KeralaNEWS

പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു

തിരുവനന്തപുരം: പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു.കാറിൽ നാലുപേർ ഉണ്ടായിരുന്നതായാണ് വിവരം.ഇതിൽ ഒരാളെ രക്ഷപ്പെടുത്തി.മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്.രാവിലെ ഒമ്ബതു മണിയോടെയാണ് സംഭവം.മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.
കൊല്ലം ‍അഞ്ചലിൽ നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.ബ്രേക്ക് നഷ്ടപ്പെട്ട് കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

Back to top button
error: