ചെന്നൈ: പട്ടാപകൽ യുവാവിനെ നടുറോഡിൽ ഓടിച്ചിട്ട് വെട്ടിക്കൊന്നു.മധുര സ്വദേശി വിനീത് എന്ന അറിവഴകനാണ്(29) കൊല്ലപ്പെട്ടത്.
തമിഴ്നാട്ടിലെ കാരൈക്കുടി ജില്ലയിലാണ് സംഭവം.അഞ്ച് പേര്‍ ചേര്‍ന്നാണ് യുവാവിനെ വെട്ടിക്കൊന്നത്.റോഡരികിൽക്കൂടി നടന്നു പോകവേ കാറിലെത്തിയ അഞ്ച് പേര്‍ വിനീതിനെ വളയുന്നതായും പിന്തുടരുന്നതായും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ആളുകള്‍ നോക്കിനില്‍ക്കെ നിലത്തേക്ക് വീണ വിനീതിനെ ഇവര്‍ വടിവാളും മറ്റും ഉപോയോഗിച്ച് നിഷ്‌കരുണം കൊല്ലുകയായിരുന്നു.
കൊലപാതകക്കേസില്‍ സോപാധിക ജാമ്യത്തില്‍ പുറത്തിറങ്ങിയ വിനീത് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സംഭവം നടന്നതിന് തൊട്ടടുത്തുള്ള ലോഡ്ജിലാഞ് താമസിച്ചിരുന്നത്.