CrimeNEWS

സ്വകാര്യ ബസില്‍ യാത്രക്കാരിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം; ചെറുപുഴയിലെ ‘അങ്കിള്‍ ഫണ്‍’ പിടിയില്‍

കണ്ണൂര്‍: ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസില്‍വച്ചു യാത്രക്കാരിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍. ചിറ്റാരിക്കാന്‍ നല്ലോംപുഴ സ്വദേശി നിരപ്പേല്‍ ബിനുവിനെയാണു ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ചെറുപുഴ തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രതിയുടെ അതിക്രമം.

സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ബസില്‍ താന്‍ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. മൊബൈലിലാണു ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. അടുത്ത യാത്രയ്ക്കു വേണ്ടി ബസ് നിര്‍ത്തിയിട്ടപ്പോള്‍ യുവതി ഇരുന്ന സീറ്റിന് എതിര്‍ഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാള്‍ പരസ്യമായി സ്വയംഭോഗം ചെയ്തു.

Signature-ad

മറ്റു ആളുകള്‍ ബസിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഇറങ്ങിപ്പോയെന്നാണു വിവരം. ഇയാള്‍ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ മനസ്സിലായിരുന്നില്ല. മാസ്‌ക് ധരിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഏതാനും ദിവസം മുന്‍പ് തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ വന്ന യുവതിക്കും സമാനമായ ദുരനുഭവം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: