Month: May 2023
-
Crime
മലപ്പുറത്ത് ബസില്‍ യുവതിക്കുനേരെ പീഡനശ്രമം: കണ്ണൂര്‍ സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍
മലപ്പുറം: കെ.എസ്.ആര്‍.ടി ബസില്‍ യുവതിക്കുനേരെ പീഡന ശ്രമമെന്ന് പരാതി. കാഞ്ഞങ്ങാട്-പത്തനംതിട്ട ബസിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ സ്വദേശി ഷംസുദീനെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും കയറിയ യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ഇരുവരും സമീപത്തുള്ള സീറ്റുകളിലായിരുന്നു ഇരുന്നത്. കോഴിക്കോട് കഴിഞ്ഞതോടെ യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ ഇയാള്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ പോലീസിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് യുവതി വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം വളാഞ്ചേരിയില്‍ വച്ച് ബസ് തടഞ്ഞ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More » -
ധ്യാനത്തിന് പോയി വന്നശേഷം കാണാതായി; ആളൊഴിഞ്ഞ വീട്ടില്‍ യുവതി മരിച്ച നിലയില്‍
ഇടുക്കി: പൂപ്പാറയില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ്റ്റേറ്റ് പൂപ്പാറ പടിഞ്ഞാറേക്കുടി സ്വദേശി പൗള്‍രാജിന്റെ ഭാര്യ മുരുകേശ്വരിയെ ആണ് ആളൊഴിഞ്ഞ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ധ്യാനത്തിന് പോയ ഇവര്‍ രാത്രി തിരികെ പൂപ്പാറയില്‍ എത്തിയിരുന്നു. ഇതിനു ശേഷമാണ് കാണാതായത്. ബന്ധുവീടുകളില്‍ അടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലം ഉടമ രാവിലെ കൃഷി ജോലികള്‍ക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ കൊലപാതകമാകാനിടയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശാന്തന്‍പാറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Read More » -
Kerala
സ്കൂൾ ബാഗുകളും കുടയും ഉൾപ്പെടെ എല്ലാം വാങ്ങാം;50 ശതമാനം വിലക്കുറവിൽ
തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ബുക്ക്, ബാഗ്, പേന, കുട, മഴക്കോട്ട്, ലഞ്ച് ബോക്സ് എല്ലാം 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ കനകക്കുന്നില്‍ ഒരുക്കിയിരിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്‍സ് മാര്‍ക്കറ്റ് വഴി വാങ്ങാം. എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനത്തോടനുബന്ധിച്ചാണ് കനകക്കുന്നിൽ കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്‍സ് മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടുബന്ധിച്ച് മെയ് 20 മുതല്‍ 27 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ വന്‍ വിലക്കുറവിലാണ് കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള സാമഗ്രികളും വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്.
Read More » -
Kerala
ഓടുന്ന കെഎസ്ആർടിസി ബസിൽ പീഡനശ്രമം; യുവാവ് അറസ്റ്റിൽ
മലപ്പുറത്ത് ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം.കാഞ്ഞങ്ങാട്-പത്തനംതിട്ട റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ചാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബസില്‍ വെച്ച് യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമര്യാദമായി പെരുമാറുകയുമായിരുന്നു ഇയാള്‍. ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ യുവതി എമര്‍ജന്‍സി നമ്ബറില്‍ വിളിച്ച് തനിക്ക് നേരെ പീഡനശ്രമം നടക്കുന്നതായി അറിയിച്ചു.ഇതോടെ വളാഞ്ചേരിയില്‍ ബസ് വരുന്നതും കാത്ത് നിന്ന പോലീസ് ബസ് എത്തിയതും യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.യുവതിയില്‍ നിന്നും പരാതി എഴുതി വാങ്ങിയ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read More » -
India
കനത്തമഴ;വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി യുവതിക്ക് ദാരുണാന്ത്യം
ബംഗളൂരു:കനത്തമഴയിൽ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി യുവതിക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ വിജയവാഡ സ്വദേശിനിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ബാനു രേഖയാണ് (22) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ബെംഗളൂരുവിലെ കെ.ആര്‍. സര്‍ക്കിളിലാണ് അപകടം.വിജയവാഡയില്‍നിന്ന് കുടുംബത്തോടൊപ്പം ബെംഗളൂരുവിലെത്തിയതായിരുന്നു യുവതി.ഇവരുടെ കുടുംബാംഗങ്ങളായ ആറുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് കാര്‍ അടിപ്പാതയില്‍ കുടുങ്ങിയത്. വെള്ളക്കെട്ടുള്ള അടിപ്പാതയിലൂടെ മറുവശത്ത് കടക്കാനുള്ള ശ്രമത്തിനിടെ കാര്‍ പാതിവഴിയില്‍ നിന്നുപോയി. ഇതിനിടെ ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. തുടര്‍ന്ന് കാര്‍ പൂര്‍ണമായി മുങ്ങി. സമീപപ്രദേശങ്ങളിലുള്ളവര്‍ കയറിട്ടുനല്‍കി ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
Read More » -
Kerala
പാകിസ്ഥാന്‍ ജയിലിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
പാലക്കാട്: പാകിസ്ഥാന്‍ ജയിലിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു.കപ്പൂര്‍ സ്വദേശി സുള്‍ഫിക്കര്‍ (48) ആണ് കറാച്ചിയിലെ ജയിലില്‍ വെച്ച് മരിച്ചത്.ഇത് സംബന്ധിച്ച വിവരം പൊലീസിനാണ് ലഭിച്ചത്. ഇന്ന് മൃതദേഹം ഇന്ത്യക്ക് കൈമാറും. അതിര്‍ത്തി ലംഘിച്ചെത്തിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി എന്ന നിലയിലാണ് പാക്കിസ്ഥാന്‍ പട്ടാളം സുള്‍ഫിക്കറിനെ അറസ്റ്റ് ചെയ്തത്. ഇന്നു പഞ്ചാബ് അതിര്‍ത്തിയായ അട്ടാറയില്‍ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ക്കു കൈമാറാനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.വര്‍ഷങ്ങളായി ദുബായിലായിരുന്ന സുള്‍ഫിക്കറിനെക്കുറിച്ച് എന്‍ഐഎ അടക്കുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.
Read More » -
Local
കീ ബോർഡിൽ മായാജാലം തീർത്ത് സ്റ്റീഫൻ ദേവസി; എന്റെ കേരളം പ്രദർശന വിപണനമേളയ്ക്ക് ഇന്ന് സമാപനം
കോട്ടയം: കീബോർഡിൽ മായാജാലം തീർന്ന് സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡ്. എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ നിറഞ്ഞ സദസാണ് കീ ബോർഡ് മാന്ത്രികനെ വരവേറ്റത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് പാട്ടുകളും, ഇൻസ്ട്രമെന്റൽ ഫ്യൂഷനും എല്ലാം ഒത്തിണങ്ങിയ പരിപാടി കാണികളെ ഹരം കൊള്ളിച്ചു. കരഘോഷങ്ങളും ചുവടുകളും ആർപ്പുവിളികളുമായി സദസ് ഉണർന്നതോടെ പരിപാടി കളറായി. എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് ഇന്ന് സമാപനം. വൈകിട്ട് നാലിന് നാഗമ്പടത്ത് നടക്കുന്ന പൊതുസമ്മേളനം സഹകരണ – രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാർ എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുക്കും. മേളയിലെ മികച്ച സ്റ്റാളുകൾ, ഫുഡ് കോർട്ട്, മികച്ച സ്റ്റാൾ സംഘാടനം, മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്രയിലെ മികവിനുള്ള പുരസ്‌കാരം, ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച എന്റെ കോട്ടയം സെൽഫി മത്സര വിജയി എന്നിവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ…
Read More » -
Local
എന്റെ കേരളം പ്രദർശന വിപണന മേളയിൽ കാണികളുടെ മനം കവർന്ന് പൊലീസ് ഡോഗ് സ്ക്വാഡിന്റെ ശ്വാന പ്രദർശനം – വീഡിയോ
കോട്ടയം: കുറ്റാന്വേഷണ മികവ് കാണിക്കുന്ന കെ 9 സ്‌ക്വാഡിലെ ശ്വാനവീരന്മാർ കാണികളെ ത്രസിപ്പിച്ചു. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി കോട്ടയം നാഗമ്പടത്ത് ജില്ലാ പൊലീസിലെ ഡോഗ് സ്‌ക്വാഡാണ് ശ്വാന പ്രദർശനം നടത്തിയത്. നിറഞ്ഞ കൈയ്യടിയോടെയും ആകാംക്ഷയുടെയുമാണ് കാണികൾ ശ്വാനസംഘത്തെ സ്വാഗതം ചെയ്തത്. ബെൽജിയം മേലെനോയിസ് ഇനത്തിൽപെട്ട ഒരു നായയും ലാബ്രഡോർ ഇനത്തിൽപ്പെട്ട അഞ്ച് നായ്ക്കളുമാണ് ഷോയിൽ പങ്കെടുത്തത്. റോക്കി, ജിൽ, അപ്പു, ഗണർ, ഡോൺ, ബെയ്ലി എന്നിവരാണ് ആ ആറുപേർ. ഹാൽറ്റർമാരുടെ കമാൻഡുകൾ കൃത്യമായി അനുസരിച്ചാണ് ശ്വാനസംഘം മികച്ച പ്രകടനം നടത്തിയത്. കത്തുന്ന വളയത്തിലൂടെ ചാടിയും രണ്ടു കാലിൽ നടന്നും ക്രോസ് വാക്ക് നടത്തിയും പോക്കറ്റിൽ ഒളിപ്പിച്ച നാർക്കോട്ടിക് വസ്തു തിരിച്ചറിഞ്ഞുമെല്ലാം ശ്വാനവീരന്മാർ കാണികളെ ത്രസിപ്പിച്ചു. നാർകോട്ടിക്ക് വസ്തുവിന്റെ ഗന്ധം തിരിച്ചറിയാൻ കഴിവുകളുള്ള നായയാണ് റോക്കിയും, ഡോണും. മനുഷ്യരുടെ ഗന്ധം തിരിച്ചറിയാനും ആളെ കണ്ടെത്താനും കഴിവുള്ള നായയാണ് ജിലും, അപ്പുവും. ബോംബ് പോലെയുള്ള സ്‌ഫോടക വസ്തുക്കൾ തിരിച്ചറിയാൻ…
Read More » -
Local
എന്റെ കേരളം പ്രദർശന വിപണന മേള: തദ്ദേശീയ മത്സ്യകൃഷി സാധ്യതകൾ സെമിനാർ സംഘടിപ്പിച്ചു
കോട്ടയം: തദ്ദേശ മത്സ്യകൃഷി ലാഭകരമാക്കാൻ സംരംഭക മനോഭാവത്തോടെ സമീപിക്കണമെന്ന് കോട്ടയം കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ. നവ്യ അഭിപ്രായപ്പെട്ടു. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി മത്സ്യബന്ധന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ മത്സ്യകൃഷി സാധ്യതകൾ എന്ന സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു ഡോ. നവ്യ. പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ പ്രധാന സ്രോതസ്സാണ് മത്സ്യം. കടലിൽ നിന്ന് ഉപഭോഗത്തിനനുസരിച്ച് മത്സ്യം ലഭ്യമാകാത്തതിനാൽ തദ്ദേശ മത്സ്യകൃഷിയുടെ സാധ്യത വളരെയേറേയാണ്. ഗുണമേന്മയിലും രുചിയിലും ഏറെ മുന്നിട്ടു നിൽക്കുന്ന കേരളത്തിന്റെ തനത് മത്സ്യകൃഷി പിന്നോട്ട് പോകുന്നത് ശാസ്ത്രീയമായ കൃഷിരീതി പരീക്ഷിക്കാത്തതിനാലാണെന്നും സെമിനാർ നിരീക്ഷിച്ചു. കൃഷിക്ക് ആവശ്യമായ സ്രോതസുകളും ഏത് കൃഷിരീതിയും അവലംബിക്കാൻ സാധിക്കുന്ന സാഹചര്യങ്ങളും കേരളത്തിലുണ്ട്. എന്നാൽ മാറ്റം വരേണ്ടത് കൃഷിക്കാരുടെ മനോഭാവത്തിലാണെന്നും സെമിനാർ നിരീക്ഷിച്ചു. മത്സ്യകൃഷിയിൽ പരമ്പരാഗത കർഷകരുടെ സംഭാവന അവഗണിക്കാനാവില്ല. എന്നാലും നൂതന രീതിയിലുള്ള മത്സ്യ കൃഷിയും പ്രോത്സാഹിപ്പിക്കണം. മറ്റു സ്ഥലങ്ങളിൽ മത്സ്യകൃഷിയിലും കൃഷി രീതിയിലും വരുന്ന പുരോഗമനപരമായ മാറ്റങ്ങൾ നമ്മുടെ…
Read More » -
Local
എന്റെ കേരളം മേള ഇന്നു കൂടി; വിൽപന പൊടിപൊടിക്കുന്നു
കോട്ടയം: നാഗമ്പടം മൈതാനത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ഇന്ന് ( മേയ് 22 ) കൂടി മാത്രം. സ്റ്റാളുകൾ സന്ദർശിക്കുന്നതിനും ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഓരോ ദിനവും തിരക്കേറുകയാണ്. കുടുംബശ്രീ, വ്യവസായ വാണിജ്യ വകുപ്പ്, കർഷക ക്ഷേമ കാർഷിക വികസന വകുപ്പ്, സഹകരണ വകുപ്പ് തുടങ്ങിയവയുടെ വിപണന സ്റ്റാളുകളിലാണ് തിരക്ക് കൂടുതൽ. 132 വിപണന സ്റ്റാളുകളാണ് മേളയിലുള്ളത്. കുടുംബശ്രീയ്ക്ക് 25 പ്രദർശന വിപണന സ്റ്റാളുകളാണുള്ളത്. പ്രതിദിനം മൂന്ന് ലക്ഷം രൂപയുടെ വിൽപ്പന ഈ സ്റ്റാളുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ കൃഷി ചെയ്‌തെടുത്ത പച്ചക്കറികൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, ചിപ്പ്‌സ്, അച്ചാറുകൾ, കറിപൗഡറുകൾ, മഞ്ഞൾ പൊടി, വെളിച്ചെണ്ണ, വസ്ത്രങ്ങൾ, കത്തികൾ, പാത്രങ്ങൾ, വൃത്തിയാക്കുന്നതിനുള്ള ലോഷനുകൾ, തുടങ്ങിയവയാണ് കുടുംബശ്രീ സ്റ്റാളുകളിൽ നിന്ന് വിറ്റഴിക്കപ്പെടുന്നത്. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള 56 സ്റ്റാളുകളിലെ 77 യൂണിറ്റുകളിൽ നിന്നായി പ്രതിദിനം അഞ്ച് ലക്ഷത്തോളം രൂപയുടെ വിൽപ്പനയാണ് ഇവിടെയുണ്ടാകുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റ്, മുറ്റം…
Read More »