LocalNEWS

നാല് ലക്ഷം രൂപ വിലവരുന്ന മാരക മയക്കുമരുന്ന് ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി കോട്ടയത്ത്  പിടിയിൽ

  അസം സോണിപൂർ സ്വദേശി രാജ്കൂൾ ആലം (33) നാല് ലക്ഷം രൂപ വിലവരുന്ന  ബ്രൗൺ ഷുഗറുമായി എക്സൈസിൻ്റെ പിടിയിൽ.

കോട്ടയം നഗരത്തിൽ പഴം- പച്ചക്കറി വ്യാപരത്തിന്റെ മറവിലായിരുന്നു യുവാക്കളെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ലക്ഷ്യമാക്കി ലഹരി ഉല്പന്നങ്ങൾ വിറ്റിരുന്നത്.

ഇയാളുടെ പക്കൽ നിന്നും നാല് ലക്ഷം രൂപ വിലവരുന്ന ബ്രൗൺഷുഗർ  പിടിച്ചെടുത്തു.
78 ചെറിയ പ്ലാസ്റ്റിക്ക് കണ്ടൈനറുകളിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

100 മില്ലിഗ്രാമിന് 5,000 രൂപ നിരക്കിൽ ഇയാൾ വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നഗരത്തിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ ഇയാളെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.

ഒരിക്കൽ ഉപയോഗിച്ചാൽ ദിവസം മുഴുവൻ ലഹരിയിലേക്ക് മയങ്ങി വീഴുന്ന തരത്തിൽ ഉള്ള മാരക മയക്കമരുന്നാണ് കറുപ്പ് ചെടിയിൽ നിന്നും സംസ്ക്കരിച്ചെടുക്കുന്ന ഹെറോയിൻ അഥവാ ബ്രൗൺ ഷുഗറെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Back to top button
error: