ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച് മരിച്ചു.
ശനിയാഴ്ച വൈകുന്നേരം ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കി പട്ടണത്തിലാണ് സംഭവം.ഡല്‍ഹി-ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസ് ദോസ്നി റെയില്‍വേ ബ്രിഡ്ജില്‍ സെല്‍ഫിയെടുക്കുന്നതിനിടെ സിദ്ധാര്‍ത്ഥ് സൈനി , ശിവം സൈനി എന്നിവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സൊളാനി നദിയുടെ തീരത്ത് ഒരു മതപരമായ ചടങ്ങ് നടത്താന്‍ കുടുംബത്തോടൊപ്പം ലക്‌സറില്‍ എത്തിയതായിരുന്നു അവരെന്നും പോലീസ് കൂട്ടിചേര്‍ത്തു.