പാലക്കാട്: പാകിസ്ഥാന്‍ ജയിലിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു.കപ്പൂര്‍ സ്വദേശി സുള്‍ഫിക്കര്‍ (48) ആണ് കറാച്ചിയിലെ ജയിലില്‍ വെച്ച് മരിച്ചത്.ഇത് സംബന്ധിച്ച വിവരം പൊലീസിനാണ് ലഭിച്ചത്.
ഇന്ന് മൃതദേഹം ഇന്ത്യക്ക് കൈമാറും. അതിര്‍ത്തി ലംഘിച്ചെത്തിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി എന്ന നിലയിലാണ് പാക്കിസ്ഥാന്‍ പട്ടാളം സുള്‍ഫിക്കറിനെ അറസ്റ്റ് ചെയ്തത്.
ഇന്നു പഞ്ചാബ് അതിര്‍ത്തിയായ അട്ടാറയില്‍ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ക്കു കൈമാറാനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.വര്‍ഷങ്ങളായി ദുബായിലായിരുന്ന സുള്‍ഫിക്കറിനെക്കുറിച്ച് എന്‍ഐഎ അടക്കുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan