Month: June 2023

  • LIFE

    സലിംകുമാറും ജോണി ആന്റണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ‘കിര്‍ക്കൻ’ റിലീസിന് തയ്യാറായി

    സലിംകുമാർ, ജോണി ആന്റണി, മഖ്‌ബൂൽ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘കിർക്കൻ’. നവാഗതനായ ജോഷാണ് ചിത്രത്തിന്റെ സംവിധാനം. ജോഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും. നാല് ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രം റിലീസിന് തയ്യാറായി. ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രത്തിന്റെ കഥാ പാശ്ചാത്തലം ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കൽ പൊലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്. സ്ത്രീ കേന്ദ്രീകൃതമായ ഇത്തരം ഒരു സിനിമ പുറത്ത് വരുന്നത് കുറച്ച് കാലത്തിന് ശേഷമാണ്. ഗൗതം ലെനിനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറിലാണ് നിർമാണം. ഔൾ മീഡിയ എന്റർടൈമെൻസിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ്…

    Read More »
  • India

    മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം തുടരുമ്പോള്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്

    ദില്ലി: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം തുടരുമ്പോള്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും, കേന്ദ്ര ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിനിധികള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരും പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ തേടി. നാല്‍പത്തിയെട്ട് ദിവസമായി മണിപ്പൂരില്‍ കലാപം തുടരുകയാണ്. വിഷയത്തിൽ ഒരു വാക്ക് പോലും സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തപ്പോഴാണ് ആര്‍എസ്എസിന്‍റെ ഇടപെടല്‍. കലാപം ഈ വിധം നീളുന്നത് അസ്വസ്ഥപ്പെടുത്തുവെന്നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. കലാപത്തിന് ഇരകളായ അരലക്ഷത്തോളം പേര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അക്രമത്തിന് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും ആര്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു. കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന വിമര്‍ശനത്തെ ശരിവയ്ക്കും വിധം ഇരു കൂട്ടരുടെയും ഭാഗത്ത് നിന്ന് അടിയന്തര ശ്രദ്ധ വേണമെന്ന നിര്‍ദ്ദേശവും ആര്‍എസ്എസ് മുന്‍പോട്ട് വയ്ക്കുന്നു. കലാപം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് കണ്ടുകൂടിയാണ് പ്രധാനമന്ത്രിയെ മറികടന്ന് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയത്. മന്‍…

    Read More »
  • LIFE

    ഗാൽ ഗാഡോട്ട് സ്പൈ വുമണ്‍ വേഷത്തില്‍ എത്തുന്ന ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍ സിനിമയുടെ ട്രെയിലര്‍ ഇറങ്ങി

    ന്യൂയോര്‍ക്ക്: വണ്ടര്‍ വുമണ്‍ സിനിമയിലൂടെ ശ്രദ്ധേയായ നടി ഗാൽ ഗാഡോട്ട് സ്പൈ വുമണ്‍ വേഷത്തില്‍ എത്തുന്ന ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍ സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ഓഗസ്റ്റ് 11ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ ഹോളിവുഡ് ചിത്രം കൂടിയാണ് ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍. ഗാൽ ഗാഡോട്ടിന് പുറമേ ജാമി ഡോർനൻ, മത്തിയാസ് ഷ്വീഫർ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആലിയ ഭട്ട് ചിത്രത്തില്‍ പ്രതിനായിക വേഷത്തിലാണ് എത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിന്‍റെ ലോഞ്ചിംഗ് ചടങ്ങായ ടുഡും 2023ലാണ് ട്രെയിലര്‍ അവതരിപ്പിച്ചത്. ഏജന്‍റ് റേച്ചല്‍ സ്റ്റോണ്‍ എന്ന കഥാപാത്രത്തെയാണ് ഗാൽ ഗാഡോട്ട് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലോകത്തില്‍ വിവിധയിടങ്ങളില്‍ സമാധാന പാലന ദൌത്യങ്ങള്‍ നടത്തുന്ന ഒരു ഏജന്‍സിയുടെ ഭാഗമാണ് റേച്ചല്‍. എന്നാല്‍ ഈ ഏജന്‍സിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍’ മോഷ്ടിക്കപ്പെടുന്നതോടെ കഥ മാറുന്നു. ടോം ഹാര്‍പ്പറാണ് ചിത്രം…

    Read More »
  • Crime

    പൂത്തോൾ കൺസ്യൂമർഫെഡ് മദ്യശാലയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിലെ പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടയാൾ

    തൃശൂർ: പൂത്തോൾ കൺസ്യൂമർഫെഡ് മദ്യശാലയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിലെ പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടയാളെന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട് മീഞ്ചന്ത സ്വദേശി ജിഫ്സൽ ആണ് സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതി. തോക്ക് ചൂണ്ടിയ കേസിലെ നാലാം പ്രതിയാണ് ജിഫ്സൽ. ജിഫ്സലിനെ കൂടാതെ പാലക്കാട് വട്ടനണപ്പുറം എടത്തനാട്ടുകര പാറേക്കാട്ട് വീട്ടിൽ അബ്ദുൾ നിയാസ് (41), കോഴിക്കോട് മാങ്കാവ് കളത്തിൽ വീട്ടിൽ നിസാർ (37), പൊന്നാനി പാലപ്പെട്ടി ആലിയ മീൻകത്ത് വീട്ടിൽ റഫീക്ക് (40) എന്നിവരെയാണ് ടൌൺ വെസ്റ്റ് പോലീസ് പിടികൂടിയത്. 16ന് രാത്രി ഒമ്പതോടെയാണ് തോക്ക് ചൂണ്ടി മദ്യം ആവശ്യപ്പെട്ടത്. പാലക്കാട് സ്വദേശി നിയാസ് ആണ് തോക്ക് ചൂണ്ടിയത്. ഇയാൾ നേരത്തെ തൃശൂരിൽ ഹോട്ടൽ നടത്തിയിരുന്നു. പരസ്പരം ഒത്തു കൂടുന്നതിനാണ് തൃശൂരിലെത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി. എന്നാൽ പ്രതികളിലൊരാൾ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതോടെ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ജീഫ്സലിനെ കസ്റ്റഡിയിൽ വാങ്ങാൻ…

    Read More »
  • Crime

    യുകെയിൽ മദ്യപിച്ച് ലക്കുകെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യൻ വംശജനായ വിദ്യാര്‍ത്ഥിക്ക് ആറ് വര്‍ഷം തടവ്

    ലണ്ടൻ: യുകെയിൽ യുവതിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യൻ വംശജനായ വിദ്യാര്‍ത്ഥിക്ക് ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രീത് വികാല്‍ (20) എന്ന വിദ്യാര്‍ത്ഥിയാണ് നൈറ്റ് ക്ലബ്ബില്‍ പരിയപ്പെട്ട യുവതിയെ തന്‍റെ ഫ്ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചത്. മദ്യപിച്ച് ലക്കുകെട്ട നിലയിലുള്ള യുവതിയെ പ്രീത് എടുത്ത് കൊണ്ട് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സംഭവം. കുറ്റം ചെയ്തതായി പ്രീത് സമ്മതിച്ചതായും ആറ് വര്‍ഷവും ഒമ്പത് മാസവും തടവിനാണ് ശിക്ഷിച്ചിട്ടുള്ളതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വർഷം ജൂണിൽ യുകെയിലെ കാർഡിഫ് ക്ലബിന് പുറത്ത് നിന്നാണ് യുവതിയെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പ്രീത് തന്‍റെ മുറിയിലേക്ക് കൊണ്ടുപോയത്. മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പ്രീത് കണ്ടുമുട്ടുകയും ദുർബലമായ അവസ്ഥ മുതലെടുക്കുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. പരസ്പരം പരിചയമില്ലാതിരുന്ന പ്രീതും യുവതിയും വെവ്വേറെ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ക്ലബ്ബില്‍ പോയതെന്ന് പ്രോസിക്യൂട്ടർ മാത്യു കോബ് പറഞ്ഞു. പുലർച്ചെ നാല് മണിയോടെ പ്രീത് യുവതിയെ കൈകളിലും…

    Read More »
  • LIFE

    രണ്ട് ദിവസത്തില്‍ 200 കോടി കഴിഞ്ഞു ആദിപുരുഷ്; സംഭാഷണങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി ഉടൻ തീയറ്ററുകളിൽ എത്തിക്കുമെന്ന് നിർമ്മാതാക്കൾ

    മുംബൈ: രണ്ട് ദിവസത്തിൽ 200 കോടി കഴിഞ്ഞു ആദിപുരുഷ് സിനിമയുടെ കളക്ഷൻ. എന്നാൽ ഇപ്പോഴും ചിത്രം ഏറെ വിമർശനം നേരിടുന്നുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങളാൽ ആദിപുരുഷ് ചിത്രം വിമർശനം നേരിടുന്നത്. മോശം വിഎഫ്എക്സും, ചിത്രത്തിലെ സംഭാഷണങ്ങളുടെ പേരിലും. ഓം റൗട്ട് സംവിധാനം ചെയ്ത സിനിമ ഈ കാരണങ്ങൾ എല്ലാം കൊണ്ടു തന്നെ സമിശ്രമായ പ്രതികരണമാണ് നേടുന്നത്. അതേ സമയം ആദിപുരുഷിലെ സംഭാഷണങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തും എന്നാണ് ഇപ്പോൾ നിർമ്മാതാക്കൾ പറയുന്നത്. ഈ മാറ്റം ഉടൻ തീയറ്ററുകളിൽ എത്തും. ഹിന്ദു പുരാണിതിഹാസം രാമായണത്തെയാണ് ആദിപുരുഷാക്കി സംവിധായകൻ മാറ്റിയത്. എന്നാൽ ചിത്രത്തിലെ ആളുകൾ ആരാധിക്കുന്ന ദൈവങ്ങളായ കഥാപാത്രങ്ങൾ മോശം വാക്കുകളും മറ്റും ഉപയോഗിക്കുന്നു എന്നതാണ് പൊതുവിൽ ഉയർന്ന വിമർശനം. അതിൽ തന്നെ ലങ്ക ദഹന സമയത്ത് ഹനുമാൻ നടത്തുന്ന ഡയലോഗ് ഏറെ വിമർശനവും ട്രോളുകളും വരുത്തിവച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആദിപുരുഷ് മികച്ച പ്രതികരണം നേടുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കുകയും ചെയ്യുന്നുണ്ട്. അതേ സയമം…

    Read More »
  • LIFE

    ചര്‍മ്മം ഭംഗിയാക്കുന്നതിനും പ്രായം തോന്നിക്കുന്നത് തടയുന്നതിനുമെല്ലാം ആയുര്‍വേദ വിധിപ്രകാരം ഉപയോഗിക്കാവുന്ന ചില ചേരുവകൾ

    പ്രായമേറുംതോറും അത് ഏറ്റവുമധികം പ്രതിഫലിക്കുക ചര്‍മ്മത്തില്‍ തന്നെയാണ്. നല്ലൊരു സ്കിൻ കെയര്‍ റൂട്ടീനുണ്ടെങ്കില്‍ പ്രായമേറുന്നത് ഒരു പരിധി വരെ നമുക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. സ്കിൻ കെയറിന് വേണ്ടി എപ്പോഴും ബ്യൂട്ടി പാര്‍ലറില്‍ തന്നെ പോവുകയോ വിലകൂടിയ ഉത്പന്നങ്ങള്‍ തന്നെ വാങ്ങി ഉപയോഗിക്കുകയോ വേണമെന്നില്ല. വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ചില പൊടിക്കൈകള്‍ നമുക്ക് ചെയ്യാം. അതുപോലെ ഭക്ഷണമടക്കമുള്ള ജീവിതരീതികളിലും പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിനോക്കാം. ഇത്തരത്തില്‍ ചര്‍മ്മം ഭംഗിയാക്കുന്നതിനും പ്രായം തോന്നിക്കുന്നത് തടയുന്നതിനുമെല്ലാം ആയുര്‍വേദ വിധിപ്രകാരം ഉപയോഗിക്കാവുന്ന ചില ചേരുവകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മഞ്ഞള്‍… മഞ്ഞള്‍ ചര്‍മ്മത്തിന് എത്രമാത്രം നല്ലതാണെന്ന് പറയാതെ തന്നെ മിക്കവര്‍ക്കും അറിയാം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിൻ എന്ന ഘടകമാണ് ചര്‍മ്മത്തിനെ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിനേല്‍പിക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനും മഞ്ഞള്‍ വലിയ രീതിയില്‍ സഹായകമാണ്. നെയ്… നെയ് എല്ലാ ദിവസവും അല്‍പം കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ആന്‍റി-ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് നെയ്. ആന്‍റി-ഓക്സിഡന്‍റുകള്‍…

    Read More »
  • India

    ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിൽ, പാർട്ടി വക്താവിനെ പുറത്താക്കി ഡിഎംകെ

    ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിൽ, പാർട്ടി വക്താവിനെ പുറത്താക്കി ഡിഎംകെ.  മുൻ എംഎൽഎ ശിവാജി കൃഷ്ണമൂർത്തിയെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.  പരാമർശം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുഗൻ പറഞ്ഞു. തന്നെ പറ്റി മോശം രീതിയില്‍ സംസാരിക്കുന്ന കൃഷ്ണമൂര്‍ത്തിയുടെ വീഡിയോ ഖുശ്ബു സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ശിവാജി കൃഷ്ണമൂർത്തിയെ സ്റ്റാലിൻ സംരക്ഷിക്കുന്നത്, മഹാനായ കരുണാനിധിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഖുശ്ബു പറഞ്ഞിരുന്നു. ഗവർണർ ആർ എൻ രവിക്കെതിരായ വിവാദ പരാമർശത്തിൽ, ശിവാജി കൃഷ്ണമൂർത്തിയെ സസ്‌പെൻഡ് ചെയ്തെങ്കിലും, പിന്നാലെ പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു. How and why do people enjoy this verbal diarrhoea? @mkstalin aren’t you ashamed of having these porukis or do you enjoy these talks ? Why does your party keep giving him stages to talk ? Why did u…

    Read More »
  • Sports

    ക്യാച്ചെടുക്കാന്‍ 6 പേരുടെ പട! അത്യുഗ്രന്‍ യോര്‍ക്കറിൽ കുറ്റി പറിച്ചു!

    എഡ്‌ജ്‌ബാസ്റ്റൺ: ഇത്തവണത്ത ആഷസ് ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഏറെ സവിശേഷതകളുണ്ട്. ശക്തമായ ഓസീസ് ബൗളിംഗ് ലൈനപ്പിനെതിരെ ഇംഗ്ലണ്ട് ബാസ്‌ബോൾ ശൈലിയിൽ ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കുന്നതാണ് ഇതിലൊന്ന്. ഇതിൽ അവസാനിക്കുന്നതല്ല ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിൻറെ ആവനാഴിയിലെ ആയുധങ്ങൾ. എഡ്‌ജ്‌ബാസ്റ്റൺ വേദിയാവുന്ന ആദ്യ ടെസ്റ്റിൻറെ രണ്ടാംദിനം ഓസീസ് മാസ്റ്റർ ബാറ്റർ സ്റ്റീവ് സ്‌മിത്തിന് ലെഗ് സ്ലിപ്പിൽ രണ്ട് ഫീൽഡർമാരെ ഇട്ട് സ്റ്റോക്‌സ് അമ്പരപ്പിച്ചിരുന്നു. മൂന്നാം ദിനത്തിലേക്ക് മത്സരം നീണ്ടപ്പോൾ കണ്ടത് അഗ്രസീവ് ഫീൽഡ് സെറ്റിംഗിൻറെ മറ്റൊരു സുന്ദര കാഴ്‌ചയാണ്. എഡ്‌ജ്‌ബാസ്റ്റൺ ടെസ്റ്റിൽ അഗ്രസീവ് ഫീൽഡിംഗ് പ്ലാനുകളാണ് മൈതാനത്ത് ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്‌സ് നടപ്പാക്കുന്നത്. സ്റ്റീവ് സ്‌മിത്തിനെതിരെ സ്ലിപ്പിലും ഗള്ളിയിലുമായി ഫീൽഡർമാരെ നിരത്തിയിട്ട് സ്റ്റോക്‌സ് തന്ത്രങ്ങൾ ഒരുക്കിയെങ്കിൽ ആദ്യ ഇന്നിംഗ്‌സിൽ ഓസീസ് നിരയിലെ സെഞ്ചുറിവീരൻ ഉസ്‌മാൻ ഖവാജയെ പുറത്താക്കാനും അഗ്രസീവ് ശൈലി തന്നെ സ്റ്റോക്‌സ് പ്രയോഗിച്ചു. ക്യാച്ചെടുക്കാൻ പാകത്തിൽ വിക്കറ്റ് കീപ്പറെ കൂടാതെ ആറ് പേരെ ഖവാജയുടെ ചുറ്റിലും സ്റ്റോക്‌സ് നിയോഗിച്ചു.…

    Read More »
  • Health

    പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ…

    നല്ല ആരോഗ്യവും കരുത്തുള്ള ശരീരം ഏത് പുരുഷന്റെയും ആ​ഗ്രഹമാണ്. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാൻ സാധിക്കും. പുരുഷൻറെ ലൈംഗികശേഷിയും ആരോഗ്യവും വർധിപ്പിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ… സാൽമൺ… ഒമേഗ – 3 ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പന്നമാണ് സാൽമൺ ഫിഷ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ട് തവണയെങ്കിലും സാൽമൺ മത്സ്യം കഴിക്കുന്നത് പുരുഷന്മാരുടെ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഇലക്കറികൾ… വിവിധ ഇലക്കറികളിൽ പൊട്ടാസ്യം ഉൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. അവാക്കാഡോ… അവാക്കാഡോയിൽ മോണോസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. നട്സ്… ബദാം, വാൾനട്ട്, മറ്റ് നട്സുകൾ എന്നിവയിൽ അപൂരിത കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ…

    Read More »
Back to top button
error: