KeralaNEWS

കുരുക്കില്‍പ്പെടാതെ ഇനി കൊച്ചിക്കാര്‍ക്ക് യാത്ര ചെയ്യാം; രാജ്യത്തെ ഏറ്റവും വലിയ ആകാശപാത കൊച്ചിയിൽ ഉയരുന്നു 

കൊച്ചി:കുരുക്കില്‍പ്പെടാതെ ഇനി കൊച്ചിക്കാര്‍ക്ക് യാത്ര ചെയ്യാം.രാജ്യത്തെ തന്നെ ഏറ്റവും വലിയ ആകാശപാത ഉയരുകയാണ് കൊച്ചി നഗരത്തില്‍.
ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 16.75 കിലോമീറ്റര്‍ ദൂരത്തില്‍ ആകാശപാത നിര്‍മിക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി.
ഇടപ്പള്ളിയില്‍ നിന്ന് അരൂര്‍ വരെ 18 കിലോമീറ്ററും നേരത്തെ പ്രഖ്യാപിച്ച അരൂരില്‍ നിന്നു തുറവൂര്‍ വരെയും 13 കിലോമീറ്റര്‍ ആകാശപ്പാതയുമാണ് ദേശീയപാത അതോറിറ്റിയുടെ പ്രഥമ പദ്ധതിയില്‍ ഉള്ളത്.
അരൂരില്‍ നിന്നു തുറവൂര്‍വരെ 26 മീറ്റര്‍ വീതിയില്‍ ആറുവരി ഗതാഗതത്തിനുള്ള സൗകര്യമാണ് ഉയരപാതയിലുണ്ടാവുക. 1,668.50 കോടി രൂപയ്ക്ക് മഹാരാഷ്ട്ര നാസിക്കിലെ അശോക ബില്‍ഡ്കോണ്‍ കമ്ബനിയാണു നിര്‍മാണക്കരാര്‍ ഏറ്റെടുത്തത്. നിലവിലുള്ള നാലുവരിപ്പാതയുടെ മധ്യഭാഗത്ത് വലിയ തൂണുകള്‍ സ്ഥാപിച്ചാണ് ഉയരപാത നിര്‍മിക്കുന്നത്. പാതയുടെ നടുഭാഗത്ത് ഒറ്റത്തൂണിലായിരിക്കും പാത.

Back to top button
error: