Month: June 2023
-
Movie
‘ചന്ദനം മണക്കുന്ന’ പാട്ടുകളുമായി മലയാളത്തെ ധന്യമാക്കിയ രമേശൻ നായർ വിട പറഞ്ഞത് 2021 ജൂൺ 18 ന്
സിനിമ ഓർമ്മ സുനിൽ കെ. ചെറിയാൻ ചലച്ചിത്രഗാനരംഗത്തിന്റെ ‘പൂമുഖ വാതിലിൽ സ്നേഹം വിടർത്തിയ’ എസ് രമേശൻ നായർ അന്തരിച്ചത് 2021 ജൂൺ 18 നാണ്. കവി, ഗാനരചയിതാവ്, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്‌തനായിരുന്ന അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ച് ചില കൗതുകങ്ങൾ: 1. 148 സിനിമകളിലായി 650 ൽപ്പരം ഗാനങ്ങൾ. ആദ്യചിത്രം പത്താമുദയം (1985). ‘മംഗളം പാടുന്ന സംഗീതം’ എന്ന പാട്ട് ശ്രദ്ധേയം. 2. കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ബേണി-ഇഗ്‌നേഷ്യസ്. എം ജയചന്ദ്രനും ഔസേപ്പച്ചനും യഥാക്രമം രണ്ടാമതും മൂന്നാമതും. 3. കൂടുതൽ പാടിയ ഗായകർ യേശുദാസ്, ചിത്ര. 4. മകൻ മനു രമേശൻ അച്ഛന്റെ 22 ഗാനങ്ങൾക്ക് സംഗീതം നൽകി. 5. 132 ആൽബങ്ങളിലായി ആയിരത്തിലേറെ ലളിത ഗാനങ്ങൾ എഴുതി. പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ആണ് കൂടുതൽ സിനിമേതര ഗാനങ്ങൾക്ക് സംഗീതം കൊടുത്തത്. 6. രമേശൻ നായർ എഴുതിയ ഗാനങ്ങളിൽ ചിലത്: ബ്രാക്കറ്റിൽ ചിത്രം, സംഗീത സംവിധായകൻ. 1. എത്ര പൂക്കാലമിനി…
Read More » -
Kerala
ചക്കയിൽ നിന്നും ലക്ഷങ്ങളുടെ വരുമാനം നേടി വർഗീസ്
തൃശൂർ:49കാരനായ വര്‍ഗീസ് തരകന്റെ ചേലൂര്‍ പഞ്ചായത്തില്‍ കുറുമാലിക്കുന്നിലെ അഞ്ചേക്കറിലുള്ള ആയുര്‍ ജാക്ക് തോട്ടത്തിൽ മറഡോണയുടെ ഓര്‍മ്മയ്ക്കായി നട്ട പ്ലാവ് വരെയുണ്ട്. മറഡോണയെ ഏറെ ഇഷ്ടപ്പെടുന്ന വര്‍ഗീസ് തരകൻ, ഫുട്ബാള്‍ ദൈവം മണ്‍മറഞ്ഞതിന്റെ പിറ്റേന്ന് 2020 നവംബര്‍ 26ന് നട്ടതാണ് ഈ പ്ലാവ്. മൂന്നു വര്‍ഷത്തിനിടെ മൂന്നു തവണ കായ്ച്ചു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേക്കും ഖത്തര്‍, ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഫ്രാൻസ് തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും വര്‍ഗീസിന്റെ ഫാമില്‍ നിന്ന് ചക്ക കയറ്റുമതി ചെയ്യുന്നുണ്ട്. ദിവസം 1300 മുതല്‍ 1500 വരെ ആളുകള്‍ തോട്ടം സന്ദര്‍ശിക്കാനും എത്തുന്നു. ലക്ഷങ്ങളുടെ വരുമാനമാണ് ഓരോ മാസവും ഇതില്‍ നിന്ന് ലഭിക്കുന്നത്. അഞ്ചേക്കര്‍ ഫാമില്‍ 35 ഓളം ജീവനക്കാരുണ്ട്. ഗോവയില്‍ നടന്ന പരിപാടിയില്‍ ഗോവ ഗവര്‍ണര്‍ ശ്രീധരൻപിള്ളയുടെ ആവശ്യപ്രകാരം 250 ലധികം തൈകള്‍ അവിടത്തെ കര്‍ഷകര്‍കക്ക് സൗജന്യമായി നല്‍കി.ഖത്തര്‍ ലോകകപ്പ് സമയത്ത് വിവിധ രാജ്യങ്ങളുടെ ഫുട്ബാള്‍ കളിക്കാര്‍ക്ക് കഴിക്കുന്നതിനായി കുറുമാലിക്കുന്നിലെ ഫാമില്‍ നിന്ന് ദോഹയിലേക്ക് ആയിരക്കണക്കിന്…
Read More » -
Crime
മദ്യലഹരിയില്‍ ഇരട്ടക്കൊലയുടെ രഹസ്യം വെളിപ്പെടുത്തി; 30 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍
മുംബൈ: മൂന്നു പതിറ്റാണ്ടു മുന്‍പ് നടത്തിയ ഇരട്ട കൊലപാതകത്തെയും കവര്‍ച്ചയെയും കുറിച്ച് മദ്യലഹരിയില്‍ വെളിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ലോണാവാല സ്വദേശി അവിനാഷ് പവാര്‍ (49) എന്നയാളാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. 1993 ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ ലോണാവാലയില്‍ നടന്ന ഇരട്ടക്കൊലപാതകത്തിന്‍െ്‌റ വിവരങ്ങളാണ് അവിനാശ് വെളിപ്പെടുത്തിയത്. അവിനാശും മറ്റു രണ്ടുപേരും ചേര്‍ന്ന് ലോണാവാലയില്‍ ഒരു വീട് കൊള്ളയടിക്കുകയും അതിനിടെ വീട്ടുടമയായ 55 വയസുകാരനെയും 50 വയസുകാരിയായ ഭാര്യയെയും കൊലപ്പെടുത്തുകയുമായിരുന്നു. ഇവരുടെ വീടിനടുത്ത് കടയുണ്ടായിരുന്ന അവിനാശിന്റെ നേതൃത്വത്തിലായിരുന്നു കവര്‍ച്ച ആസൂത്രണം ചെയ്തത്. കൊലപാതകത്തില്‍ അവിനാശിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. അന്ന് 19 വയസ്സായിരുന്നു ഇയാളുടെ പ്രായം. കൊലപാതകങ്ങള്‍ക്കും കവര്‍ച്ചയ്ക്കും പിന്നാലെ തന്റെ അമ്മയെ ഉപേക്ഷിച്ച് അവിനാശ് ഡല്‍ഹിയിലേക്ക് കടന്നു. പിന്നീട് ഇയാള്‍ അമിത് പവാര്‍ എന്ന് പേര് മാറ്റി മഹാരാഷ്ടട്രയിലെ ഔറംഗാബാദിലേക്കും പിന്നീട് വിഖ്റോലിയിലേക്കും കടന്നതായാണ് വിവരം. തുടര്‍ന്ന് ഇതേ പേരില്‍ ഇയാള്‍ ആധാര്‍കാര്‍ഡും സ്വന്തമാക്കി. ഇവിടെ അവിനാശ് കുടുംബമായി…
Read More » -
India
സതേണ്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള വണ്ടിയായി മംഗള എക്സ്പ്രസ്
കൊച്ചി: സതേൺ റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിക്കൊടുക്കുന്നത് മംഗള എക്സ്പ്രസ്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് എറണാകുളം-ഹസ്രത് നിസ്സാമൂദ്ദീൻ-എറണാകുളം മംഗള എക്‌സ്പ്രസാണ് സതേണ്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള വണ്ടി.36.32 കോടി രൂപയാണ് നാലു മാസംകൊണ്ട് മംഗള എക്‌സ്പ്രസ് നേടിയത്. ഇക്കാലയളവില്‍ 3,35,342 പേരാണ് ഇതില്‍ യാത്രചെയ്തത്. വരുമാനത്തില്‍ ആദ്യത്തെ നാല് സ്ഥാനവും കേരളത്തിലെ വണ്ടികള്‍ക്കാണ്.കേരള എക്‌സ്പ്രസ് 30.50 കോടിയും ആലപ്പുഴ എക്‌സ്പ്രസ് 28.47 കോടിയും നേടി. രാജധാനി എക്‌സ്പ്രസ് 27.90 കോടി രൂപയുടെ വരുമാനമുണ്ടാക്കി.പട്ടികയിലെ ആദ്യ 50ല്‍ 12 ട്രെയിനുകള്‍ 11 കോടിയും 10 ട്രെയിനുകള്‍ 10 കോടിയും മാത്രം വരുമാനമുണ്ടാക്കിയപ്പോഴാണിത്.ആകെ 20 ട്രെയിനുകളേ 20 കോടിക്കു മുകളില്‍ വരുമാനമുണ്ടാക്കിയിട്ടുള്ളൂ. അതേസമയം കഴിഞ്ഞ ഒൻപത് വര്‍ഷത്തിനിടെ കേരളത്തിന് കിട്ടിയത് രണ്ട് ട്രെയിൻ മാത്രമാണ്. കോച്ച് ഫാക്ടറി, ശബരി റെയില്‍പാത എന്നിവയെല്ലാം യാഥാര്‍ഥ്യമാകാതെ അവശേഷിക്കുകയാണ്.പുതിയ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ മാത്രമല്ല സ്റ്റോപ്പുകള്‍ അനുവദിക്കുന്നതില്‍ പോലും കേരളം വിവേചനം…
Read More » -
Crime
റമ്മി കളിച്ച് ലക്ഷങ്ങളുടെ കടം; പെട്രോളുമായി ബാങ്കിലെത്തിയത് കൊള്ളയിച്ച് കടം തീര്‍ക്കാന്‍
തൃശൂര്‍: അത്താണിയിലെ ബാങ്കില്‍ ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴുക്കിയ പ്രതിക്ക് 75 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി പോലീസ്. റമ്മി കളിച്ച് ലക്ഷങ്ങള്‍ കടം വരുത്തിയെന്നും ഇത് തീര്‍ക്കാനാണ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്നും വില്ലേജ് അസിസ്റ്റന്റ് ലിജോ മൊഴി നല്‍കിയതായും പോലീസ് പറയുന്നു. അത്താണിയിലെ ഫെഡറല്‍ ബാങ്കില്‍ ഇന്നലെ വൈകീട്ട് നാലരയോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. സഞ്ചിയുമായി എത്തിയ ലിജോ കന്നാസില്‍ നിന്നും പെട്രോള്‍ എടുത്ത് ജീവനക്കാരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആരും അനങ്ങരുതെന്നും ബാങ്ക് കൊള്ളയടിക്കാനാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു. അക്രമി ഭീഷണി മുഴക്കുന്നതിനിടെ ജീവനക്കാരില്‍ ചിലര്‍ ബാങ്കിന്റെ ഗ്രില്‍ പൂട്ടി. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ലിജോയെ കീഴടക്കി. പിന്നീട് ബാങ്കിന് പുറത്തെ പോസ്റ്റില്‍ കെട്ടിയിടുകയും ചെയ്തു. സ്ഥലത്തെത്തിയ വടക്കാഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് ലിജോ വില്ലേജ് അസിസ്റ്റന്റാണെന്ന വിവരം പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വില്ലേജിലെ സഹ പ്രവര്‍ത്തകരും പോലീസിനെ അറിയിച്ചിട്ടുണ്ട്. റമ്മി…
Read More » -
Kerala
പട്ടിയുടെ നഖം കൊണ്ടത് കാര്യമാക്കിയില്ല; പേവിഷബാധയേറ്റ് യുവതി മരിച്ചു
പട്ടിക്ക് ചോറ് കൊടുക്കുമ്പോൾ നഖം കൊണ്ട് കൈയ്യിൽ പോറലേറ്റത് കാര്യമാക്കാതിരുന്ന യുവതി പേവിഷബാധയേറ്റ് മരിച്ചു. കൊല്ലം അഞ്ചുതെങ്ങ് അല്‍ഫോണ്‍സാ കോട്ടേജില്‍ പരേതരായ വര്‍ഗ്ഗീസ് പെരേരയുടെയും ഗട്രൂഡ് പെരേരയുടെയും മകള്‍ സ്റ്റെഫിൻ വി.പെരേരയാണ് (39) മരിച്ചത്.അക്രമ സ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ സ്റ്റെഫിൻ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരണമടഞ്ഞത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന സ്റ്റെഫിൻ നാട്ടിലെത്തി വെെകാതെയാണ് മരണം സംഭവിച്ചത്.അഞ്ചുതെങ്ങിലെ കുടുംബവീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന സഹോദരനെ പരിചരിക്കാനാണ് സ്റ്റെഫിൻ ബംഗളൂരുവില്‍ നിന്നു നാട്ടിലെത്തിയത്. അവിവാഹിതയായ സ്റ്റെഫിൻ ബംഗളൂരുവില്‍ മെഡിക്കല്‍ ട്രാൻസ്‌ക്രിപ്‌ഷനിസ്റ്റാണ്.ജൂണ്‍ ഏഴിന് ചാള്‍സിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു.ഒപ്പം സ്റ്റെഫിനും കൂടെയുണ്ടായിരുന്നു. ഒൻപതാം തീയതി ആശുപത്രിയില്‍ വച്ച് പേവിഷബാധയേറ്റതു പോലുള്ള ചില അസ്വസ്ഥതകള്‍ സ്റ്റെഫി പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു.വിവരങ്ങള്‍ വ്യക്തമായതോടെ ഡോക്ടര്‍മാര്‍ സ്റ്റെഫിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.ചികിത്സയിലായിരുന്ന സ്റ്റെഫിൻ കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറിനാണ് മരിച്ചത്. പട്ടി കടിച്ചത് വലിയ മുറിവ് അല്ലാത്തതിനാല്‍ ഇത്…
Read More » -
Crime
പുലര്‍ച്ചെ ചായ ചോദിച്ചെത്തി, കട തുറന്നില്ലന്ന് പറഞ്ഞതിന് മര്‍ദ്ദനം; കടുവാക്കുളത്ത് രണ്ട് ഹോട്ടലുകളില്‍ ഗുണ്ടാ ആക്രമണം
കോട്ടയം: മൂലവട്ടം കടുവാക്കുളത്ത് കഞ്ചാവ് മാഫിയ സംഘം ഹോട്ടലുകളില്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്തെ രണ്ട് ഹോട്ടലുകളിലാണ് കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തിയത്. പുലര്‍ച്ചെ ആറ് മണിയോടെ കടയില്‍ എത്തിയ സംഘം, ചായ ചോദിക്കുകയായിരുന്നു. ചായ ഇല്ലന്ന് പറഞ്ഞതോടെയാണ് സംഘം ആക്രമണം അഴിച്ചു വിട്ടത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അതിക്രമം. ഹോട്ടലിലെത്തിയ അഞ്ചംഗ സംഘം ആദ്യം ചായ ആവശ്യപ്പെടുകയായിരുന്നു. കടുവാക്കുളത്ത് പ്രവര്‍ത്തിക്കുന്ന മരിയ ഹോട്ടലിലാണ് അക്രമികള്‍ ആദ്യം എത്തിയത്. ഇവിടെ എത്തിയ അക്രമി സംഘം ജീവനക്കാനായ ഇതര സംസ്ഥാന തൊഴിലാളിയോട് ചായ ചോദിച്ചു. തന്റെ ഹോട്ടല്‍ അറ്റകുറ്റപണികള്‍ക്കായി അടച്ച് ഇട്ടിരിക്കുകയാണ് എന്ന് ഇയാള്‍ പറഞ്ഞു. ഇതില്‍ പ്രകോപിതരായ അക്രമി സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം തൊട്ടടുത്ത കടയില്‍ എത്തിയ അക്രമികള്‍ ഇവിടെയും ചായ ചോദിച്ചു. എന്നാല്‍, ഹോട്ടല്‍ തുറേന്നയുള്ളൂവെന്നും ചായ ഉണ്ടാക്കിയിട്ടില്ലന്നും ഹോട്ടല്‍ ഉടമ അറിയിച്ചു. ഇതോടെ അക്രമി സംഘം ഇവിടെയും അക്രമം…
Read More » -
NEWS
ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് സ്വന്തം കുഞ്ഞിനെ വിട്ടുകൊടുക്കാതെ ജർമ്മനി
വിദേശ രാജ്യങ്ങളില്‍ ശിശുസംരക്ഷണ നിയമങ്ങള്‍ കടുപ്പമാണ്.ചെറിയ പിഴവ് വന്നാല്‍ പോലും കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും.ഇന്ത്യക്കാരായ ഭവേഷ് ഷായ്ക്കും ധാരയ്ക്കും സംഭവിച്ചതും അതുതന്നെയാണ്.രണ്ടര വയസ് പ്രായമുള്ള അരിഹാ ഷായ്ക്ക് ജര്‍മ്മനിയില്‍ വച്ചേറ്റ പരിക്കാണ് മാതാപിതാക്കളെ കുരുക്കിലാക്കിയത്. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവര്‍ നല്‍കിയ ഹര്‍ജി ബെര്‍ലിനിലെ പാങ്കോവ് കോടതി തള്ളിയോടെ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുകയാണ്. അരിഹയെ യുവജനക്ഷേമ ഓഫീസിന്റെ കസ്റ്റഡിയിലേക്ക് കൈമാറിയത് 2021 സെപ്റ്റംബറിലാണ്. മൂന്നാം കക്ഷിയായ ഇന്ത്യൻ വെല്‍ഫയര്‍ സര്‍വീസസിന് കൈമാറണമെന്ന മാതാപിതാക്കളുടെ അപേക്ഷയും കോടതി തള്ളി. കുട്ടിയെ എവിടെ പാര്‍പ്പിക്കണമെന്ന് പറയാൻ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ അധികാരമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ബര്‍ലിനിലെ, കേന്ദ്ര യുവജനക്ഷേമ ഓഫീസ് മേധാവിയാണ് അരിഹയുടെ താല്‍ക്കാലിക രക്ഷിതാവ്.അരിഹയെ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന അപേക്ഷ മാതാപിതാക്കള്‍ സമർപ്പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.ജൂണ്‍ മൂന്നിന് അരിഹയെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് അയയ്ക്കാൻ വേണ്ടത് ചെയ്യണമെന്ന് വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി ജര്‍മൻ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ…
Read More » -
Kerala
മലപ്പുറം-ഊട്ടി കെഎസ്ആർടിസി സർവീസ്
മലപ്പുറം:മലപ്പുറം ഡിപ്പോയില്‍ നിന്ന് ഊട്ടിയിലേക്ക് കെഎസ്‌ആര്‍ടിസിയുടെ പുതിയ സര്‍വീസ്. എല്ലാ ദിവസവും രാവിലെ 11 മണിക്ക് മലപ്പുറത്തുനിന്ന് യാത്ര തിരിക്കുന്ന ബസ്, നിലമ്ബൂര്‍, ഗൂഡല്ലൂര്‍ വഴി വൈകിട്ട് നാല് മണിയോടെ ഊട്ടിയില്‍ എത്തിച്ചേരും. ഊട്ടിയില്‍നിന്ന് വൈകിട്ട് 4.45ന് തിരിക്കുന്ന ബസ്, രാത്രി 9.50ഓടെ മലപ്പുറത്ത് മടങ്ങിയെത്തും. സമയക്രമം മലപ്പുറം–ഊട്ടി 11:00AM മലപ്പുറം 11:25AM മഞ്ചേരി 12:10PM നിലമ്ബൂര്‍ 12:40PM വഴിക്കടവ് 02:05PM ഗൂഡല്ലൂര്‍ 03:05PM നടുവട്ടം 04:00PM ഊട്ടി ഊട്ടി — മലപ്പുറം 04:45PM ഊട്ടി 06:50PM ഗൂഡല്ലൂര്‍ 07:50PM വഴിക്കടവ് 08:30PM നിലമ്ബൂര്‍ 09:25PM മഞ്ചേരി0 9:50PM മലപ്പുറം മലപ്പുറം-ഊട്ടി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്കുള്ള ടിക്കറ്റുകള്‍ മുൻകൂട്ടി റിസര്‍വ് ചെയ്യാനാകും. www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയുമാണ് ടിക്കറ്റുകള്‍ മുൻകൂട്ടി റിസര്‍വ്വ് ചെയ്യാനാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം കെ എസ് ആര്‍ ടി സിയിലെ 0483-2734950 എന്ന ഫോണ്‍ നമ്ബരില്‍ ബന്ധപ്പെടാവുന്നതാണ്.
Read More » -
Kerala
കൊച്ചുവേളി – മംഗലാപുരം സ്പെഷ്യല്‍ ട്രെയിൻ നാളെ മുതല്‍
തിരുവനന്തപുരം:കൊച്ചുവേളി മുതല്‍ മംഗലാപുരം വരെയുള്ള സ്പെഷ്യല്‍ ട്രെയിൻ നാളെ മുതല്‍ ഓടിത്തുടങ്ങും. ജൂലൈ 10 വരെയാണ് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസ് നടത്തുക. തിങ്കളാഴ്ച രാത്രി 9.25 ന് കൊച്ചുവേളിയില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിൻ യാത്ര ആരംഭിക്കും. തിരിച്ചുള്ള യാത്ര ചൊവ്വാഴ്ച രാത്രി 8.10 ന് മംഗലാപുരം സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. 14 സെക്കന്റ് ക്ലാസ് കോച്ചുകള്‍ മാത്രമാണ് ഈ ട്രെയിനുകളില്‍ അനുവദിച്ചിട്ടുള്ളത്. ട്രെയിൻ നമ്ബര്‍ 06649/06650 ആണ് സര്‍വീസ് നടത്തുക. കൊല്ലം,കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Read More »