Month: June 2023

  • Local

    റാന്നി – ഒഴുവൻപാറ – വടശ്ശേരിക്കര  റോഡിൽ അടിയന്തിരമായി കടത്തുവള്ളം ഏർപ്പെടുത്തണമെന്ന് ആവശ്യം

    റാന്നി:ടൗണിൽ നിന്നും ശബരിമലയിലേക്കുള്ള ഏറ്റവും എളുപ്പവഴിയാണ് ഒഴുവൻപാറ,ബംഗ്ലാംകടവ് വഴിയുള്ള അതിപുരാതന റോഡ്.റാന്നി  പിഡബ്ല്യുഡി ഡിവിഷന്റെ കീഴിലുള്ളതാണ് റോഡ്. പരമ്പരാഗത ശബരിമല പാതയായിരുന്നു ഇത്.പിന്നീട് വടശ്ശേരിക്കര വഴിയും എരുമേലി വഴിയുമൊക്കെ പമ്ബിലേക്ക് ഹൈവേ നിലവാരത്തിൽ റോഡ് ഉണ്ടായതോടെ  റോഡ് അവഗണയുടേതായി.ഒരിക്കൽ യാത്രചെയുന്നവരുടെ പോലും നടുവിളകി ഡിസ്ക് തകരാറിൽ ആയാൽ അത്ഭുതപ്പെടേണ്ട.നാട്ടുകാർ അധികാരികൾക്ക് നിവേദനം നൽകി മടുത്തു.വെള്ളാനകളുടെ നാട്ടിൽ’ഇപ്പ ശരിയാക്കി തരാമെന്ന’ മറുപടി മാത്രം. പുനലൂർ-മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയെ മണ്ണാരക്കുളഞ്ഞി-പമ്പ പാതയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്.സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന റോഡും.സ്കൂൾ തുറന്ന അന്നുതന്നെ ഗട്ടറിൽ ചാടി നിയന്ത്രണം വിട്ട സ്കൂൾ ബസ് ഇവിടെ മറിഞ്ഞിരുന്നു.ഭാഗ്യം കൊണ്ട് ആർക്കും ഒന്നും പറ്റിയില്ല. റോഡ് എത്രയും പെട്ടെന്ന് സഞ്ചാര്യയോഗ്യമാക്കാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

    Read More »
  • Kerala

    ”മോന്‍സന്‍ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നു; വിളിപ്പിച്ചത് പോക്‌സോ കേസില്‍ ചോദ്യം ചെയ്യാന്‍”

    തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെടെ പോക്‌സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരേ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നെന്നു അതിജീവിത മൊഴി നല്‍കിയിട്ടുണ്ടെന്ന് ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ആ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. ഒരാള്‍ക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ക്രൈംബ്രാഞ്ച് പറഞ്ഞതും വാര്‍ത്തയിലുള്ളതുമാണ് താന്‍ പറയുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പീഡനവിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്നാണ് വാര്‍ത്ത. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഗോവിന്ദന്റെ പ്രസ്താവന. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച കുറ്റത്തിനു വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെ എറണാകുളം പോക്‌സോ പ്രത്യേക കോടതി ജീവിതാവസാനം വരെ കഠിനതടവിനു ശിക്ഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ വിധേയത്വം മുതലെടുത്തു പീഡിപ്പിച്ചതും ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതുമാണു ജീവിതാവസാനം വരെ ശിക്ഷ ലഭിച്ച രണ്ടു കുറ്റങ്ങള്‍. 2019 ജൂലൈ 25നു മോന്‍സന്‍ പെണ്‍കുട്ടിയെ കിടപ്പറയിലേക്കു കൂട്ടിക്കൊണ്ടുപോയി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു. ലൈംഗികോദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും…

    Read More »
  • പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു; ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം

    പത്തനംതിട്ട: ജില്ലയില്‍ വീണ്ടും എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കൊമണ്‍ചിറ പാറപ്പാട്ട് മേലേതില്‍ സുജാത (50) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്. മൂന്നു ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ടയില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ എലിപ്പനി മരണമാണിത്. കൊടുമണ്‍ പഞ്ചായത്തില്‍ രണ്ടാമത്തെ എലിപ്പനി മരണവും. കഴിഞ്ഞദിവസം എലിപ്പനി ബാധിച്ച് അടൂര്‍ സ്വദേശി രാജന്‍ മരിച്ചിരുന്നു. മൂന്നു ദിവസം മുമ്പാണ് കൊടുമണ്‍ കാവിളയില്‍ ക്ഷീരകര്‍ഷക മണി ( 54) എലിപ്പനി ബാധിച്ച് മരിച്ചത്.  

    Read More »
  • Kerala

    നടന്‍ പൂജപ്പുര രവി അന്തരിച്ചു; അവസാന ചിത്രം ‘ഗപ്പി’

    ഇടുക്കി: പ്രശസ്ത മലയാള ചലച്ചിത്ര നടന്‍ പൂജപ്പുര രവി (86) അന്തരിച്ചു. മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചു. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. എം.രവീന്ദ്രന്‍ നായരെന്നാണ് യഥാര്‍ഥ പേര്. നാടക നടന്‍ ആയിരിക്കെ കലാനിലയം കൃഷ്ണന്‍ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. നാടകമേഖലയില്‍ ധാരാളം രവിമാര്‍ ഉള്ളതിനാല്‍ പൂജപ്പുര എന്ന സ്ഥലപ്പേരുകൂടി ചേര്‍ക്കുകയായിരുന്നു അദ്ദേഹം. ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തില്‍ നടി ആയിരുന്നു. മക്കള്‍ ലക്ഷ്മി, ഹരികുമാര്‍. ട്രാവന്‍കൂര്‍ ഇന്‍ഫന്‍ട്രിയിലും സൈനിക സ്‌കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവന്‍പിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളില്‍ മൂത്തയാളായിരുന്നു രവി. ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂള്‍, തിരുമല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തില്‍ അഭിനയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഭിനയ രംഗത്തോട് താത്പര്യമുണ്ടാകുന്നത്. പിന്നീട് ആകാശവാണി ബാലലോകം നാടകങ്ങളില്‍ സ്ഥിരം…

    Read More »
  • Kerala

    നിരോധിത എയര്‍ ഹോണ്‍ ഉപയോഗിച്ചതിന് അഞ്ച് സ്വകാര്യബസ് ഡ്രൈവര്‍മാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു

    മലപ്പുറം:  ബസുകളില്‍ നിരോധിത എയര്‍ ഹോണ്‍ ഉപയോഗിച്ചതിന് അഞ്ച് സ്വകാര്യബസ് ഡ്രൈവര്‍മാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. മോട്ടോര്‍ വാഹന വകുപ്പിന്റെ മണ്‍സൂണ്‍കാല പരിശോധനക്കിടെയാണ് ബസുകളില്‍ അടിഭാഗത്ത് അലൂമിനിയം ബ്ലോ പൈപ്പ് രൂപത്തില്‍ ഘടിപ്പിച്ച എയര്‍ഹോണ്‍ കണ്ടെത്തിയത്.   അരീക്കോട്, പള്ളിക്കല്‍, എടവണ്ണപ്പാറ എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും‌ പരിശോധന നടന്നു.ജില്ലയില്‍ സമീപകാലത്ത് ഇത്രയും പേരുടെ ലൈസൻസ് ഒരുമിച്ച്‌ സസ്പെൻഡ് ചെയ്യുന്നത് ആദ്യമാണ്.

    Read More »
  • NEWS

    വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതായി ആരോപണം; പരിശോധനയില്‍ പത്ത് പ്രവാസികള്‍ പിടിയില്‍

    കുവൈറ്റ് സിറ്റി: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതായി ആരോപിച്ച് പത്ത് പ്രവാസികള്‍ കുവൈറ്റില്‍ പിടിയില്‍. വിവിധ രാജ്യക്കാരെയാണ് മഹ്ബുലയില്‍ നടന്ന പരിശോധനയ്ക്കിടയില്‍ അധികൃതര്‍ പിടികൂടിയത് എന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ രാജ്യത്തുടനീളം നടന്നുവരുന്ന പരിശോധനയുടെ ഭാഗമായാണ് ഇവര്‍ പിടിയിലായത്. നിയമലംഘകരായ വിദേശികളെ കണ്ടെത്താനായാണ് പ്രധാനമായും പരിശോധന പുരോഗമിക്കുന്നത്. പിടിയിലായവരുടെ വിശദ വിവരങ്ങള്‍ ഇത് വരെ പുറത്തുവിട്ടിട്ടില്ല. ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം, ഗുരുതരമായ കുറ്റം ചെയ്തതിനെ തുടര്‍ന്ന് പ്രവേശനവിലക്കുള്ള വിദേശിയെ അനധികൃതമായി കുവൈറ്റിലേക്ക് കടക്കാന്‍ ശ്രമിക്കവെ പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കുറ്റവാളിയായ ഇയാളെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അധികൃതര്‍ നാടുകടത്തിയിരുന്നു. എന്നാല്‍ പേര് മാറ്റി വീണ്ടും കുവൈറ്റിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇയാള്‍ക്ക് പിടിവീണത്. എയര്‍പോര്‍ട്ടിലെ ബയോമെട്രിക് സംവിധാനത്തിന്റെ മികവിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്. പിടിയിലായയാളെ അയാളുടെ മാതൃരാജ്യത്തേക്ക് തന്നെ തിരികെയയച്ചതായി സ്ഥലത്തെ മാധ്യമമായ അല്‍ റായി റിപ്പോര്‍ട്ട് ചെയ്യുന്നു.

    Read More »
  • Kerala

    മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

    കോഴിക്കോട്: മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഒൻപതു മണിയോടെയാണ് സംഭവം ബോട്ടില്‍ മത്സ്യബന്ധനത്തിനായി  കടലില്‍ പോയ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.സഹപ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു ബോട്ടെത്തി സലിമിനെ  വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Kerala

    ”എസ്എഫ്‌ഐക്ക് ഒരു വ്യാജ സര്‍വകലാശാല തുടങ്ങിക്കൂടേ? പിണറായി വ്യാജകലാശാല എന്ന് പേരുമിടാം”

    തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കളുമായി ബന്ധപ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പല കോളജുകളില്‍ പോയി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിനു പകരം, എസ്എഫ്‌ഐക്കാര്‍ക്ക് ഒരു വ്യാജ സര്‍വകലാശാല തുടങ്ങിക്കൂടേയെന്ന് രാഹുല്‍ ചോദിച്ചു. അതിന് ‘പിണറായി വ്യാജകലാശാല’ എന്നു പേരുമിടാമെന്ന് രാഹുല്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ലഘു കുറിപ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസം. ”പല കോളജില്‍ പോയി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിനു പകരം ഈ എസ്എഫ്‌ഐക്കാര്‍ക്ക് ഒരു വ്യാജ സര്‍വകലാശാല തുടങ്ങിക്കൂടേ? പിണറായി വ്യാജകലാശാല എന്ന് പേരുമിടാം.” -രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് കായംകുളം എംഎസ്എം കോളജില്‍ എംകോം പ്രവേശനം നേടിയതെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. സംഭവം വിവാദമാവുകയും അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പരാതി ലഭിക്കുകയും ചെയ്തതോടെ, ഇന്നലെ…

    Read More »
  • NEWS

    വിയര്‍പ്പിന്റെ ഉപ്പ് രസംകൊണ്ട് മക്കളുടെ ജീവിതം മധുരമാക്കിത്തിര്‍ക്കുന്ന മഹാ കാവ്യമാണ് അച്ഛൻ

    വായിച്ചതിൽ ഏറ്റവും നല്ല പുസ്തകം അമ്മയാണെങ്കിലും വായിക്കാൻ വെളിച്ചം പകര്‍ന്നു തന്നത് അച്ഛനായിരുന്നു.നമ്മുക്കെല്ലാവര്‍ക്കും അച്ഛനേക്കാള്‍ അടുപ്പം അമ്മയോടാണെങ്കിലും അമ്മ വഴക്കു പറയുന്നതിനേക്കാള്‍ അച്ഛൻ വഴക്കു പറയുമ്ബോഴാണ് സങ്കടം ആവുക. വിയര്‍പ്പിന്റെ ഉപ്പ് രസംകൊണ്ട് മക്കളുടെ ജീവിതം മധുരമാക്കിത്തിര്‍ക്കുന്ന മഹാ കാവ്യം അച്ഛനായിരുന്നു. പെറ്റ വയറിനു മാത്രമല്ല പോറ്റിയ കൈകള്‍ക്കുമുണ്ട് പറയാൻ.അച്ഛൻ കൊണ്ട വെയിൽ തന്നെയായിരുന്നു മക്കളിരുന്ന തണലൊക്കയും.ഏറ്റവും സുരക്ഷിതമായ കൈവിരല്‍ കരുതല്‍ അമ്മയോളമിഷ്ടം അച്ഛനെ…

    Read More »
  • ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധുവിനെ കുത്തിക്കൊന്നു

    കൊല്‍ക്കത്ത: ബംഗാളിലെ കുച്ച് ബിഹാറില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധുവിനെ കുത്തിക്കൊന്നു. ശംഭു ദാസ് എന്നയാളാണു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണു സംഭവം. ശംഭുവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയ അക്രമികള്‍ അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകം നടന്നു മണിക്കൂറുകള്‍ക്കു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നു ബിജെപി ആരോപിച്ചു. ബംഗാളിലെ മാല്‍ദ ജില്ലയിലെ ടിഎംസി സ്ഥാനാര്‍ഥി ശനിയാഴ്ച കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണു മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നത്. വീട്ടിലേക്കു പോകുന്നതിനിടെയാണു ടിഎംസി സ്ഥാനാര്‍ഥി മുസ്തഫ ഷേഖ് ആക്രമിക്കപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്നോടിയായി ബംഗാളില്‍ വ്യാപക അക്രമങ്ങളാണു റിപ്പോര്‍ട്ട് ചെയ്യുന്നത്.

    Read More »
Back to top button
error: