IndiaNEWS

അരിക്കൊമ്പൻ ആരോഗ്യവാൻ, തീറ്റയെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്

ചെന്നൈ : കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടുകൊമ്പൻ അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്. വനത്തിൽ അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടു. തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ വീഡിയോ പങ്ക് വച്ചത്. മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്താണ് നിലവിൽ  അരിക്കൊമ്പനുള്ളത്. ആനയെ നിരീക്ഷിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങൾ പകർത്തിയത്.

Signature-ad

ചിന്നക്കനാലിൽ നിന്നും പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച് തുറന്നു വിട്ട അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങിയതോടെയാണ് തമിവ്നാട് സ‍ര്‍ക്കാര്‍ മയക്കുവെടി വെച്ച് പിടികൂടിയത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. തുമ്പിക്കൈയ്ക്ക് അടക്കം പരിക്കേറ്റതിനാൽ, ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഉള്‍ക്കാട്ടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്.

Back to top button
error: