TechTRENDING

നത്തിംഗ് ഫോണ്‍ 2 ജൂലൈ 11ന് പുറത്തിറങ്ങും; പ്രീബുക്കിംഗ് ആരംഭിച്ചു

ദില്ലി: നത്തിംഗ് ഫോൺ 2 വരുന്ന ജൂലൈ 11ന് പുറത്തിറങ്ങും. ഈ ഫോണിൻറെ നിരവധി വിവരങ്ങൾ ഇതിനകം തന്നെ പുറത്ത് എത്തിയിട്ടുണ്ട്. ഇപ്പോൾ പുതിയ ഫോൺ എത്തുന്നതിൻറെ ഭാഗാമായി ജൂൺ 29 വ്യാഴാഴ്ച മുതൽ ഫോണിൻറെ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഫോണിൻറെ യൂറോപ്പിലെ വില വിവരം സംബന്ധിച്ച സൂചനകളും ചോർന്നിട്ടുണ്ട്.

രണ്ട് റാം മോഡലുകളിലാണ് നത്തിംഗ് ഫോൺ 2 ഇറങ്ങുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇത് പ്രകാരം 8GB റാം 256 സ്റ്റോറേജ് പതിപ്പിന് ഏതാണ്ട് 729 യൂറോ വിലവരും. അതായത് ഇന്ത്യൻ രൂപയിൽ കണക്ക് കൂട്ടിയാൽ 65600 രൂപ. അതേ സമയം 12GB RAM + 512GB പതിപ്പായിരിക്കും ഹൈഎൻറ് എന്നാണ് വിവരം. ഇതിന് 76500 രൂപയ്ക്ക് അടുത്ത് വിലവരും. യൂറോപ്യൻ യൂണിയൻ വിലയാണ് ഇത്.

ഇന്ത്യയിലെ നത്തിംഗ് ഫോൺ 1 ൻറെ വില കണക്കിലെടുക്കുമ്പോൾ നത്തിംഗ് ഫോൺ 2 വില ഏകദേശം 30,000 രൂപയ്ക്കും 35,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് ഉപഭോക്താക്കൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മികച്ച അപ്ഡേഷനോടെ എത്തുന്ന നത്തിംഗ് ഫോണിന്റെ 2 കാര്യത്തിൽ അത് അങ്ങനെയാകണമെന്നില്ല.

നത്തിംഗ് കമ്പനി നേരത്തെ പ്രഖ്യാപിച്ചത് പോലെ നത്തിംഗ് രണ്ടാംതലമുറ ഫോണിന് സ്‌നാപ്ഡ്രാഗൺ 8 ജെൻ ഫ്ലാഗ്ഷിപ്പ് പ്രൊസസറാണ് ഉണ്ടാകുക. ഇത് തന്നെയാണ് നത്തിംഗ് 1 ൽ നിന്നും രണ്ടിലേക്ക് എത്തുമ്പോഴുള്ള വലിയ അപ്ഡേഷൻ. നത്തിംഗ് ഫോൺ 2 ക്യാമറാ സെഗ്മെൻറിലും വലിയ അപ്ഡേഷൻ കമ്പനി വരുത്തുന്നു. പിന്നിൽ ഡ്യുവൽ 50 മെഗാപിക്‌സൽ ക്യാമറ സംവിധാനവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് നവീകരിച്ച ക്യാമറ സെൻസറും നത്തിംഗ് ഫോൺ 2വിൽ ഉൾപ്പെടുത്തും എന്നാണ് വിവരം. നത്തിംഗ് ഫോൺ 1 നെ അപേക്ഷിച്ച് ഫോണിന്റെ 2 ഡിസൈനും പരിഷ്കരിക്കും എന്നാണ് വിവരം.

Back to top button
error: