KeralaNEWS

യാത്രക്കാര്‍ക്ക് വൃത്തികെട്ട ഭക്ഷണം;  രണ്ട് ജീവനക്കാരെ പുറത്താക്കി റെയില്‍വേ 

കോഴിക്കോട്: യാത്രക്കാര്‍ക്ക് വൃത്തിഹീനമായ ചുറ്റുപാടിൽ നിന്ന് ഭക്ഷണമെടുത്തു നല്‍കിയ സംഭവത്തില്‍ രണ്ടു ജീവനക്കാരെ റെയില്‍വേ പുറത്താക്കി.
കരാര്‍ ജീവനക്കാരായ രണ്ട് സര്‍വീസ് സ്റ്റാഫിനെയാണ് റെയില്‍വേ പുറത്താക്കിയത്. രണ്ട് പേരില്‍ നിന്ന് പതിനായിരം രൂപ നഷ്ടപരിഹാരവും ഈടാക്കി. രാജധാനി എക്‌സ്പ്രസിലാണ് സംഭവം നടന്നത്.

ഈ മാസം ഒമ്ബതിനാണ് രാജധാനി എക്‌സ്പ്രസില്‍ പനവേല്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് സ്വദേശിക്കും കുടുംബത്തിനും നേരെ മോശം പെരുമാറ്റമുണ്ടായത്. യുവതിയുടെ പേര് ചോദിച്ച്‌ മതം മനസിലാക്കുകയും അതിന് ശേഷം മാലിന്യത്തില്‍ നിന്നെടുത്ത ഭക്ഷണം അവര്‍ക്ക് നല്‍കി എന്നതായിരുന്നു പരാതി. ഇതിന് പിന്നാലെ റെയില്‍വേ ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തുകയും ജീവനക്കാര്‍ കുറ്റം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.

 

Signature-ad

തുടര്‍ന്ന് ഐ.ആര്‍.ടി.സി കേറ്ററിങ് സര്‍വീസ് കരാറെടുത്ത സംഘത്തില്‍പ്പെട്ട കുറ്റക്കാരായ രണ്ട് പേരെയും റെയില്‍വേ പുറത്താക്കി. ഈ സംഘത്തിന്റെ സൂപ്പര്‍ വൈസറെ രാജധാനി എക്‌സ്പ്രസിന്റെ സര്‍വീസില്‍ നിന്ന് റെയില്‍വേ പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു.

Back to top button
error: