കണ്ണൂർ:മണിപ്പൂരിലേത് വംശഹത്യയാണെന്നും ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്നും തലശേരി രൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനി.
മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ ശരിയായ ഇടപെടല്‍ നടത്തണമെന്നും ബിഷപ്പ് പറഞ്ഞു. മണിപ്പൂരിലേത് വംശഹത്യയാണ് . മണിപ്പൂരില്‍ ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്. ഇന്ത്യ എന്ന രാജ്യത്ത് വിവേചനമില്ല എന്നാണ് പ്രധാനമന്ത്രി അമേരിക്കയില്‍ പറഞ്ഞത്. മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ മുഖത്തു നോക്കി പ്രധാനമന്ത്രി ഇതു പറയണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു .
മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചു. മണിപ്പൂരില്‍ നടക്കുന്നത് കലാപമാണ്. കലാപകാരികള്‍ക്ക് എവിടെ നിന്ന് പൊലീസിന്‍റെ ആയുധങ്ങള്‍ ലഭിച്ചു. ഭരണകൂടത്തിന്‍റെ മൗനാനുവാദം ഇവര്‍ക്ക് ലഭിച്ചോ എന്ന് സംശയിക്കണം. മണിപ്പൂര്‍ കത്തി എരിയുമ്ബോള്‍ ആരും കാര്യമായി സമാധാനത്തിന് ശ്രമിക്കുന്നില്ല സൈനിക ബലമുള്ള രാജ്യത്ത് കലാപം അമര്‍ച്ച ചെയ്യാൻ കഴിയാത്തത് ശരിയല്ലെന്നും പാംപ്ലാനി പറഞ്ഞു.
റബർ വില കിലോക്ക് 300 രൂപയാക്കിയാൽ കേരളത്തിൽ ബി.ജെ.പി എം.പിയെ തരാമെന്ന വാഗ്ദാനത്തിലൂടെ വാർത്തയിൽ ഇടം പിടിച്ച ആളാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി.