കൊച്ചി സ്വദേശിയായ അരവിന്ദ് ശശികുമാറാൻ ജൂണ്‍ പതിനാറിന് പുലര്‍ച്ചെ ഒരു മണിക്കാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന വര്‍ക്കല സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഈയാഴ്ച ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ കുത്തേറ്റ് മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്.
37 കാരനായ അരവിന്ദ് ശശികുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ 25 കാരനായ സല്‍മാൻ സലിമിനെ ശനിയാഴ്ച മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കേംബര്‍വെല്ലിലെ സതാംപ്ടണ്‍ വേയിലെ ഹൗസ് ഷെയറില്‍ ഫ്ലാറ്റ്മേറ്റുകളായിരുന്നുവെന്
ഒപ്പമുണ്ടായിരുന്നവര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് അരവിന്ദ് ശശികുമാറിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്. അരവിന്ദിന് കുത്തേറ്റ വിവരം ഒപ്പമുണ്ടായിരുന്നവര്‍ പുലര്‍ച്ചെ 1.30ന് പോലീസിനെ വിളിച്ചെങ്കിലും ശശികുമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നെഞ്ചില്‍ കുത്തേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അരവിന്ദ് 10 വര്‍ഷമായി ബ്രിട്ടനിലുണ്ട്. അവിവാഹിതനായ ഇയാള്‍ വിദ്യാര്‍ത്ഥി വീസയിലെത്തിയ മലയാളി യുവാക്കള്‍ക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. ജോലി നഷ്‌ടപ്പെട്ടപ്പോള്‍ പ്രതിക്ക് വീട്ടു വാടക നല്‍കാനും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനും അരവിന്ദ് മുന്നിലുണ്ടായിരുന്നതായി മറ്റുള്ളവര്‍ പറയുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ മറ്റ് രണ്ട് മലയാളികളെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.