LocalNEWS

അടൂരിൽ അച്ഛനും മകനും സാമൂഹികവിരുദ്ധരുടെ മർദ്ദനം;കാർ തല്ലിത്തകർത്തു

പത്തനംതിട്ട:അടൂരിൽ അച്ഛനും മകനും സാമൂഹികവിരുദ്ധരുടെ മർദ്ദനം.അടൂര്‍ കരുവാറ്റ മുളവിള തെക്കേതില്‍ മാത്യൂസ്(53), മകൻ എബിൻ മാത്യൂസ് (17) എന്നിവര്‍ക്കാണ് മർദ്ദനമേറ്റത്.
 
ഇവര്‍ സഞ്ചരിച്ചിരുന്ന കാറും അക്രമികള്‍ തകര്‍ത്തു. അടൂര്‍ ബൈപ്പാസില്‍ നിര്‍മാണത്തിലിരിക്കുന്ന നഗരസഭാ സമുച്ചയത്തിനുസമീപം ഞായറാഴ്ച വൈകിട്ട്‌ ആറുമണിയോടെയാണ് സംഭവം നാലംഗസംഘമാണ് ആക്രമണം നടത്തിയത്.

ബൈപ്പാസിലെ കടയില്‍നിന്ന് സാധനം വാങ്ങാൻ കാര്‍ നിർത്തിയ തങ്ങളുടെ അടുത്തെത്തിയ സംഘം മകനെയും തന്നെയും മര്‍ദിച്ചതായി മാത്യൂസ് വ്യക്തമാക്കി. അവശരായ അച്ഛനും മകനും സമീപത്തുള്ള വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയം അക്രമികള്‍ കാര്‍ തല്ലിത്തകര്‍ത്തുവെന്നും മാത്യൂസ് പറഞ്ഞു. തുടര്‍ന്ന് നഗരസഭാ കൗണ്‍സിലറുടെ സഹായത്തോടെ അടൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഉടൻതന്നെ സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘം ഇതിനകം രക്ഷപ്പെട്ടു.
സംഘത്തിന്റേതെന്ന് കരുതുന്ന ഒരു സ്കൂട്ടര്‍ സംഭവസ്ഥലത്തുനിന്ന്‌ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മാത്യൂസും എബിൻ മാത്യൂസും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Back to top button
error: