പുനലൂര്‍: പേ വിഷബാധയേറ്റ് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം.ഇടമണ്‍ പുലരിയില്‍ വട്ടവിള വീട്ടില്‍ അജേഷ് സദാനന്ദൻ (37) ആണ് മരിച്ചത്.
ആറ് മാസം മുൻപാണ് അജേഷിന് വളര്‍ത്തുനായയുടെ കടിയേറ്റത്.എന്നാല്‍, പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല.വിദേശത്തായിരു
കഴിഞ്ഞ ദിവസം അസ്വസ്ഥത കാട്ടിയതിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ചു. പരിശോധനക്കായി ഡോക്ടറുടെ മുറിയില്‍ എത്തിയപ്പോള്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് യുവാവ് അക്രമാസക്തനായി. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.