KeralaNEWS

കോട്ടയത്ത് ഒരു സ്ത്രീയടക്കം 10 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു;നായക്കുവേണ്ടി നാട്ടുകാരുടെ തിരച്ചിൽ

കോട്ടയം:സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിന് ശമനമില്ല. കോട്ടയം മറവന്‍തുരുത്തില്‍ നായകളുടെ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം 10 പേര്‍ക്ക് കടിയേറ്റു.

പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് നായകളുടെ ആക്രമണം ഉണ്ടാകുന്നത്. ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീക്കാണ് ആദ്യം കടിയേല്‍ക്കുന്നത്. ഇവരുടെ കാലില്‍ പരുക്കുണ്ട്. രാത്രി മുഴുവൻ നായയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

 

Signature-ad

വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ അഞ്ച് പേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.സമീപ ദിവസങ്ങളില്‍ വിവിധ ജില്ലകളിലായി നിരവധി തവണയാണ് തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ കുറേ മാസങ്ങളായി തെരുവുനായ ആക്രമണവും പേവിഷബാധ കേസുകളും കേരളത്തിൽ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

Back to top button
error: