Month: June 2023
-
Kerala
കോട്ടയത്ത് ഒരു സ്ത്രീയടക്കം 10 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു;നായക്കുവേണ്ടി നാട്ടുകാരുടെ തിരച്ചിൽ
കോട്ടയം:സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിന് ശമനമില്ല. കോട്ടയം മറവന്‍തുരുത്തില്‍ നായകളുടെ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം 10 പേര്‍ക്ക് കടിയേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് നായകളുടെ ആക്രമണം ഉണ്ടാകുന്നത്. ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീക്കാണ് ആദ്യം കടിയേല്‍ക്കുന്നത്. ഇവരുടെ കാലില്‍ പരുക്കുണ്ട്. രാത്രി മുഴുവൻ നായയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ അഞ്ച് പേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.സമീപ ദിവസങ്ങളില്‍ വിവിധ ജില്ലകളിലായി നിരവധി തവണയാണ് തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ കുറേ മാസങ്ങളായി തെരുവുനായ ആക്രമണവും പേവിഷബാധ കേസുകളും കേരളത്തിൽ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
Read More » -
India
ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; കൗണ്‍സിലിങ് രജിസ്ട്രേഷന്‍ നാളെ മുതല്‍
ന്യൂഡല്‍ഹി: ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗുവാഹത്തി ഐഐടിയാണ് ഫലം പ്രഖ്യാപിച്ചത്. jeeadv.ac ല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോര്‍ അറിയാം. ജനനത്തീയതി, രജിസ്ട്രേഷന്‍ നമ്പര്‍ എന്നിവ നല്‍കി സ്‌കോര്‍ അറിയാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാവിലാല ചിദ് വിലാസ് റെഡ്ഡിയ്ക്കാണ് ഒന്നാം റാങ്ക്. ഐഐടി ഹൈദരാബാദ് സോണില്‍ നിന്നാണ് പരീക്ഷ എഴുതിയത്. 360ല്‍ 341 മാര്‍ക്കാണ് ചിദ് വിലാസ് റെഡ്ഡിക്ക് ലഭിച്ചത്. പെണ്‍കുട്ടികളില്‍ ഇതേ സോണില്‍ നിന്നുള്ള നയകാന്തി നാഗ ഭവ്യ ശ്രീയാണ് ഒന്നാം സ്ഥാനത്ത്. മൊത്തത്തില്‍ 56-ാം റാങ്ക് ആണ് നയകാന്തി നേടിയത്. 298 മാര്‍ക്ക് നേടിയാണ് അഭിമാന നേട്ടം കൈവരിച്ചത്. ജൂണ്‍ നാലിനായിരുന്നു പരീക്ഷ. രാവിലെയും ഉച്ചയ്ക്കുമായിട്ടായിരുന്നു പരീക്ഷ നടത്തിയത്. 1,89,744 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1,80, 372 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കട്ട് ഓഫ് മാര്‍ക്കോ അതില്‍ കൂടുതലോ നേടിയ വിദ്യാര്‍ഥികള്‍ക്ക് ഐഐടി പ്രവേശനത്തിനുള്ള കൗണ്‍സിലിങ്ങിന് നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യാം. josaa.nic.in…
Read More » -
India
സഹികെട്ട ജനം തെരുവിൽ;മണിപ്പൂരിൽ ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെയും നേതാക്കളുടെ വീടുകള്‍ക്ക് നേരെയും അക്രമം
ഇംഫാൽ: സഹികെട്ട ജനം ഒടുവിൽ തെരുവിലിറങ്ങി.മണിപ്പൂരിൽ ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെയും നേതാക്കളുടെ വീടുകള്‍ക്ക് നേരെയും വ്യാപക അക്രമം. സിൻജെമൈ, തോൻഗ്ജു, ഇംഫാല്‍ വെസ്റ്റ് എന്നിവിടങ്ങളിലെ ബി.ജെ.പി ഓഫീസുകള്‍ ജനം തകർത്തു. മണിപ്പൂരിലെ ബി.ജെ.പി പ്രസിഡന്റ് എ.ശ്രദ്ധ ദേവിയുടെ വീട് ആക്രമിക്കാൻ ശ്രമമുണ്ടായെങ്കിലും സൈന്യവും അര്‍ധ സൈനിക വിഭാഗങ്ങളും റാപ്പിഡ് ആക്ഷൻ ഫോഴ്സും ചേര്‍ന്ന് ഇത് തടഞ്ഞു. എം.എല്‍.എ ബിശ്വജിത്ത് സിങ്ങിന്റെ വീട് തകര്‍ക്കാനും ശ്രമമുണ്ടായി. ഒന്നര മാസത്തിലേറെയായി തുടരുന്ന കലാപത്തിൽ സഹികെട്ട ജനം ഒടുവിൽ തെരുവിലിറങ്ങുകയായിരുന്നു.സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ബിജെപിയാണ് മണിപ്പൂരിലെ കലാപത്തിന് പിന്നിലെന്ന് ഇതുവരെയുള്ള ആക്രമണത്തിന് നേതൃത്വം നൽകിയിരുന്ന കുക്കി നേതാവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.ഇതോടെ ജനം തെരുവിലിറങ്ങുകയായിരുന്നു.
Read More » -
India
ഓൺലൈൻ ഗെയിം വഴി പരിചയം;പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു
അഹമ്മദ്‌നഗര്‍ : പബ്‌ജി ഗെയിം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മഹാരാഷ്‌ട്ര അഹമ്മദ്‌നഗറില്‍ സംഗംനേറിലാണ് സംഭവം.ബിഹാര്‍ സ്വദേശികളായ അക്രം ഷഹാബുദ്ദീന്‍ ഷെയ്‌ഖ്, നേമത്തുള്ള ഷെയ്‌ഖ് എന്നിവരാണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ പബ്‌ജി ഗെയിം വഴിയാണ് മഹാരാഷ്‌ട്ര സ്വദേശിയായ ഹിന്ദു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് വാട്‌സ്‌ആപ്പ് വഴി യുവാക്കള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്നാണ് യുവാക്കള്‍ സംഗംനേറില്‍ എത്തി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്. അയൽവാസിയായ ഒരാൾ ബഹളം വച്ചതോടെയാണ് ഇവരുടെ പദ്ധതി പരാജയപ്പെട്ടത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും യുവാക്കളെ പിടികൂടി സംഗംനേര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തിലാണ് സംഗംനേറിലെ സംഭവം. കേസ് രജിസ്റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിഹാര്‍ അലിനഗര്‍ ദര്‍ഭംഗ സ്വദേശികളാണ് അറസ്റ്റിലായ അക്രം ഷഹാബുദ്ദീന്‍ ഷെയ്‌ഖും നേമത്തുള്ള ഷെയ്‌ഖും.
Read More » -
NEWS
പത്തുവര്‍ഷം ഒരേ നമ്പര്‍ ലോട്ടറി; ഒടുവില്‍ മഹാഭാഗ്യം തേടിയെത്തി
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ലോട്ടറി അടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടായിരിക്കുകയില്ല. തുടര്‍ച്ചയായി ആ ഭാഗ്യം തേടുന്ന ഭാഗ്യാന്വേഷികളും കുറവല്ല. അത്തരത്തില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി തുടര്‍ച്ചയായി ലോട്ടറി എടുക്കുകയാണ് അമേരിക്കന്‍ സ്വദേശിയായ ഒരു മനുഷ്യന്‍. ഒടുവില്‍ അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയിരിക്കുന്നു. കഴിഞ്ഞദിവസം നടന്ന ബോണസ് മാച്ച് 5 ഡ്രോയിംഗില്‍ ആണ് ഇദ്ദേഹത്തിന് 50,000 ഡോളര്‍ ലഭിച്ചത്. ഏകദേശം 41 ലക്ഷം ഇന്ത്യന്‍ രൂപ വരും ഇത്. ഇദ്ദേഹത്തിന്റെ വിജയത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, കഴിഞ്ഞ 10 വര്‍ഷക്കാലമായി ഇദ്ദേഹം ലോട്ടറി എടുത്തത് മുഴുവന്‍ ഒരേ നമ്പറിലുള്ള ലോട്ടറികളാണ്. എപ്പോഴെങ്കിലും താന്‍ തിരഞ്ഞെടുത്ത ഈ നമ്പര്‍ ഭാഗ്യ നമ്പര്‍ ആകുമെന്ന പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം. ഒടുവില്‍ അത് സംഭവിക്കുകയും ചെയ്തു. ലോട്ടറിയില്‍ സമ്മാനം നേടാന്‍ തന്നെ സഹായിച്ച മാര്‍ഗം ഇതാണെന്നാണ് ഈ വിജയി പറയുന്നത്. മേയ് 28 -ലെ ബോണസ് മാച്ച് 5 ഡ്രോയിംഗിനായി ആറ് വരി നമ്പറുകള്‍ അടങ്ങിയ 4…
Read More » -
Kerala
പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു
തിരുവനന്തപുരം: പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു.കാറിൽ നാലുപേർ ഉണ്ടായിരുന്നതായാണ് വിവരം.ഇതിൽ ഒരാളെ രക്ഷപ്പെടുത്തി.മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്.രാവിലെ ഒമ്ബതു മണിയോടെയാണ് സംഭവം.മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. കൊല്ലം അഞ്ചലിൽ നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.ബ്രേക്ക് നഷ്ടപ്പെട്ട് കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
Read More » -
Kerala
കേന്ദ്ര ഫണ്ട് നൂറ് ശതമാനവും വിനിയോഗിച്ച് തരൂര്‍; എല്ലാ മേഖലയിലും സഹായമെത്തിച്ചു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച എംപി ഫണ്ടിന്റെ നൂറ് ശതമാനവും വിനിയോഗിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പ്രാദേശിക വികസന ഫണ്ടില്‍ 2023-2024 വര്‍ഷത്തേക്കായി അനുവദിച്ച മുഴുവന്‍ തുകയുമാണ് എംപി മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കടല്‍ ഭിത്തി നിര്‍മ്മാണം, അംഗപരിമിതരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം, മാനസിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന വികസനം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നതെന്നാണ് ശശി തരൂര്‍ പ്രസ്താവനയില്‍ വിശദമാക്കുന്നത്. കായിക മേഖലയ്ക്ക് പ്രോത്സാഹനമായി ബാഡ്മിന്റണ്‍ കോര്‍ട്ട്, ഫുട്‌ബോള്‍ കോര്‍ട്ട്, പ്രാക്ടീസ് ഉപകരണങ്ങളും സ്‌കൂളുകള്‍ക്ക് ബസുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ഹൈബ്രിഡ് കിട്ടണുകള്‍ എന്നിവയ്ക്കും പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക ചെലവിട്ടതായാണ് ശശി തരൂര്‍ പ്രസ്താവനയില്‍ വിശദമാക്കുന്നത്. മിനി മാസ് ലൈറ്റുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് പുറമേ പാരമ്പര്യ ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗപ്പെടുത്തുന്നതിനായി സോളാര്‍ മഴവെള്ള സംഭരണികള്‍ എന്നിവയ്ക്കായും ഫണ്ട് അനുവദിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഒക്കുപ്പേഷന്‍ തെറാപ്പി റൂം സ്ഥാപിച്ചത് എംപി ഫണ്ടിലൂടെയാണ്. കടലാക്രമണം രൂക്ഷമായ…
Read More » -
India
രാഹുൽ ഗാന്ധിയുടെ അമേരിക്കൻ ട്രക്ക് യാത്രയെ വിമര്‍ശിച്ച് ബിജെപി നേതാവ് അനില്‍ ആന്റണി
കൊച്ചി:അമേരിക്കൻ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ട്രക്ക് യാത്ര സ്ക്രിപ്റ്റഡ് പിആര്‍ വര്‍ക്കാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനില്‍ ആന്റണി. വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മറ്റൊരു ശ്രമം കൂടി പൊളിഞ്ഞു എന്നാണ് അനില്‍ ആന്റണി പറയുന്നത്. ട്രക്ക് ഓടിച്ചിരുന്നത് ഒരു സാധാരണ ഡ്രൈവറല്ലെന്നും ഇന്ത്യൻ ഓവര്‍സീസ് യൂത്ത് കോണ്‍ഗ്രസ് അമേരിക്കയുടെ പ്രസിഡന്റാണെന്നും അനില്‍ ആന്റണി വെളിപ്പെടുത്തി. അമേരിക്കൻ സന്ദര്‍ശനത്തിനിടെ രാഹുല്‍ വാഷിങ്‌ടണില്‍നിന്നു ന്യൂയോര്‍ക്കിലേക്ക് 190 കിലോമീറ്റര്‍ ട്രക്ക് യാത്ര നടത്തിയത് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രയ്ക്കിടെ രാഹുല്‍ ഇന്ത്യൻ വംശജരായ ഡ്രൈവര്‍മാരുമായി സംഭാഷണം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതെല്ലാം മുൻകൂട്ടി പദ്ധതിയിട്ട് നടപ്പാക്കിയ പിആര്‍ വര്‍ക്കാണെന്നാണ് അനിലിന്റെ വെളിപ്പെടുത്തല്‍.
Read More » -
India
തമിഴ്‌നാട്ടില്‍ ഡിഎംകെ മന്ത്രിയും ലീഗ് എംപിയും തമ്മില്‍ വാക്കേറ്റം; ഇടപെട്ട കലക്ടറെ തള്ളിയിട്ടു
ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ മന്ത്രിയും ലീഗ് എംപിയും തമ്മില്‍ പൊതുവേദിയില്‍ വെച്ച് വാക്കേറ്റമുണ്ടായി. രാമനാഥപുരത്തു സര്‍ക്കാര്‍ ചടങ്ങ് നേരത്തെ തുടങ്ങിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. സംസ്ഥാനത്തെ മന്ത്രി രാജകണ്ണപ്പനും മുസ്ലിം ലീഗിന്റെ എംപി നവാസ് കനിയുമാണ് കൊമ്പുകോര്‍ത്തത്. തര്‍ക്കം പരിഹരിക്കാന്‍ ഇടപെടാന്‍ ശ്രമിച്ച ജില്ലാ കലക്ടറെ വേദിയില്‍ നിന്ന് തള്ളി താഴെയിട്ടു. സംഭവത്തില്‍ കലക്ടറെ തള്ളിയിട്ടതില്‍ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പിന്നാലെ കലക്ടര്‍ക്കെതിരെ മുസ്ലിം ലീഗ് എംപി നവാസ് കനി തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. എന്നാല്‍, മന്ത്രി രാജകണ്ണപ്പനെതിരെ പരാതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. സംസ്ഥാനത്ത് മുസ്ലിം ലീഗിന്റെ ഏക എംപിയാണ് നവാസ് കനി. ഡിഎംകെ പിന്തുണയോടെയാണ് നവാസ് കനി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. എസ്എസ്എല്‍സി പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ മികച്ച വിജയം നേടിയവരെ ആദരിക്കുന്ന പരിപാടിക്കിടെയാണ് സംഭവം. മന്ത്രിക്ക് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നതിനാല്‍ ഇദ്ദേഹം പരിപാടി സ്ഥലത്ത്…
Read More » -
NEWS
ഒരാഴ്ചയ്ക്കുള്ളിൽ ബ്രിട്ടനില്‍ കുത്തേറ്റ് മരിച്ചത് മൂന്ന് ഇന്ത്യക്കാര്‍;വര്‍ക്കല സ്വദേശി കസ്റ്റഡിയിൽ
ഒരാഴ്ചയ്ക്കുള്ളിൽ ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ കുത്തേറ്റ് മരിക്കുന്ന മൂന്നാമത്തെ സംഭവമായിരുന്നു ഇന്നലെ റിപ്പോർട്ട് ചെയ്തത്. കൊച്ചി സ്വദേശിയായ അരവിന്ദ് ശശികുമാറാൻ ജൂണ്‍ പതിനാറിന് പുലര്‍ച്ചെ ഒരു മണിക്കാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന വര്‍ക്കല സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഈയാഴ്ച ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ കുത്തേറ്റ് മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. 37 കാരനായ അരവിന്ദ് ശശികുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ 25 കാരനായ സല്‍മാൻ സലിമിനെ ശനിയാഴ്ച മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കേംബര്‍വെല്ലിലെ സതാംപ്ടണ്‍ വേയിലെ ഹൗസ് ഷെയറില്‍ ഫ്ലാറ്റ്മേറ്റുകളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്നവര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് അരവിന്ദ് ശശികുമാറിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്. അരവിന്ദിന് കുത്തേറ്റ വിവരം ഒപ്പമുണ്ടായിരുന്നവര്‍ പുലര്‍ച്ചെ 1.30ന് പോലീസിനെ വിളിച്ചെങ്കിലും ശശികുമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നെഞ്ചില്‍ കുത്തേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അരവിന്ദ് 10 വര്‍ഷമായി ബ്രിട്ടനിലുണ്ട്. അവിവാഹിതനായ ഇയാള്‍ വിദ്യാര്‍ത്ഥി വീസയിലെത്തിയ മലയാളി യുവാക്കള്‍ക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. ജോലി…
Read More »