Month: June 2023

  • LIFE

    മാരി സെല്‍വരാജി​ന്റെ തമിഴ് ചിത്രം മാമന്നന്‍ തീയറ്ററിൽ; വില്ലനായി ഫഹദ്

    ചെന്നൈ: മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ വ്യാഴാഴ്ച റിലീസായിരിക്കുകയാണ്. രണ്ടേ രണ്ട് ചിത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച സംവിധായകനാണ് മാരി സെൽവരാജ്. പരിയേറും പെരുമാൾ, കർണൻ എന്നിവയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘മാമന്നൻ’. എം.കെ. സ്റ്റാലി​ന്റെ മകനും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി അ​ഭിനയിച്ച അവസാന ചിത്രമാണ് മാമന്നൻ. സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. വടിവേലുവാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എആർ റഹ്മാൻ ചിത്രത്തിൻറെ സംഗീതം നിർവ്വഹിച്ചിരിക്കുന്നു. ഫഹദ് ഫാസിൽ വിക്രത്തിന് ശേഷം പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രമാണ് മാമന്നൻ. ചിത്രത്തിലെ നെഗറ്റീവ് റോളാണ് ഇദ്ദേഹം ചെയ്യുന്നത്. മികച്ച റിപ്പോർട്ടാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് പൊതുവിൽ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ പറയുന്നത്. വടിവേലുവിൻറെ വേഷത്തിൽ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നാണ് ട്വിറ്റർ റിവ്യൂകൾ പറയുന്നത്. പലരും ചിത്രത്തിൻറെ ഇൻറർവെൽ ബ്ലോക്കിനെ വലിയ…

    Read More »
  • India

    മേട്ടുപ്പാളയം മേഖലയിൽ അലഞ്ഞുതിരിയുന്ന ബാഹുബലിയെ തത്ക്കാലം പിടിക്കില്ല; ആന ആരോഗ്യവാൻ

    ചെന്നൈ: മേട്ടുപ്പാളയം മേഖലയിൽ അലഞ്ഞുതിരിയുന്ന ബാഹുബലി എന്ന കാട്ടാനയെ തത്ക്കാലം പിടിക്കില്ല. ആനയെ മയക്കുവെടി വച്ച് പിടികൂടി, ചികിത്സ നൽകാനുള്ള തീരുമാനം തമിഴ്നാട് വനംവകുപ്പ് മരവിപ്പിച്ചു. വീ‍ഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് തീരുമാനം. ആന ആരോഗ്യവാനെന്നും പരുക്ക് ഗുരുതരമല്ലെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. ആനയുടെ വായിൽ പരിക്കേറ്റെന്നും ചികിത്സ നൽകണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആനയെ പിടികൂടാൻ വനംവകുപ്പ് ഉത്തരവിട്ടത്.

    Read More »
  • India

    വധുവിനെ കണ്ടെത്താൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

    ബംഗളൂരു: വധുവിനെ കണ്ടെത്താൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ നിന്നുള്ള യുവാവാണ് ജീവനൊടുക്കിയത്. ജൂൺ 29നാണ് സംഭവം. യെല്ലപ്പൂരിലെ വജ്രല്ലി സ്വദേശിയായ നാഗരാജ് ഗണപതി ഗാവോങ്കർ (35) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. യെല്ലപ്പൂരിൽ അടയ്ക്ക കച്ചവടം നടത്തുകയായിരുന്നു നാഗരാജ്. ഈ മേഖലയിൽ ബ്രാഹ്മണ സമുദായത്തിൽ ഉൾപ്പെട്ട യുവതീയുവാക്കൾ അനുയോജ്യമായ വരനെയോ വധുവിനെയോ കണ്ടെത്താൻ പാടുപെടുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ജൂൺ 27 ന് മാർക്കറ്റിൽ നിന്ന് കയർ വാങ്ങിയെത്തിയ നാഗരാജ് വീടിന് സമീപത്തെ മരത്തിന് സമീപം ബൈക്ക് നിർത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. വിവാഹത്തിന് പെൺകുട്ടിയെ കണ്ടെത്താനാകാത്തതിൽ മനംനൊന്താണ് നാഗരാജ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാൻ അനുയോജ്യയായ പെൺകുട്ടിയെ തേടി മാതാപിതാക്കൾ വർഷങ്ങളായി തിരച്ചിൽ നടത്തുകയായിരുന്നു. പലയിടത്തും തിരഞ്ഞിട്ടും പെൺകുട്ടിയെ കണ്ടെത്താനായില്ല. രണ്ടാഴ്ചയായി നാഗരാജ് കടുത്ത മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ വിവാഹം ചെയ്യാൻ പെണ്ണ് കിട്ടാനില്ലാത്തതിനാൽ…

    Read More »
  • Health

    നിപ മരത്തിന്റെ ഇലയും പൂവും ചർമ- മാറിട കാൻസറുകൾക്ക് ഉത്തമം: വായിലെ പുണ്ണ്, തലവേദന, പല്ലുവേദന എന്നീ രോഗങ്ങൾക്കും ഔഷധം

    ഡോ. വേണു തോന്നയ്ക്കൽ    ഇന്ത്യൻ കടലോരങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു കണ്ടൽ ചെടിയാണ് നിപമരം ( Nipa Palm tree). ഇന്ത്യയിൽ മാത്രമല്ല ചൈന, ഓസ്ട്രേലിയ, ഫിലിപ്പൈൻസ് ദ്വീപുകൾ, ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ, സുമാത്ര എന്നിവിടങ്ങളിലും ഇവ കടലോരങ്ങളിൽ വളരുന്നു. അഴിമുഖത്താണ് നിപ ഇടതൂർന്നു വളരുന്നത്. കടലോരങ്ങളിൽ മാത്രമല്ല കായലോരങ്ങളിലും നിപയെ കാണാം. ഇവ വളരെയേറെ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു കണ്ടൽ മരമാണ്. മറ്റു ചെടികളിൽ നിന്നും വ്യത്യസ്തമായി ഇവയുടെ കാണ്ഡം മണ്ണിനടിയിലാണ് വളരുന്നത്. ഇല, പൂവ്, കായ്, മുതലായ സസ്യഭാഗങ്ങൾ മണ്ണിനു മുകളിൽ കാണുന്നു.. ഇവയുടെ ഇലയ്ക്ക് ഏതാണ്ട് 30 അടി നീളം വരും. ഇത്രയേറെ വലിപ്പമുള്ള ഇല വേറെ നിങ്ങൾക്കറിയുമോ? ഈ ഇല വീട് മേയാനും അടുപ്പിൽ തീ കത്തിക്കാനും മറ്റും ഉപയോഗിക്കുന്നു. തൊപ്പി, പായ, തുടങ്ങി അനേകം കൗതുകവസ്തുക്കൾ ഇതുപയോഗിച്ചുണ്ടാക്കുന്നു. ഇതിന്റെ പഴത്തിന് ഏതാണ്ട് 25 സെൻറീമീറ്റർ വലിപ്പം വരും. അത് വിളഞ്ഞ് പഴുത്ത് ഉണങ്ങുന്നതോടെ…

    Read More »
  • Business

    രണ്ട് വർഷത്തേക്ക് 7.5 ശതമാനം പലിശ ല​ഭിക്കുന്ന മഹിളാ സമ്മാൻ സേവിംഗ് സ്കീമിൽ നിക്ഷേപിക്കാം, ബാങ്കുകൾ മുഖേനയും

    പൗരൻമാരുടെ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും, അവരെ നിക്ഷേപത്തിലേക്ക് പ്രേരിപ്പിക്കുന്നതിനുമായി സർക്കാർ നിരവധി സമ്പാദ്യ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. സർക്കാർ പിന്തുണയുള്ളതിനാൽ നിക്ഷേപിക്കുന്ന പണം പൂർണമായും സുരക്ഷിതമായിരിക്കും . കൂടാതെ മികച്ച പലിശ നിരക്കും ലഭിക്കുന്ന പദ്ധതികളായതിനാൽ നിക്ഷേപകർക്ക് ആശങ്കയില്ലാതെ നിക്ഷേപിക്കാം.രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സർക്കാർ സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. ബാങ്കുകൾ മുഖേനയും പദ്ധതിയിൽ അംഗമാകാം പോസ്റ്റ് ഓഫീസ് വഴി അവതരിപ്പിച്ച മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതി ഇനി മുതൽ ബാങ്ക് വഴിയും ലഭ്യമാകും .പദ്ധതി എല്ലാവരിലേക്കും എത്തിക്കുന്നതിനായി, മറ്റ് ലഘു സമ്പാദ്യ പദ്ധതി പോലെ മഹിളാ സമ്മാന് സേവിംഗ്സ് സ്കീം അക്കൗണ്ടുകൾ ആരംഭിക്കാൻ ബാങ്കുകൾക്കും അനുവാദം നൽകുന്ന വിജ്ഞാപനവുമിറക്കി.  ജൂൺ 27-ലെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകൾ വഴിയും മഹിളാ സമ്മാനൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ…

    Read More »
  • LIFE

    എഐ തരം​ഗത്തിൽ സൂപ്പർ ഹീറോകളായി പഴയകാല താരങ്ങൾ, എന്നാ ഒരു ലുക്കാ…, അമ്പരന്ന് മലയാളികൾ

    ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആണ് താരം. എഐ ടൂളുകൾ ഉപയോഗിച്ച്, കലാകാരന്മാർക്ക് ഭാവനയുടെ അതിരുകൾ ഭേദിക്കുന്ന ഫ്രെയിമുകൾ സൃഷ്ടിക്കാൻ കഴിയും. എന്തിന് ഏറെ നമ്മുടെ പ്രിയ സിനിമാ താരങ്ങളെ വരെ ഭാവനയുടെ വലിയ ലോകത്തേക്ക് കൊണ്ടുവരാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. എഐയിലൂടെ എത്തുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ വേ​ഗത്തിലാണ് തരംഗമാകുന്നത്. അത്തരത്തിലൊരു എഐ ഭാവനയാണ് ഇപ്പോൾ മലയാളികൾക്കിടയിൽ ചർച്ചയാകുന്നത്. മലയാളികളുടെ പ്രിയപ്പെട്ട പഴയ കാല നടീനടന്മാരാണ് എഐയുടെ ഭാവനയിൽ എത്തിപ്പെട്ടിരിക്കുന്നത്. അതും മാർവൽ സീരീസ് കഥാപാത്രങ്ങളായി. നസീർ – സൂപ്പർ മാൻ ആയി എത്തുമ്പോൾ മധു- ഷസാം ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അയൺമാൻ- സത്യൻ, ക്യാപ്റ്റൻ മാർവൽ- ജയഭാരതി, ഷീല- സൂപ്പർ ​ഗേൾ, ജയൻ- ‍ഡോക്ടർ സ്ട്രെയിഞ്ച്, ഉമ്മർ- വുൾവറിൻ, ക്ലോക്ക് കിം​ഗ്- ജോസ് പ്രകാശ് എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ കഥാപാത്രങ്ങൾ. ശബരീഷ് രവി എന്നയാളാണ് ഈ എഐ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ ഈ…

    Read More »
  • India

    നാടകീയരംഗങ്ങൾക്ക് ഒടുവിൽ കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മണിപ്പൂരിൽ കലാപം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂരില്‍

    ദില്ലി: നാടകീയരംഗങ്ങൾക്ക് ഒടുവിൽ കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മണിപ്പൂരിൽ കലാപം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂരില്‍ എത്തി. റോഡ് യാത്രക്ക് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, ഹെലികോപ്ടർ മാർഗമാണ് രാഹുല്‍ ചുരാചന്ദ്പ്പൂരില്‍ എത്തിയത്. കലാപബാധിതർ കഴിയുന്ന ക്യാംപുകള്‍ അദ്ദേഹം സന്ദർശിച്ചു. എന്നാൽ മൊയ്റാങില്‍ സന്ദർശനം നടത്താന്‍ രാഹുലിന് വിലക്കെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചുരാചന്ദ്പ്പൂരിന് ശേഷം ബിഷ്ണുപൂരിലെ മൊയ്റാങ്ങിലേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ മൊയ്റാങ്ങിലേക്ക് പോകാൻ റോഡ് മാര്‍ഗവും വ്യോമമാർഗവും അനുമതി ലഭിച്ചില്ല. അതിനാൽ മൊയ്റാങ് സന്ദർശനം റദ്ദാക്കിയെന്നും കോണ്‍ഗ്രസ് അറിയിച്ചു. നാളെ സന്ദർശനം തുടരാനാകുമോയെന്നതിലും അവ്യക്തത തുടരുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. നേരത്തെ മണിപ്പൂരിലെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടയുകയും, കലാപബാധിതമേഖലകളിലേക്ക് റോഡ് മാർഗം പോകുന്നതിനുളള അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. പിന്നാലെ രാഹുൽ ഗാന്ധിയെ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും എതിരായി മറുവിഭാഗവും തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടെ പൊലീസ് ആകാശത്തേക്ക് വെടിവച്ചും കണ്ണീർവാതക ഷെൽ പ്രയോഗിച്ചതും സ്ഥിതി ശാന്തമാക്കി. തുടർന്ന് ഇംഫാലിലേക്ക് മടങ്ങിയ…

    Read More »
  • Business

    ആമസോണ്‍ പ്രൈം ഡേ വരുന്നു: കിടിലന്‍ ഡീലുകള്‍, പ്രൈം ഉപയോക്താക്കള്‍ക്ക് വമ്പൻ ഓഫര്‍

    ആമസോൺ പ്രൈം ഡേ 2023 വിൽപ്പന ആരംഭിക്കുന്നു. വരുന്ന ജൂലൈ 15,16 ദിനത്തിലാണ് ആമസോൺ പ്രൈം ഡേ വിൽപ്പന നടക്കുന്നത്. ഈ ആവസരത്തിൽ ആമസോൺ വൻ ഡീലുകൾ അവതരിപ്പിക്കും. ഒപ്പം വലിയ ലാഭത്തിൽ ഉപയോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം. അതിനൊപ്പം തന്നെ പ്രൈം വീഡിയോയിൽ പുതിയ എൻറർ‌ടെയ്മെൻറുകളും ഒരുക്കും. സ്‌മാർട്ട്‌ഫോണുകൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ഫാഷൻ, ആമസോൺ ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിങ്ങനെ പ്രൈം ഡേയിൽ മികച്ച ഇന്ത്യൻ, ആഗോള ബ്രാൻഡുകളിൽ നിന്ന് 45,000+ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കും. പ്രൈം ഡേയിൽ ആമസോൺ പ്രൈം ഉപയോക്താക്കൾക്കായി വലിയ ഓഫർ ലഭിക്കും. ഇന്ത്യയിൽ അടക്കം 25 രാജ്യങ്ങളിലെ പ്രൈം ഉപയോക്താക്കൾക്ക് ഈ ഓഫറുകൾ ലഭിക്കും. ഒരു വർഷത്തേക്ക് 1499 രൂപയാണ് പ്രൈം മെമ്പർഷിപ്പിന് നൽകേണ്ടത്. ഫാസ്റ്റ് ഡെലിവറി, അൺലിമിറ്റഡ് വീഡിയോ, ആഡ് ഫ്രീ മ്യൂസിക്ക്, സ്പെഷ്യൽ ഡീലുകൾ, ഫ്രീയായി മൊബൈൽ ഗെയിമുകൾ ഇങ്ങനെ പല ഓഫറുകളും പ്രൈം ഉപയോക്താക്കൾക്ക് ലഭിക്കും.…

    Read More »
  • Sports

    ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ക്രിക്കറ്റ് ലോകം സാക്ഷിയായത് ഓസ്ട്രേലിയന്‍ റണ്‍മെഷീന്‍ സ്റ്റീവന്‍ സ്‌മിത്തിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിക്ക്; മടക്കം ബെന്‍ ഡക്കെറ്റിന്‍റെ പറക്കും ക്യാച്ചില്‍! വീഡിയോ

    ലോർഡ്‌സ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ക്രിക്കറ്റ് ലോകം സാക്ഷിയായത് ഓസ്ട്രേലിയൻ റൺമെഷീൻ സ്റ്റീവൻ സ്‌മിത്തിൻറെ തകർപ്പൻ സെഞ്ചുറിക്ക്. ലോർഡ്‌സ് ടെസ്റ്റിൻറെ രണ്ടാംദിനത്തിലെ ഹൈലൈറ്റ് സ്‌മിത്തിൻറെ ഈ 32-ാം ടെസ്റ്റ് ശതകമായിരുന്നു. ഒരറ്റത്ത് ഓസീസ് വിക്കറ്റുകൾ കൊഴിയുമ്പോഴും പതറാതെ കളിച്ച സ്‌മിത്ത് 169 പന്തിൽ മൂന്നക്കം കണ്ടു. എന്നാൽ ആഷസ് ചരിത്രത്തിൽ സ്‌മിത്ത് മറ്റൊരു സെഞ്ചുറി കൂടി തികച്ചപ്പോഴും മടക്കം ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ സുന്ദരമായ ഒരു ക്യാച്ചിലൂടെയായിരുന്നു. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിൽ ജിമ്മി ആൻഡേഴ്‌സണെ ബൗണ്ടറി നേടി സെഞ്ചുറി തികച്ച സ്റ്റീവ് സ്‌മിത്ത് പിന്നാലെ അതിവേഗം സ്കോർ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. കരുതലോടെ അത്രനേരം കളിച്ച സ്‌മിത്ത് പക്ഷേ, ഇന്നിംഗ്‌സിലെ 96-ാം ഓവറിലെ രണ്ടാം പന്തിൽ ജോഷ് ടംഗിനെതിരെ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് ഗള്ളിയിൽ ബെൻ ഡക്കെറ്റിൻറെ പറക്കും ക്യാച്ചിൽ മടങ്ങി. ഡ്രസിംഗ് റൂമിലേക്ക് യാത്രയാവുമ്പോൾ 184 പന്തിൽ 15 ഫോറുകളുടെ അകമ്പടിയോടെ 110 റൺസാണ് താരത്തിനുണ്ടായിരുന്നത്. പുറത്തായി…

    Read More »
  • Kerala

    ചേട്ടാ… ഒരു മുഴം മുല്ലപ്പൂ… കിട്ടില്ല! വേണേൽ ഒരു മീറ്റര്‍ മുല്ലപ്പൂ താരാം… ഇനി മുഴക്കണക്കില്ല; നിയമം അറിയാം

    തൃശൂർ: ചേട്ടാ… ഒരു മുഴം മുല്ലപ്പൂ… പൂക്കടയിൽ പോയി ഇങ്ങനെ പറഞ്ഞാൽ ഇനി കിട്ടണമെന്നില്ല. എത്ര മീറ്റർ മുല്ലപ്പൂ വേണമെന്ന് തൃശൂരിലെ പൂക്കടക്കാർ ചോദിക്കും. അല്ലേൽ ഒന്നും രണ്ടുമല്ല, 2000 രൂപയാണ് പോയി കിട്ടുക. തൃശൂർ മാത്രമല്ല, കേരളത്തിൽ പലയിടത്തും ഇനി പൂ കച്ചവടം ഇങ്ങനെയായിരിക്കും. കഴിഞ്ഞ ദിവസം തൃശൂർ പാലസ് റോഡിലെ ആർ എം ആർ പൂക്കടയ്ക്ക് ലീഗൽ മെട്രോളജി വകുപ്പ് ഒരു നോട്ടീസ് അയച്ചു. മുലപ്പൂ മുഴത്തിന് വിറ്റതിന് 2000 രൂപയാണ് പിഴ ചുമത്തിയത്. പിന്നാലെ ഇത് വാർത്ത ആയതോടെ കേരളമാകെ ചർച്ചയാവുകയും ചെയ്തു. മൂല്ലപ്പൂമാല സെന്റീമീറ്റർ, മീറ്റർ എന്നിവയിലാണ് അളക്കേണ്ടതെന്നാണ് നിയമം വ്യക്തമാക്കുന്നത്. പൂവാണെങ്കിൽ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴമായി കണക്കാക്കിയിരുന്നത്. അതായത് കൈയുടെ നീളം കൂടുന്നത് അനുസരിച്ച് പൂമാലയുടെ അളവും മാറും. ഇതോടെ സ്കെയിൽ വച്ച് അളക്കാനാണ് നിർദേശം. 44.5 സെൻറീമീറ്ററാണ് ഒരു മുഴം പൂ ചോദിച്ചാൽ…

    Read More »
Back to top button
error: