‘ദി കേരള സ്റ്റോറി’ സിനിമ കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ഏര്‍വാടയിലാണ് സംഭവം.
പീഡനത്തിനിരയായ പതിനാലുകാരിയുടെ മാതാവ് നല്കിയ പരാതിയില്‍ 29കാരനായ സണ്ണി ഗുപ്തയ്ക്കെതിരെ പൊലീസ് കേസെടുത്തു.
അമ്മയുടെ പരാതിയിലാണ് ഏര്‍വാട പൊലീസ് കേസെടുത്തിരിക്കുന്നത്. പോക്സോ വകുപ്പും സ്ത്രീകള്‍ക്കെതിരായ അതിക്രമവും ചേര്‍ത്താണ് കേസ്.ഇയാൾ ഒളിവിലാണ്.