Month: June 2023

  • Kerala

    കോട്ടയം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്യാൻ ശ്രമം

    കോട്ടയം:മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്യാൻ ശ്രമം.മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ കെട്ടിയിട്ടു. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാള്‍ ഭീഷണിമുഴക്കി. പരാതി നല്‍കിയിട്ടും പോലീസ് നടപടി വൈകിയെന്ന് ഡോക്ടര്‍ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത ഗാന്ധി നഗര്‍ പൊലീസ്, വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി.

    Read More »
  • Crime

    നടുറോഡില്‍ യുവാവിനെ വെട്ടിക്കൊന്നു

    ചെന്നൈ: പട്ടാപകൽ യുവാവിനെ നടുറോഡിൽ ഓടിച്ചിട്ട് വെട്ടിക്കൊന്നു.മധുര സ്വദേശി വിനീത് എന്ന അറിവഴകനാണ്(29) കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ കാരൈക്കുടി ജില്ലയിലാണ് സംഭവം.അഞ്ച് പേര്‍ ചേര്‍ന്നാണ് യുവാവിനെ വെട്ടിക്കൊന്നത്.റോഡരികിൽക്കൂടി നടന്നു പോകവേ കാറിലെത്തിയ അഞ്ച് പേര്‍ വിനീതിനെ വളയുന്നതായും പിന്തുടരുന്നതായും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ആളുകള്‍ നോക്കിനില്‍ക്കെ നിലത്തേക്ക് വീണ വിനീതിനെ ഇവര്‍ വടിവാളും മറ്റും ഉപോയോഗിച്ച്‌ നിഷ്‌കരുണം കൊല്ലുകയായിരുന്നു. കൊലപാതകക്കേസില്‍ സോപാധിക ജാമ്യത്തില്‍ പുറത്തിറങ്ങിയ വിനീത് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സംഭവം നടന്നതിന് തൊട്ടടുത്തുള്ള ലോഡ്ജിലാഞ് താമസിച്ചിരുന്നത്.

    Read More »
  • India

    കടുത്ത ചൂട്; ഉത്തർപ്രദേശിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മരിച്ചത് 54 പേര്‍ 

    ലക്നൗ:ഉത്തർപ്രദേശിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മരിച്ചത് 54 പേർ.ബല്ലിയ ജില്ലയിലാണ് സംഭവം. കടുത്ത ചൂടാകാം കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.400 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടുത്ത ചൂട് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോർട്ട്. കടുത്ത ഉഷ്ണതരംഗമാണ് യുപിയില്‍ വീശിയടിക്കുന്നത്.മിക്ക സ്ഥലങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് താപനില.  പനി, ശ്വാസതടസ്സം, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറയുകയാണ്.ഇന്നലെ മാത്രം 11 പേര്‍ മരിച്ചതായി ജില്ലാ ആശുപത്രി ബല്ലിയയുടെ ഇൻ-ചാര്‍ജ് മെഡിക്കല്‍ സൂപ്രണ്ട് എസ്.കെ യാദവ് പറഞ്ഞു.അതേസമയം സംഭവത്തെപ്പറ്റി അന്വേഷിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അസംഗഡ് സര്‍ക്കിള്‍ അഡീഷണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ബിപി തിവാരി പറഞ്ഞു. രോഗികള്‍ക്ക് സ്‌ട്രെച്ചറുകള്‍ പോലും ലഭിക്കാത്തത്ര തിരക്കാണ് ജില്ലാ ആശുപത്രികളിലും മറ്റുമുള്ളത്.പരിചാരകർ രോഗികളെ അത്യാഹിത വിഭാഗത്തിലേക്ക് ചുമലിലേറ്റി കൊണ്ടുപോകുന്ന കാഴ്ചയാണ് ഇവിടെയെങ്ങും കാണുവാൻ സാധിക്കുന്നത്.

    Read More »
  • India

    ഉറക്കഗുളിക നല്‍കി 13-കാരി മകളെ പലർക്കും കൈമാറിയ അമ്മയുൾപ്പടെ 8 പേർ അറസ്റ്റിൽ

    ചെന്നൈ: ദിവസവും ഉറക്കഗുളിക നല്‍കി 13-കാരി മകളെ പലർക്കും കൈമാറിയ സംഭവത്തില്‍ അമ്മയുള്‍പ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. മധുര സ്വദേശിനിയാണ് പതിമ്മൂന്നുകാരി. അച്ഛൻ മരിച്ചതിനെത്തുടര്‍ന്ന് മുത്തശ്ശിക്കൊപ്പം താമസിച്ച് പഠനം നടത്തുകയായിരുന്നു. വേനലവധിക്ക് അമ്മയുടെ അടുത്തെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്.   രാത്രിയും പകലും പെണ്‍കുട്ടിക്ക് ഉറക്കഗുളിക നല്‍കി ആവശ്യക്കാര്‍ക്ക് നല്‍കുകയായിരുന്നു.ഗര്‍ഭിണിയാകാതിരിക്കാനുള്ള ഗുളികകളും പെണ്‍കുട്ടിക്ക് നല്‍കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിരന്തരം ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍നിന്ന് മുത്തശ്ശിയുടെ അടുത്തെത്തി നടന്ന കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. തുടര്‍ന്ന് മുത്തശ്ശിയാണ് പോലീസില്‍ പരാതി നല്‍കിയത്.

    Read More »
  • Kerala

    കണ്ണൂര്‍ സര്‍വകലാശാല കാമ്ബസില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച  നിലയില്‍

    കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്ബ് കാമ്ബസില്‍ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച  നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ആനന്ദ് കെ ദാസിനെയാണ് കാമ്ബസിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.   ഞായറാഴ്ച രാവിലെ എട്ടുമണി വരെ ആനന്ദിനെ കാമ്ബസില്‍ കണ്ടിരുന്നതായി സഹപാഠികള്‍ പറഞ്ഞു. പിന്നീട് 11 മണിയോടെയാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.   പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    സുധാകരനെ വിളിപ്പിച്ചത് പോക്സോ കേസിലല്ല; ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്

    തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരായ ആരോപണത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്. പോക്സോ കേസില്‍ ആജീവനാന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നവെന്നായിരുന്നു ഗോവിന്ദന്‍െ്‌റ ആരോപണം. പോക്സോ കേസില്‍ സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന ആരോപണം തള്ളിയാണ് ക്രൈംബ്രാഞ്ച് രംഗത്തെത്തിയത്. സുധാകരനെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പുക്കേസില്‍ മാത്രമാണെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു മൊഴി സുധാകരനെതിരേയില്ല. ചോദ്യംചെയ്യലില്‍ സുധാകരനെതിരായ എല്ലാ ആരോപണങ്ങളിലും വ്യക്തത വരുത്തും. മോന്‍സന്‍ മാവുങ്കല്‍ ഒന്നും പ്രതിയും കെ. സുധാകരന്‍ രണ്ടാം പ്രതിയുമായ കേസിലാണ് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയത്. പോക്സോ കേസിലല്ല സുധാകരനെ ചോദ്യംചെയ്യുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പോക്സോ കേസില്‍ വിധി വന്ന് തൊട്ടടുത്ത ദിവസമാണ് ഗുരുതര ആരോപണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് വിശദീകരണം. അത്തരത്തിലൊരു മൊഴി പെണ്‍കുട്ടി നല്‍കിയിരുന്നെങ്കില്‍ ക്രൈംബ്രാഞ്ച്…

    Read More »
  • Crime

    വക്കാലത്ത് ഒഴിഞ്ഞതുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ക്കു കുത്തേറ്റു

    ആലപ്പുഴ: വക്കാലത്ത് ഒഴിഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച അഭിഭാഷകന്‍ കസ്റ്റഡിയില്‍. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസിലെ ട്രെയിനിയായ പേരിശ്ശേരി കളീയ്ക്കല്‍ വടക്കേതില്‍ രാഹുല്‍കുമാറിനാണ് (28) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ബാറിലെ അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ ചെങ്ങന്നൂര്‍ ഗവ. ഐടിഐ ജംക്ഷനു സമീപമായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: എല്‍എല്‍ബി പൂര്‍ത്തിയാക്കിയ ശേഷം ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസില്‍ പരിശീലനം നടത്തിവരികയാണ് രാഹുല്‍. ജംക്ഷനു സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴായിരുന്നു ആക്രമണം: അഭിഭാഷകനു നല്‍കിയിരുന്ന വക്കാലത്ത് ഒഴിഞ്ഞ കക്ഷികള്‍ രാഹുലിനെ സമീപിച്ചതിനെച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് അഭിഭാഷകന്‍ കത്തികൊണ്ടു കുത്തുകയുമായിരുന്നു. നെഞ്ചിലും വയറിലും കുത്തേറ്റ രാഹുലിനെ സുഹൃത്തുക്കള്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. രാത്രി തന്നെ പോലീസ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തു.

    Read More »
  • Crime

    ‘അച്ഛാ’ എന്നു വിളിച്ച് അടുത്തുകൂടി; ബൈക്കില്‍ പിന്തുടര്‍ന്ന് മാല പൊട്ടിച്ചു, യുവതി അറസ്റ്റില്‍

    പത്തനംതിട്ട: ബൈക്കിൽ എത്തി കച്ചവടക്കാരന്റെ സ്വർണമാല പറിച്ചെടുത്ത യുവതി അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കൽകോളനിയിൽ ശിവജിവിലാസത്തിൽ സരിത(27)യാണ് അറസ്റ്റിലായത്. മോഷണത്തിൽ ഇവരുടെ കൂടെയുണ്ടായിരുന്ന കാമുകൻ ഓടിരക്ഷപ്പെട്ടു. അടൂർ പതിനാലാം മൈലില്‍ മാടക്കട നടത്തുന്ന, പെരിങ്ങനാട് മേലൂട് അമ്പാടി ജങ്ഷനിലെ തങ്കപ്പവിലാസത്തില്‍ തങ്കപ്പ(61)ന്റെ അഞ്ചുപവനുള്ള മാലയാണ് പറിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രി 8.30-നാണ് സംഭവം. തങ്കപ്പന്‍ കട അടയ്ക്കാന്‍ തുടങ്ങുന്നതിനിടെയാണ് യുവതിയും യുവാവും എത്തിയത്. അച്ഛാ എന്നെ അറിയുമോ എന്ന് ചോദിച്ച് സരിത അടുത്തേക്ക് ചെന്നു. ഇല്ലെന്ന് തങ്കപ്പന്‍ മറുപടി പറഞ്ഞു. ഇവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതിനാല്‍, മാല കാണാതിരിക്കാന്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടു. തുടര്‍ന്ന് ഇദ്ദേഹം കട അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് തിരിച്ചു. യുവതിയും യുവാവും ബൈക്കില്‍ പിന്തുടര്‍ന്നു. തങ്കപ്പന്റെ സ്‌കൂട്ടറിന് കുറുകെ ബൈക്ക് വെച്ച ശേഷം മാല പറിച്ചെടുക്കാന്‍ ശ്രമിച്ചു. യുവാവിന്റെ കൈ തട്ടിമാറ്റാന്‍ തങ്കപ്പന്‍ ശ്രമിച്ചു. എന്നാല്‍, യുവതികൂടി ഷര്‍ട്ടില്‍ പിടിച്ചതോടെ ശ്രമം പാളി. യുവാവ്, തങ്കപ്പന്റെ മുഖത്തും…

    Read More »
  • Crime

    തോക്ക് കടത്ത് കേസില്‍ അന്വേഷണം ശക്തമാക്കി കര്‍ണാടക പോലീസ്; ടി.പിയുടെ കൊലയാളി രജീഷിന് ഭീകര ബന്ധവും?

    കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളി ടികെ രജീഷിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം കര്‍ണാടക പോലീസ് അന്വേഷിക്കുന്നു. രജീഷ് ഉള്‍പ്പെട്ട തോക്ക് കടത്ത് കേസില്‍ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വ്യക്തിപരമായി രജീഷ് ഭീകരരുമായിബന്ധപ്പെട്ടോയെന്ന കാര്യങ്ങള്‍ അന്വേഷിക്കുന്നത്. തോക്കുകള്‍ മ്യാന്‍മറിനിന്ന് നാഗാലാന്‍ഡ് അതിര്‍ത്തി വഴിയാണ് ഇന്ത്യയിലേക്ക് എത്തിച്ചതെന്ന അറസ്റ്റിലായ പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എഴുപതിനായിരം രൂപയ്ക്ക് മ്യാന്‍മറില്‍ നിന്ന് വാങ്ങിയ തോക്കുകള്‍ കേരളത്തിലുളളവര്‍ക്ക് ലക്ഷങ്ങള്‍ വാങ്ങി വില്‍ക്കാനോ കടത്തുവാനോ ഉള്ള ശ്രമത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിയായ ടികെ രജീഷിന്റെ അറസ്റ്റ് കര്‍ണാടക പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗളരൂവിലെ തോക്ക് കടത്ത കേസിലെ പ്രതിയും മലയാളിയുമായ നീരജ് ജോസഫിന്റെ മൊഴി പ്രകാരമാണ് രജീഷിനെ കബണ്‍ പാര്‍ക്ക് പോലീസ് കണ്ണൂര്‍ സെന്റര്‍ ജയിലെത്തി കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിയോടെ അറസ്റ്റു ചെയ്തത്. ഇതിനിടെ പോലീസ് സംരക്ഷണയിലാണ് കേരളത്തില്‍ ക്രിമിനലുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവുമായി ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമ…

    Read More »
  • Kerala

    16കാരിയെ നിർബന്ധിച്ച് ബിയർ നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

    ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ നിർബന്ധിച്ച് ബിയർ നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.38 കാരനായ വളപട്ടണം സ്വദേശി ഷമിലിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്.   ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് കാണിച്ച ശേഷം ഒരു ബാറിൽ എത്തിച്ച് ബിയർ വാങ്ങി നൽകുകയായിരുന്നു ഇതോടെ അവശയായ പെൺകുട്ടിയെ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ച് പീഡനത്തിന് വിധേയമാക്കി.   രണ്ട് ദിവസമായി പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷമിൽ അറസ്റ്റിലാകുന്നത്.   പ്ലസ് വൺ വിദ്യാർഥിനിയെയാണ് 38 കാരനായ ഷമിൽ ബിയർ നൽകി പീഡനത്തിനിരയാക്കിയത്.ബിയർ കഴിച്ച് പാതിമയക്കത്തിൽ ആയ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇയാൾ ലൈം ഗികമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു

    Read More »
Back to top button
error: