കുതിരയെ പരിചരിക്കൽ; ശമ്പളം എത്രയാണെന്ന് അറിയാമോ? പ്രതിദിനം 1.20 ലക്ഷം രൂപ!

രസകരവും ആവേശകരവുമായ ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് നമ്മളിൽ മിക്കവരും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകണം. പക്ഷേ, അതിൻറെ സാധ്യതകളെ കുറിച്ചുള്ള ആശങ്ക മൂലം പലപ്പോഴും അത്തരം തിരഞ്ഞെടുപ്പുകൾ വേണ്ടെന്നു വെച്ച് സാധാരണ മിക്കവരും ഭൂരിഭാഗം പേരും ചെയ്യുന്ന ജോലികൾ തന്നെ തിരഞ്ഞെടുക്കാറാണ് പതിവ്. എന്നാൽ, വിചിത്രമായതും നല്ല ശമ്പളമുള്ളതുമായ നിരവധി ജോലികൾ ഈ ലോകത്തുണ്ട്. ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച്, അത്തരത്തിൽ ഒരു ജോലിയാണ് കുതിരയുടെ ശരീരം പരിചരിക്കൽ. ജോലികേട്ട് നെറ്റി ചുളിക്കേണ്ട, ശമ്പളം എത്രയാണെന്ന് അറിയാമോ? പ്രതിദിനം ഏകദേശം 1,20,000 രൂപ.
കുതിരയുടെ ശരീരം ആരോഗ്യത്തോടെയും സുന്ദരവുമായി സൂക്ഷിക്കുക എന്നതാണ് ഈ ജോലി കൊണ്ട് ഉദ്ദേശിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഈ ജോലിക്ക് ആളുകൾക്ക് മണിക്കൂറിന് 150 ഡോളർ (12,000 രൂപ) ലഭിക്കും, നിങ്ങൾ ഒരു ദിവസം 8-10 മണിക്കൂർ ജോലി ചെയ്താൽ ആകെ തുക 1,20,000 രൂപ.
അത്തരത്തിലുള്ള മറ്റൊരു ജോലിയാണ് ബ്രൂഡ്മേർ മാനേജർ. അവർ ഗർഭിണികളായ കുതിരകൾ, ഒരു വയസ്സിൽ താഴെ പ്രായമുള്ള, മുലകുടി മാറിയ കുതിരകൾ എന്നിവയുടെ പരിപാലനത്തിനും ശുശ്രൂഷക്കും മേൽനോട്ടം വഹിക്കുന്നു. കുതിരകളുടെ പ്രത്യുത്പാദന ശരീരശാസ്ത്രത്തെക്കുറിച്ച് അവർക്ക് സമഗ്രമായ അറിവുണ്ടായിരിക്കണം. അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപ വരെയാണ് ഈ ജോലിക്ക് ശമ്പളം.
കുതിര വളർത്തൽ മേഖലയിലെ മൂന്നാമത്തെ ജോലി സ്റ്റാലിയൻ മാനേജരാണ്. കുതിരകളുടെ പ്രജനനവും പെൺകുതിരകളെ പരിപാലിക്കുന്നതിനുമുള്ള ചുമതല ഇവർക്കാണ്. തങ്ങളുടെ കുതിരകളെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും നല്ല പെരുമാറ്റത്തോടെയും നിലനിർത്താനുള്ള കല അവർ അറിഞ്ഞിരിക്കണം. ഈ ജോലിക്കും അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിദിനം ഒരു ലക്ഷം രൂപ വരെ ലഭിക്കും.






