KeralaNEWS

മധ്യവേനല്‍ അവധി ഏപ്രില്‍ ആറ് മുതൽ

തിരുവനന്തപുരം:ഈ‌ വർഷം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മധ്യവേനല്‍ അവധി ഏപ്രില്‍ ആറ് മുതലായിരിക്കും.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.ഇക്കുറി 210 പ്രവര്‍ത്തി ദിവസം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

മലയിന്‍കീഴ് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനോത്സവ പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കിഫ്ബി ധനസഹായത്തോടെ 2309 കോടി രൂപ ചെലവഴിച്ച്‌ 973 സ്‌കൂളുകള്‍ക്ക് ആധുനിക കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. 1500 കോടി രൂപ ചെലവില്‍ 1300 സ്‌കൂളുകള്‍ക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.

 

Signature-ad

ഇന്ത്യയില്‍ പ്രഥമ സമ്ബൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം കേരളമാണ്. ആധുനിക സാങ്കേതിക വിദ്യ ക്ലാസ് മുറിയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സമഗ്ര പോര്‍ട്ടല്‍ സജ്ജമാക്കി. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുകയാണ്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് അനുഗുണമായ നിരവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജന്‍സികള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Back to top button
error: