തിരുവനന്തപുരം: ആരണ്യകം ഓൾ ഇന്ത്യ വനം വന്യജീവി പരിസ്ഥിതി സംരക്ഷണ സമിതി യോഗം തിരുവനന്തപുരത്ത് ചലച്ചിത്ര നിർമാതാവ് കിരീടം ഉണ്ണി ഉദ്ഘാടനം ചെയ്തു. ഡോ. കെ. ബി. പിള്ള അധ്യക്ഷനായിരുന്നു. തിരുവനന്തപുരം ആൾസെയിന്റ്സ് കോളേജ് മലയാള വിഭാഗം അധ്യക്ഷ ഡോ. സി. ഉദയകല, ഡോ. എസ്. ഡി. അനിൽകുമാർ, പരിസ്ഥിതി പ്രവർത്തകരായ ജെ. കെ. നായർ കുടവൂർ, ഷിബിൻ ബെന്നി, സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഗോപൻ ശാസ്തമംഗലം, സിനിമ പിആർ ഒ റഹിം പനവൂർ, മാധ്യമപ്രവർത്തകൻ രമേഷ്ബിജു ചാക്ക എന്നിവർ പ്രസംഗിച്ചു.
ഡോ.എസ്.ഡി. അനിൽകുമാർ രചിച്ച ‘പൊള്ളിയ ഭൂമി ‘ എന്ന കവിത കലാനിധി പ്രതിഭ അനഘ എസ്. നായർ ആലപിച്ചു. കീർത്തന രാജേഷ്, എസ്. പ്രശാന്ത്, അനഘ എസ്. നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സമിതി ഭാരവാഹികളായി കിരീടം ഉണ്ണി (പ്രസിഡന്റ്), ജെ. കെ. നായർ കുടവൂർ (സെക്രട്ടറി ), ഷിബിൻ ബെന്നി (ട്രഷറർ),ഡോ. സി. ഉദയകല (വൈസ് പ്രസിഡന്റ്), അഡ്വ. എൻ. വസന്തകുമാർ (ജോയിന്റ് സെക്രട്ടറി), സി. കെ. ബിനു, വി. കെ. വിപിൻകുമാർ, ഡോ. വൈശാഖ് , അനിൽകുമാർ കുടവൂർ, കാർത്തിക് (എക്സിക്യൂട്ടീവ് അംഗങ്ങൾ ), ഡോ. കെ. ബി. പിള്ള (മുഖ്യ രക്ഷാധികാരി ), ഗീതാ രാജേന്ദ്രൻ കലാനിധി, ഡോ. എസ്. ഡി. അനിൽകുമാർ, ഗോപൻ ശാസ്തമംഗലം, റഹിം പനവൂർ, രമേഷ്ബിജു ചാക്ക ( രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.