പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു.സമീപത്തെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ബസ് ഇടിച്ചുനിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
അപകട സമയത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല്പതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.അട്ടപ്പാടിക് ക് സമീപമാണ് സംഭവം.മണ്ണാര്‍ക്കാടുനിന്ന് ആനക്കട്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്.
അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ടയര്‍ ഊരിത്തെറിക്കാനിടയായ കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.