിയ സമയത്തും നിരവധി വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നു.

    Read More »
  • Kerala

    മണിമലയിൽ 250 ബെഡ് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വരുന്നു

    മണിമല:250 ബെഡുകളോടുകൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് 2023 ജൂലൈ 3 ന് മണിമലയിൽ തറക്കല്ലിടും.ചങ്ങനാശ്ശേരി അതിരൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയുടെ ശാഖയായി ആരംഭിക്കുന്ന ഇൻഫൻ്റ് ജീസസ് ഹോസ്പിറ്റൽ മാസങ്ങൾക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ചികിത്സ ആരംഭിക്കും. മണിമലയിൽ നിന്ന് 500 മീറ്റർ അകലെ കരിക്കാട്ടൂരിലേക്ക് പോകുന്ന വഴിയിൽ സംസ്ഥാന ഹൈവയോട് ചേർന്നാണ് അത്യാധുനിക ആതുരാലയം പ്രവർത്തന സജ്ജമാകുന്നത്.  പ്രമുഖ ഡോക്ടേഴ്സ് ഉൾപ്പെടെ ഈ ആശുപത്രിയിൽ  സേവനത്തിനെത്തും. യൂറോപ്യൻ സാങ്കേതിക ഉപകരണങ്ങൾ കാര്യക്ഷമവും കൃത്യതയും ഉള്ള രോഗനിർണ്ണയവും ചികിത്സയും സാധ്യമാക്കും. കുറഞ്ഞ ചിലവിൽ അന്തർദ്ദേശീയ നിലവാരമുള്ള ചികിത്സ റാന്നി, ചുങ്കപ്പാറ കോട്ടാങ്ങൽ, ചെറുവളളി, പഴയിടം, ചിറക്കടവ്, വെള്ളാവൂർ, നെടുങ്കുന്നം, കടയനിക്കാട്, വാഴൂർ, കങ്ങഴ ,മുണ്ടത്താനം , ചാമംപതാൽ ആലപ്ര, വള്ളംചിറ, മുക്കട, പ്രദേശങ്ങളിലെ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാവും. അപകടങ്ങൾ പതിവായ പുനലൂർ മൂവാറ്റുപുഴ ഹൈവേയോട് ചേർന്നാണ് ആശുപത്രി പ്രവർത്തിക്കുക. വേഗത്തിൽ ചികിത്സയെത്തിക്കാൻ കഴിയുന്നതിലൂടെ അനേകം രോഗികളെ തിരികെ…

    Read More »
  • Kerala

    വിഴിഞ്ഞത്തു നിന്ന് നിന്ന് അഞ്ചു പവൻ്റെ  സ്വർണ്ണമാല  പൊട്ടിച്ചു കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി

    വിഴിഞ്ഞം:  തെന്നൂർകോണം ഞാറവിളയിൽ യുവതിയുടെ കഴുത്തിൽ നിന്ന് അഞ്ചു പവൻ്റെ  സ്വർണ്ണമാല  പൊട്ടിച്ചു കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളിൽ  വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം  കരയടിവിള പിറവിലാകം വീട്ടിൽ കൊഞ്ചൽ എന്ന് വിളിക്കുന്ന ജിതിൻ (24),  വിഴിഞ്ഞം പള്ളിത്തുറ പുരയിടം വീട്ടിൽ ഇമ്മാനുവേൽ (26), വിഴിഞ്ഞം കടയ്ക്കുളം  കുരുവിതോട്ടം വീട്ടിൽ ഫെലിക്‌സൺ  (25) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് വർക്കലയിലെ റിസോർട്ടിൽ നിന്ന് പിടികൂടിയത്. ചൊവ്വാഴ്ച  ഉച്ചയ്ക്ക് മൂന്നോടെ നടന്ന സംഭവത്തിൽ  വി രാഖിയുടെ മാലയാണ് വീടിനു സമീപം വെച്ച് പ്രതികൾ പൊട്ടിച്ചുകടന്നത്. പിടിവലിക്കിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. സ്കൂളിൽ നിന്ന് മകനെ വിളിക്കാൻ വീടിന് സമീപത്തെ ഇടവഴിയിലൂടെ യുവതി നടക്കവേ പിറകിലൂടെ നടന്നെത്തിയാണ്  മാല പൊട്ടിച്ചത്. പരാതി ലഭിച്ചതോടെ സംഭവസ്ഥലത്തെത്തിയ  പോലീസ് പ്രദേശത്തെ ഈ യുവതിയെ അറിയാവുന്ന വ്യക്തികളുടെ ലിസ്റ്റ് എടുത്തു.  ഇതിൽ ക്രിമിനൽ പശ്ചാത്തലമുള്ള  ജിതിൻ  ഉൾപ്പെട്ടതോടെ സംശയമായി. പ്രതിയുടെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു …

    Read More »
  • Kerala

    മൺസൂൺ യാത്രയുമായി കെഎസ്ആർടിസി

    മഴ, കെഎസ്‌ആര്‍ടിസി ബസ്, പിന്നെ ജോണ്‍സണ്‍ മാഷിന്റെ പാട്ടും.. കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികളുടെ മഴ സീസണിലെ ‘ലൂപ്പ്’ ആണിത്.ഈ എവര്‍ഗ്രീൻ ഹിറ്റ് കോംബോയ്ക്ക് ഇന്നും മാറ്റമൊന്നുമില്ല. ഇതാ ഈ മഴക്കാലത്ത് കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര പോകാൻ പറ്റിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. വാഗമണ്‍ കെഎസ്‌ആര്‍ടിസി യാത്ര ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം നന്നാക്കിയതോടെ ഈ മഴക്കാലത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന റൂട്ട് ആണിത്. പാറകള്‍ ചീന്തിയെടുത്ത, വളഞ്ഞു പുളഞ്ഞ പാതയിലൂടെ താഴ്വാരങ്ങളും കോടമഞ്ഞും ആസ്വദിച്ച്‌ പോകുന്ന യാത്രയാണിത്. കെഎസ്‌ആര്‍ടിസിയിലാണ് യാത്രയെങ്കില്‍ പറയുകയും വേണ്ട. വാഗമണ്ണിലെത്തിയാല്‍ തങ്ങള്‍ പാറ, കുരിശുമല, പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന് പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. കൂടുതല്‍ സമയമുണ്ടെങ്കില്‍ കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാം. വാഗമണ്ണില്‍ നിന്ന് പുള്ളിക്കാനം വഴിയുള്ള യാത്ര കേരളത്തിലെ ഏറ്റവും മികച്ച കെഎസ്‌ആര്‍ടിസി റൂട്ടുകളിലൊന്നാണ്. വയനാട് കെഎസ്‌ആര്‍ടിസി യാത്ര മഴയില്‍ താമരശ്ശേരി ചുരത്തിലൂടെ ഒരു കെഎസ്‌ആര്‍ടിസി യാത്ര യാത്രികരുടെ…

    Read More »
Back to top button
error: