IndiaNEWS

ഓൺലൈൻ ഗെയിം വഴി പരിചയം;പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു

അഹമ്മദ്‌നഗര്‍ : പബ്‌ജി ഗെയിം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
മഹാരാഷ്‌ട്ര അഹമ്മദ്‌നഗറില്‍ സംഗംനേറിലാണ് സംഭവം.ബിഹാര്‍ സ്വദേശികളായ അക്രം ഷഹാബുദ്ദീന്‍ ഷെയ്‌ഖ്, നേമത്തുള്ള ഷെയ്‌ഖ് എന്നിവരാണ് അറസ്റ്റിലായത്.

ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ പബ്‌ജി ഗെയിം വഴിയാണ് മഹാരാഷ്‌ട്ര സ്വദേശിയായ ഹിന്ദു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് വാട്‌സ്‌ആപ്പ് വഴി യുവാക്കള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്നാണ് യുവാക്കള്‍   സംഗംനേറില്‍ എത്തി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

 

Signature-ad

അയൽവാസിയായ ഒരാൾ ബഹളം വച്ചതോടെയാണ് ഇവരുടെ പദ്ധതി പരാജയപ്പെട്ടത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും യുവാക്കളെ പിടികൂടി സംഗംനേര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

 

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തിലാണ് സംഗംനേറിലെ സംഭവം. കേസ് രജിസ്റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ബിഹാര്‍ അലിനഗര്‍ ദര്‍ഭംഗ സ്വദേശികളാണ് അറസ്റ്റിലായ അക്രം ഷഹാബുദ്ദീന്‍ ഷെയ്‌ഖും നേമത്തുള്ള ഷെയ്‌ഖും.

Back to top button
error: