ഇംഫാൽ: സഹികെട്ട ജനം ഒടുവിൽ തെരുവിലിറങ്ങി.മണിപ്പൂരിൽ ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെയും നേതാക്കളുടെ വീടുകള്‍ക്ക് നേരെയും വ്യാപക അക്രമം.
സിൻജെമൈ, തോൻഗ്ജു, ഇംഫാല്‍ വെസ്റ്റ് എന്നിവിടങ്ങളിലെ ബി.ജെ.പി ഓഫീസുകള്‍ ജനം തകർത്തു. മണിപ്പൂരിലെ ബി.ജെ.പി പ്രസിഡന്റ് എ.ശ്രദ്ധ ദേവിയുടെ വീട് ആക്രമിക്കാൻ ശ്രമമുണ്ടായെങ്കിലും സൈന്യവും അര്‍ധ സൈനിക വിഭാഗങ്ങളും റാപ്പിഡ് ആക്ഷൻ ഫോഴ്സും ചേര്‍ന്ന് ഇത് തടഞ്ഞു. എം.എല്‍.എ ബിശ്വജിത്ത് സിങ്ങിന്റെ വീട് തകര്‍ക്കാനും ശ്രമമുണ്ടായി.
ഒന്നര മാസത്തിലേറെയായി തുടരുന്ന കലാപത്തിൽ സഹികെട്ട ജനം ഒടുവിൽ തെരുവിലിറങ്ങുകയായിരുന്നു.സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ബിജെപിയാണ് മണിപ്പൂരിലെ കലാപത്തിന് പിന്നിലെന്ന് ഇതുവരെയുള്ള ആക്രമണത്തിന് നേതൃത്വം നൽകിയിരുന്ന കുക്കി നേതാവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.ഇതോടെ ജനം തെരുവിലിറങ്ങുകയായിരുന്നു.