Month: June 2023

  • LIFE

    ബിഗ് ബോസിൽനിന്ന് പുറത്തായ വിഷ്‍ണുവിനെ വിമാനത്താവളത്തില്‍ പൂക്കള്‍ നല്‍കി സ്വീകരിക്കാൻ കാത്തിരുന്ന് കടുത്ത ആരാധിക- വീഡിയോ

    ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ശക്തനായ മത്സരാർഥികളിൽ ഒരാളായിരുന്നു വിഷ്‍ണു. അതുകൊണ്ടുതന്നെ വിഷ്‍ണുവിന്റെ അപ്രതീക്ഷിത പുറത്താകലിൽ ഞെട്ടിയിരുന്നു സഹമത്സരാർഥികളും പ്രേക്ഷകരും. കൊച്ചി വിമാനത്താവളത്തിലേക്ക് എത്തുന്ന വിഷ്‍ണുവിനെ സ്വീകരിക്കാൻ ഒട്ടേറെ പേർ കാത്തുനിന്നിരുന്നു. വിഷ്‍ണുവിനെയും കാത്ത് കടുത്ത ആരാധികയമുണ്ടായിരുന്നു. ഷിസിത എന്ന ആരാധികയാണ് വിഷ്‍ണുവിനെ സ്വീകരിക്കാൻ എത്തിയത് എന്ന് യൂണിവേഴ്‍സൽ എന്റർടെയ്‍ൻമെന്റ്‍സിന്റെ വീഡിയോയിൽ പറയുന്നു. എന്തുകൊണ്ടാണ് വിഷ്‍ണുവിനെ തനിക്ക് ഇഷ്‍ടമായതെന്നും വീഡിയോയിൽ ഷിസിത വ്യക്തമാക്കുന്നു. വിഷ്‍ണു റിയൽ ഗെയ്‍മർ ആണ്. ആദ്യം എനിക്ക് വിഷ്‍ണുവിനെ പിടുത്തമില്ലായിരുന്നു. ഗെയിം നമുക്കും ഇൻടറസ്റ്റായി തുടങ്ങിയത് അവിടെ വിഷ്‍ണു എന്തെങ്കിലും പോയന്റ് ഇട്ടു കൊടുക്കുന്നതോടെയാണ്. പിന്നെ ഓരോരുത്തരുടെയും ഗെയിം പ്ലാനും സ്‍ട്രാറ്റജികളും ഉണ്ടാകും. ഗെയിമിൽ മറ്റുള്ളവർ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് വിഷ്‍ണുവിന് മുന്നേ അറിയാം എന്നും ഷിസിത വ്യക്തമാക്കുന്നു. എൺപത്തിനാല് നാൾ കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ ഇഷ്‍ടവും അനിഷ്‍ടവും ഞാൻ നേടിയെടുത്തിട്ടുണ്ടാകും എന്നായിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്ന് പടിയിറങ്ങും മുമ്പ് വിഷ്‍ണു പറഞ്ഞത്.…

    Read More »
  • LIFE

    ‘ഫാദേഴ്സ് ഡേ’യ്ക്ക് കിടിലൻ വീഡിയോയും ഫോട്ടോകളുമായി മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്; ഏറ്റെടുത്ത് ആരാധകർ

    എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഏവരും സന്തോഷപൂർവം ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഇക്കുറി ഇന്ന്, ജൂൺ 18നാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. സോഷ്യൽ മീഡിയയുടെ കാലം വന്നപ്പോൾ ഫാദേഴ്സ് ഡേ പോലുള്ള വിശേഷാവസരങ്ങളിൽ അധികപേരും ആശംസകൾ കുറിക്കുന്നതും പ്രിയപ്പെട്ടവരെ ഓർമ്മിക്കുകയും അവരെ കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതുമെല്ലാം സോഷ്യൽ മീഡിയിലൂടെ തന്നെയാണ്. ഇന്നും ധാരാളം പേർ ഇത്തരത്തിൽ ഫാദേഴ്സ് ഡേ ആശംസകളും കുറിപ്പുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പങ്കുവച്ച വീഡിയോയും ഫോട്ടോകൾ. രണ്ട് കുട്ടികളെയും നെഞ്ചോട് ചേർത്തുപിടിച്ച്, കാറിനകത്ത് കിടന്ന് യാത്ര ചെയ്യുന്ന വീഡിയോ ആണ് ഫാദേഴ്സ് ഡേ സ്പെഷ്യലായി മക്കൾക്ക് വേണ്ടി ടൊവീനോ പങ്കുവച്ചത്. ഒപ്പം തന്നെ അച്ഛന് വേണ്ടിയും സോഷ്യൽ മീഡിയയിലൂടെ ടൊവിനോ ഫാദേഴ്സ് ഡേ ആശംസ അറിയിച്ചു. അച്ഛനൊപ്പമുള്ള ഫോട്ടോകളും അച്ഛൻറെ ഫോട്ടോയും ഒരുമിച്ച് പങ്കുവച്ചുകൊണ്ടാണ് താരം ആശംസ അറിയിച്ചത്. മക്കൾക്കൊപ്പമുള്ള വീഡിയോയ്ക്കും…

    Read More »
  • Kerala

    ട്രാഫിക്ക് ക്യാമറകളിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് അഭ്യാസം കാണിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്!

    തിരുവനന്തപുരം: എ ഐ ക്യാമറയടക്കമുള്ള നിരത്തുകളിലെ ട്രാഫിക്ക് ക്യാമറകളിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് അഭ്യാസം കാണിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കാണ് കേരള പൊലീസിൻറെ മുന്നറിയിപ്പ്. ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് നമ്പർ പ്ലേറ്റുകൾ മറച്ചു പിടിച്ചുകൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം നിയമ ലംഘനങ്ങൾക്കുള്ള ‘പണി’ പിന്നാലെ വരുമെന്ന് സാരം. ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കാൻ ശ്രമിക്കുന്നത് അപകടകരമായ അഭ്യാസമാണെന്നും പൊലീസ് ഓ‌ർമ്മിപ്പിച്ചു. കേരള പൊലീസിൻറെ കുറിപ്പ് ഇപ്രകാരം നിരത്തുകളിലെ ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !! അപകടകരമായ അഭ്യാസമാണ് നിങ്ങൾ കാണിക്കുന്നത്. പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണെന്നത് വിനീതമായി ഓർമിപ്പിക്കുന്നു അതേസമയം മറ്റൊരു കുറിപ്പിലൂടെ ഹസാർഡ് ലൈറ്റ് സംബന്ധിച്ചുള്ള സംശയങ്ങൾക്കും കേരള പൊലീസ് കഴിഞ്ഞ ദിവസം വ്യക്തത…

    Read More »
  • LIFE

    പ്രേക്ഷക ഹൃദയങ്ങളിൽ നിറയും ഗാനം “ശ്രീരാഗം പാടിയ രാവിൽ…”

    റഹിം പനവൂർ യുവ താരം സാബുകൃഷ്ണ നായകനാകുന്ന ‘പ്രാഗ്മ- കമ്മിറ്റഡ് ലോങ് ലാസ്റ്റിങ് ലവ്’ എന്ന സിനിമയിലെ “ശ്രീരാഗം പാടിയ രാവിൽ…” എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർ സഹർഷം സ്വീകരിച്ചതിന്റെ അഭിമാനത്തിലാണ് അണിയറപ്രവർത്തകർ. പുതിയ തലമുറയിലെ സംഗീത സംവിധായകാരിൽപ്പെട്ട ഫെമിൻ ഫ്രാൻസിസ് ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. ഫെമിൻ തന്നെയാണ് ഗാനരചന നിർവഹിച്ചതും എന്ന പ്രത്യേകതയുമുണ്ട്. സുന്ദര പ്രണയം നിറഞ്ഞു നിൽക്കുന്ന ഈ ഗാനം അതീവ ഹൃദ്യമായി പാടിയത് സിദ്ധാർത്ഥ് ശങ്കർ ആണ്. കെ.ജെ.ഫിലിപ്പ് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം സെന്റ് മേരീസ് അസോസിയേറ്റ്സ് ലിമിറ്റഡും എസ്കെ സിനിമാസും ചേർന്നാണ് നിർമിക്കുന്നത്.സീത സതീഷ് ആണ് സാബുവിനോപ്പം ഗാനരംഗത്തിൽ അഭിനയിച്ചത്. സിനിമയിലെ ഗാനം റിലീസ് ചെയ്ത് ഒരു മാസം കൊണ്ടുതന്നെ 12 ലക്ഷത്തിൽ കൂടുതൽ പേരാണ് ആസ്വദിച്ചത്.ഓറഞ്ച് മീഡിയയിലൂടെയാണ് ഗാനം പുറത്തിറക്കിയത്.എല്ലാം ഒത്തിണങ്ങിയ ഗാനമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതോടനുബന്ധിച്ചുള്ള ആഘോഷം കൊച്ചിയിൽ നടന്നു. ചലച്ചിത്ര സംവിധായാകരായ ബെന്നി ആശംസ, കെ.…

    Read More »
  • Kerala

    ജനവാസ മേഖലയിൽ മലമ്ബാമ്ബ്; ആടിനെ പിടികൂടി

    കുളത്തൂപ്പുഴ: ജനവാസ മേഖലയിലെത്തിയ മലമ്ബാമ്ബ് മുട്ടനാടിനെ പിടികൂടി. കൂവക്കാട് ആര്‍.പി.എല്‍.1ഇ കോളനിയില്‍ ജാനകിയുടെ ആറുമാസം പ്രായമുള്ള മുട്ടനാടിനെയാണ് മലമ്ബാമ്ബ് പിടിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തീറ്റ തേടുന്നതിനിടെയാണ് സംഭവം.ആടിന്‍റെ നിലവിളി കേട്ട് സമീപ വാസികള്‍ ഓടിയെത്തുമ്ബോഴേക്കും ആടിന്‍റെ തല വായ്ക്കുള്ളിലാക്കിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനു ശേഷം പാമ്ബിന്‍റെ പിടിയില്‍ നിന്ന് ആടിനെ രക്ഷിക്കുമ്ബോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

    Read More »
  • NEWS

    ഒമാനില്‍ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

    മസ്കറ്റ്:ഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു.കൊല്ലം എഴുകോൺ എടക്കാട് തൃപ്പലിഴിയം സ്വരസതി വിലാസത്തില്‍ കോമളൻ ബാലകൃഷ്‌ണൻ (60) ആണ് ഒമാനിലെ ഖാബൂറയില്‍ മരിച്ചത്. 31 വര്‍ഷമായി ഖാബൂറയില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.മൃതദേഹം ഖാബൂറ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഭാര്യ – ജൂലി. മകള്‍ – ഗ്രീഷ്മ.

    Read More »
  • India

    കനത്ത ചൂടിൽ റയിൽപ്പാളങ്ങൾ ഉരുകി; ഒഴിവായത് വൻ ദുരന്തം

    ലക്നൗ: കനത്ത ചൂടിനെ തുടർന്ന് റയിൽപ്പാളങ്ങൾ ഉരുകി.ലഖ്‌നൗവിലെ നിഗോഹാൻ റെയില്‍വേ സ്റ്റേഷനിലെ ലൂപ്പ് ലൈനിലെ റെയിൽപ്പാളങ്ങളാണ് ഉരുകിയത്.ലോക്കോ പൈലറ്റ് കൃത്യസമയത്ത് ട്രെയിൻ നിര്‍ത്തിയതിനാല്‍ വൻ അപകടമാണ് ഒഴിവായത്. ട്രാക്കിന്റെ പരപ്പില്‍ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് തല്‍ക്ഷണം ട്രെയിൻ നിര്‍ത്തുകയായിരുന്നു.റയിൽവേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉരുകിയ ട്രാക്കുകള്‍ പരിശോധിച്ച്‌ അറ്റകുറ്റപ്പണികള്‍ക്ക് ഉത്തരവിട്ടു.ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നിലഞ്ചല്‍ എക്‌സ്‌പ്രസ് കടന്നു പോകുമ്ബോഴാണ് ട്രെയിൻ പാളത്തില്‍ കുലുക്കം അനുഭവപ്പെട്ടത്.തുടര്‍ന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു.പെട്ടെന്നുതന്നെ എഞ്ചിനീയറിങ് വിഭാഗത്തിലെ ജീവനക്കാര്‍ സ്ഥലത്തെത്തി തകരാര്‍ കണ്ടെത്തി മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചതോടെ അടിയന്തരമായി ഇതുവഴിയുള്ള ഗതാഗതം നിർത്തിവയ്ക്കുകയായിരുന്നു.ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. കനത്ത ചൂടാണ് ഉത്തർപ്രദേശിലെങ്ങും അടിക്കുന്നത്.ഇതുവരെ 54 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    Read More »
  • Kerala

    മുലപ്പാൽ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

    കണ്ണൂര്‍:മുലപ്പാൽ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു.പാട്യം മുതിയങ്ങയിലെ മുംതാസ് മഹലില്‍ ശരീഫ് – മുംതാസ് ദമ്ബതികളുടെ മകൻ മുഹമ്മദ്‌ ഷഹീമാണ് (10 മാസം) മരിച്ചത്. മടിയില്‍ ഇരുത്തി മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന്റെ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു ഉടനെതന്നെ കൂത്തുപറമ്ബിലെ  ഹോസ്പിറ്റലില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കണ്ണൂര്‍ ചാലയിലെ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാഹ്‌മയാണ് ഏക സഹോദരി.

    Read More »
  • Kerala

    കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നു.നാളെ ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ തൃശ്ശൂര്‍ വരെയും മലപ്പുറത്തുമാണ് യെല്ലോ അലര്‍ട്ട്.ബാക്കി ജില്ലകളില്‍ ഗ്രീൻ അലര്‍ട്ട് ആണ്.സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ കിട്ടിയേക്കും എന്നാണ് റിപ്പോർട്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

    Read More »
  • Crime

    ചെന്നൈയില്‍ രണ്ടര വയസ്സുകാരനെ  അമ്മയും കാമുകനും ചേര്‍ന്ന് കൊന്നു

    ചെന്നൈ:രണ്ടര വയസ്സുകാരന്റെ മരണത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ. കുട്ടിയുടെ അമ്മ ലാവണ്യയെയും കാമുകൻ മണികണ്ഠനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഒന്നിച്ചുള്ള ജീവിതത്തിന് കുഞ്ഞ് തടസമാണെന്ന് കരുതിയാണ് കൊല നടത്തിയതെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്ന ലാവണ്യയോടൊപ്പമായിരുന്നു കുഞ്ഞ്. മരണത്തില്‍ സംശയം തോന്നിയ കുട്ടിയുടെ അച്ഛനാണ് പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് എത്തിയത്. കുട്ടിയുടെ അമ്മയുടെയും കാമുകന്‍റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.

    Read More »
Back to top button
error: