KeralaNEWS

16കാരിയെ നിർബന്ധിച്ച് ബിയർ നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ നിർബന്ധിച്ച് ബിയർ നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.38 കാരനായ വളപട്ടണം സ്വദേശി ഷമിലിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്.

 

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് കാണിച്ച ശേഷം ഒരു ബാറിൽ എത്തിച്ച് ബിയർ വാങ്ങി നൽകുകയായിരുന്നു ഇതോടെ അവശയായ പെൺകുട്ടിയെ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ച് പീഡനത്തിന് വിധേയമാക്കി.

Signature-ad

 

രണ്ട് ദിവസമായി പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷമിൽ അറസ്റ്റിലാകുന്നത്.

 

പ്ലസ് വൺ വിദ്യാർഥിനിയെയാണ് 38 കാരനായ ഷമിൽ ബിയർ നൽകി പീഡനത്തിനിരയാക്കിയത്.ബിയർ കഴിച്ച് പാതിമയക്കത്തിൽ ആയ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇയാൾ ലൈം ഗികമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു

Back to top button
error: