Month: May 2023
-
Local
അറിവും അവബോധവും കളി ചിരിയുമായി മാതൃക അങ്കണവാടിയുമായി എന്റെ കേരളം മേളയിൽ വനിതാ ശിശു വികസന വകുപ്പ്
കോട്ടയം: ഓരോ ദിവസങ്ങളിലും ഓരോ നിറങ്ങളാൽ കാണികളിൽ കൗതുകം നിറയ്ക്കുകയാണ് വനിതാ ശിശു വികസന വകുപ്പ്. കോട്ടയം നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഓരോ വ്യത്യസ്ത നിറങ്ങളാൽ സ്റ്റാളുകൾ ഒരുക്കി വെച്ചാണ് ശിശുവികസന വകുപ്പ് കാണികളെ ആകർഷിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തമാർന്ന പരിപാടികളാണ് കുട്ടികൾക്കായി ഒരുക്കുന്നത്. വിപണന പ്രദേശന മേളയുടെ ആറാം ദിവസം കൗമാരക്കാർക്കായി ബാലസൗഹൃദകേരളം എന്ന വിഷയത്തിൽ ചിത്രരചന മത്സരം, ക്വിസ് മത്സരം, കുസൃതി ചോദ്യങ്ങൾ, സ്‌പോട്ട് ഡാൻസ്, പാട്ട് തുടങ്ങി നിരവധിയർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം സമ്മാനവും വനിതാ ശിശു വികസന വകുപ്പ് നൽകുന്നുണ്ട്. ഇതിനെല്ലാം പുറമെ കുട്ടികളെയും കൊണ്ട് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസിൽ കോട്ടയം സിറ്റിയിൽ ഒരു കറക്കവും ഒരുക്കിയിരുന്നു. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ കൗൺസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റാളിന് അകത്തേക്ക് കടന്നാൽ ഏതൊരാളും തന്റെ കുട്ടിക്കാല ഓർമ്മകളിലെത്തും. വിവിധ വർണങ്ങളാൽ ഒരുക്കിവെച്ച കളിപ്പാട്ടങ്ങൾ,…
Read More » -
Local
തരംഗമായി നഗരത്തിലെ ഡബിൾ ഡെക്കർ യാത്ര; ട്രിപ്പുകൾ ഇന്നു കൂടി മാത്രം
കോട്ടയം: എന്റെ കേരളം മേളയിൽ എത്തുന്നവർക്ക് മികച്ച യാത്രാനുഭവങ്ങൾ സമ്മാനിച്ച് തരംഗമായി മാറിയിരിക്കുകയാണ് കെ എസ് ആർ ടി സി യുടെ ഡബിൾ ഡെക്കർ യാത്ര. ഡബിൾ ഡെക്കറിലേറി നഗരം ചുറ്റി വരുന്നവർക്ക് പറയാനുള്ളത് ഒന്ന് മാത്രം, ‘സംഭവം പൊളിയാണ് ‘. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥമാണ് തിരുവനന്തപുരത്തുനിന്ന് കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ബസ് കോട്ടയത്തെത്തിച്ചത്. മേളയിലെ കെ.എസ്.ആർ.ടി.സി. സ്റ്റാളിൽ നിന്നും ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് ആർക്കും സൗജന്യമായി ഒരു റൗണ്ട് നഗരം ചുറ്റി വരാം. കോട്ടയം നാഗമ്പടം മൈതാനത്ത് നിന്നും ആരംഭിക്കുന്ന യാത്ര ബേക്കർ ജംഗ്ഷൻ ചുറ്റി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് വഴി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ നിന്നും തിരിഞ്ഞ് ശാസ്ത്രി റോഡ് വഴി തിരിച്ച് നാഗമ്പടത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ട്രിപ്പ് രാത്രി ഒമ്പത് മണിക്കാണ് അവസാനിക്കുന്നത്. പ്രായഭേദമില്ലാതെ…
Read More » -
Local
കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ മേന്മ പറഞ്ഞ് എന്റെ കേരളം മേളയിൽ കൃഷി വകുപ്പിന്റെ സ്റ്റാളുകൾ
കോട്ടയം: കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ അനന്തസാധ്യതകൾ പറഞ്ഞ് എന്റെ കേരളം മേളയിൽ കൃഷി വകുപ്പിന്റെ സ്റ്റാളുകൾ. ജില്ലയിലെ 70 കൃഷിഭവനുകളിലെ കർഷകർ ഉത്പാദിപ്പിച്ച നൂറ്റമ്പതോളം മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ശേഖരമാണ് ആദ്യത്തെ സ്റ്റാളിലുള്ളത്. തേങ്ങ, തേൻ, വാഴപ്പഴം, ചക്ക, സുഗന്ധവ്യഞ്ജനങ്ങൾ, കിഴങ്ങുവർഗം, പൈനാപ്പിൾ, എന്നിവയിൽ നിന്ന് നിർമിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് ഇവിടെ ഉള്ളത്. വിവിധ കർഷക സംഘങ്ങൾ, കൃഷിക്കൂട്ടങ്ങൾ, ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നിവരുടെ നേതൃത്വത്തിൽ ഉത്പാദിപ്പിച്ചവയാണ് ഈ ഉത്പന്നങ്ങൾ. കാർഷിക ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് കർഷകർക്കുള്ള മികച്ച മാതൃക എന്ന നിലയിലാണ് ഇത്തരത്തിൽ കൃഷി വകുപ്പ് പ്രദർശനം സംഘടിപ്പിച്ചത്. മൂല്യവർദ്ധിത ഉത്പന്ന നിർമാണത്തിന് കർഷകത്തോടൊപ്പം ആകർഷകമായ സബ്‌സിഡിയും നൽകുന്നുണ്ട്. തേനിൽ നിന്ന് നിർമ്മിച്ച പെയ്ൻ ബാം. ഫേയ്‌സ് പാക്ക്, ചക്കയിൽ നിന്ന് ചക്കപൊടി, ചക്ക അച്ചാർ, ഉണക്ക ചക്ക, വാഴപ്പഴത്തിൽ നിന്ന് ഡ്രൈഡ് ഫ്രൂട്ട്‌സ്, ബനാന പൗഡർ, ഫിഗ്‌സ്, എന്നിവയിൽ തുടങ്ങി തേങ്ങയിൽ നിന്നും ഉത്പാദിപ്പിച്ചിട്ടുള്ള ചിപ്‌സ്, വെളിച്ചെണ്ണ…
Read More » -
Local
സംസ്ഥാനങ്ങളുടെ സവിശേഷതകൾ കണക്കിലെടുത്തുള്ള പദ്ധതി ആസൂത്രണം നേരിടുന്നത് വലിയ വെല്ലുവിളി: മുഖ്യമന്ത്രി
കോട്ടയം: ഓരോ സംസ്ഥാനത്തിന്റെയും തനത് വികസന പദ്ധതികൾ, അവിടുത്തെ സവിശേഷമായ സാഹചര്യം കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതി ആസൂത്രണം ഇവയെല്ലാം വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം നാഗമ്പടം മൈതാനത്ത് എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ കോട്ടയം ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ സംബന്ധിച്ചു പ്രാദേശിക അസമത്വങ്ങൾക്കും പരിഹാരം കാണുന്ന സമതുലിതമായ വികസനം ഉറപ്പുവരുത്തേണ്ടുണ്ട്. അതുകൊണ്ട് കൂടിയാലോചനകൾക്കും ആസൂത്രണത്തിനുമൊക്കെ വലിയ പങ്കുണ്ട്. അതുകൊണ്ടാണ് സംസ്ഥാന ആസൂത്രണ ബോർഡ് തുടരുന്നതും കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു പോകുന്നതും. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നാകെ ഇല്ലാതാക്കുകകയും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, ഫെഡറൽ തത്വം ഇതെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നിന്നുണ്ടാകുന്നത്. അതിനെതിരായുള്ള ചെറുത്തുനിൽപ്പായി വേണം ആസൂത്രണസമിതികളെ ശക്തിപ്പെടുത്തുന്നതിനെ കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം സൃഷ്ടിക്കാനുള്ള അടിസ്ഥാന ശില പാകാനാണ്് പതിനാലാം പഞ്ചവത്സര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ…
Read More » -
Kerala
കോട്ടയം മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിന് തറക്കല്ലിട്ടു; കോവിഡ് കാലത്ത് തുണയായത് ആർദ്രം മിഷന്റെ ഭാഗമായുള്ള അടിസ്ഥാനസൗകര്യ വികസനങ്ങൾ: പിണറായി വിജയൻ
കോട്ടയം: ആർദ്രം മിഷന്റെ ഭാഗമായി ഒരുക്കിയ പശ്ചാത്തലസൗകര്യങ്ങളാണ് കോവിഡ് കാലത്ത് കേരളത്തിനു തുണയായത് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മെഡിക്കൽ കോളേജിൽ 268.60 കോടി രൂപ മുടക്കി നിർമിക്കുന്ന സൂപ്പർ സ്‌പെഷാലിറ്റി ബ്‌ളോക്കിന്റെ ശിലാസ്ഥാപനവും വിവിധ പദ്ധതികളുടെയും മെഡിക്കൽ കോളജ് വജ്രജൂബിലി ആഘോഷത്തിന്റെയും ഉദ്ഘാടനവും മെഡിക്കൽ കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മളേക്കാൾ വികസിതമായ രാജ്യങ്ങൾ പോലും കോവിഡിനു മുന്നിൽ മുട്ടുകുത്തുന്നതാണ് കണ്ടത്. കോവിഡ് ഏറ്റവും മൂർധന്യഘട്ടത്തിലായിരുന്നപ്പോൾ പോലും നമ്മുടെ ആരോഗ്യമേഖലയിലെ സജ്ജീകരണങ്ങളെ മറികടന്നുപോകാനായില്ല. നാം കോവിഡ് വരുമെന്നു പ്രതീക്ഷയിൽ ഒരുക്കിയതല്ല അവ. വലിയ രീതിയിൽ തകർന്നടിഞ്ഞുപോയ ആരോഗ്യമേഖലയെ വലിയ രീതിയിൽ പുനരുജ്ജീവിപ്പിക്കാനും ശാക്തീകരിക്കാനുമാണ് 2016ൽ അധികാരത്തിൽ വന്ന സർക്കാർ ശ്രമിച്ചത്. അതിന്റെ ഭാഗമായി കേരളത്തിന്റെ ആരോഗ്യരംഗത്തു വരുത്തിയ മാറ്റമാണ് കോവിഡിന്റെ മൂർധന്യദശയിൽ നാം കണ്ടത്. കോവിഡ് മൂർധന്യത്തിലായപ്പോൾ പോലും ആശുപത്രികളിൽ കിടക്കകൾ ഒഴിവുണ്ടായി, ഓക്‌സിജൻ കിടക്കകൾ ഒഴിവുണ്ടായി, ഐ.സി.യു. ബെഡുകൾ ഒഴിവുണ്ടായി -മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.…
Read More » -
Kerala
പ്രചരണങ്ങൾ തെറ്റ്! 2000 രൂപയുടെ നോട്ടുകൾ ആർബിഐ നിർദ്ദേശം നൽകിയ തീയതി വരെ സ്വീകരിക്കുമെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും നിർദ്ദേശം നൽകിയതായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചു. 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളും അറിയിപ്പികളും വാസ്തവവിരുദ്ധമാണ്. നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല. നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. 2000 രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ ഇനി നോട്ടുകൾ കെഎസ്ആര്‍ടിസി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വ്യക്തത വരുത്തുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു.
Read More » -
Kerala
സഭയുടേത് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരം, ബിഷപ്പിന്റെ പ്രസംഗം ചില തല്പരകക്ഷികൾ ദുർവ്യാഖ്യാനം ചെയ്തു; മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശത്തിൽ വിശദീകരണവുമായി തലശ്ശേരി അതിരൂപത
കണ്ണൂർ: രക്തസാക്ഷികളെക്കുറിച്ചുള്ള തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശം വിവാദമായതോടെ വിശദീകരണവുമായി തലശ്ശേരി അതിരൂപത. സഭയുടേത് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരമാണെന്നും ബിഷപ്പിന്റെ പ്രസംഗം ചില തല്പരകക്ഷികൾ ദുർവ്യാഖ്യാനം ചെയ്തതാണെന്നും തലശ്ശേരി അതിരൂപത വിശദീകരണക്കുറിപ്പിറക്കി. അപരന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്തസാക്ഷിത്വങ്ങൾ രാഷ്ട്രീയത്തിലുമുണ്ട്. ചില രാഷ്ട്രീയ രക്തസാക്ഷികൾ നിക്ഷിപ്ത താല്പര്യങ്ങൾക്ക് ബലിയാടായവരാണ്. ഇവരെ അനുകരിക്കരുതെന്നാണ് ആർച്ച് ബിഷപ്പ് ഉദ്ദേശിച്ചതെന്നും സഭ വിശദീകരിക്കുന്നു. കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരും പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് വീണു മരിച്ചവരുമാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന ബിഷപ് പാംപ്ലാനിയുടെ പരാമർശമാണ് വലിയ വിവാദങ്ങൾക്കിടയാക്കിയത്. കണ്ണൂർ ചെറുപുഴയിൽ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയിൽ വെച്ചാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിവാദ പരാമർശം നടത്തിയത്. കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് വീണു മരിച്ചവരാണെന്നുമായിരുന്നു പരാമർശം. അപ്പോസ്തോലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നുവെന്ന്…
Read More » -
India
കനത്ത മഴയിൽ ബംഗളുരു നഗരത്തിൽ വലിയ നാശം; അടിപ്പാതയിൽ വെള്ളം, കാർ മുങ്ങി 22 വയസുകാരിയായ ഇൻഫോസിസ് ജീവനക്കാരി മരിച്ചു, നഗരത്തിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നു
ബംഗളുരു: കനത്ത മഴ ബംഗളുരു നഗരത്തിൽ വലിയ നാശം വിതയ്ക്കുന്നു. ബംഗളുരു നഗരത്തിലെ അടിപ്പാതയിൽ വെള്ളത്തിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇൻഫോസിസ് ജീവനക്കാരി ഭാനു രേഖ (22) ആണ് മരിച്ചത്. ഇതിന് പിന്നാലെ ബംഗളുരു നഗരത്തിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നും അപകടമുണ്ടായി. ബംഗളുരു വിദ്യാരണ്യ പുരയിലാണ് മഴയിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. ഇവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ ഫോഴ്‌സും പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തുകയാണ്. സുരക്ഷിതമായി കെട്ടിട അവശിഷ്ടങ്ങൾ മാറ്റാൻ ശ്രമിക്കുകയാണ് രക്ഷാ സേന. നേരത്തെ കനത്ത മഴയിൽ കർണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെ ആർ സർക്കിളിലെ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങിയാണ് ഇൻഫോസിസ് ജീവനക്കാരിയായ ഭാനു മരിച്ചത്. മരിച്ച യുവതിയുടെ കുടുംബാംഗങ്ങളെ കാണാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി. ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും മറ്റ് കുടുംബാംഗങ്ങൾക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതേസമയം ബെംഗളൂരുവിൽ കനത്ത…
Read More » -
LIFE
റിനോഷ് ആരാധകർ കലിപ്പിലാണ്! റിനോഷിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നതായി ആരോപണം; പിന്നിൽ ബിഗ് ബോസിലെ ചില മത്സരാര്‍ഥികളുടെ ആരാധകരെന്ന്, കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ നിയമത്തിന്‍റെ വഴി സ്വീകരിക്കുമെന്ന് ടീം റിനോഷ്
ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർഥി റിനോഷ് ജോർജിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നതായി ആരോപണമുയർത്തി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ. ബിഗ് ബോസിലെ മറ്റു ചില മത്സരാർഥികളുടെ ആരാധകരാണ് റിനോഷിനെ ഡീഗ്രേഡ‍് ചെയ്യുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തുന്നതെന്നും ഇത് ഇങ്ങനെ തുടരുന്നപക്ഷം നിയമത്തിൻറെ വഴി സ്വീകരിക്കുമെന്നും അവർ പറയുന്നു. റിനോഷ് ജോർജിൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ടീം റിനോഷ് എന്ന പേരിലാണ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. “റിനോഷിനും അദ്ദേഹത്തിൻറെ കുടുംബത്തിനും വ്യക്തിത്വത്തിനുമൊക്കെയെതിരെ തുടർച്ചയായ ഡീഗ്രേഡിംഗും വ്യക്തിപരമായ ആക്രമണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതെക്കുറിച്ച് ഇനി നിശബ്ദത പറ്റില്ല എന്ന ഒരു സ്ഥിതിയിൽ എത്തിയിരിക്കുകയാണ് ഞങ്ങൾ. മറ്റ് മത്സരാർഥികളുടെ പിന്തുണയ്ക്കുന്ന ചില മോശം ആരാധകരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ഇതിനായി ദുരുപയോഗം ചെയ്യുന്നുണ്ട്. അത്തരം വ്യക്തികൾക്കെതിരെ സൈബർ കേസ് ഫയൽ ചെയ്യുമെന്ന് അറിയിച്ചുകൊള്ളുന്നു. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരുടെ അക്കൗണ്ടുകളും ഞങ്ങൾ പരസ്യപ്പെടുത്തുന്നതായിരിക്കും. ഇത്തരം പ്രവർത്തികൾ…
Read More » -
Local
കോവളം ബീച്ച് കാണാനെത്തിയ പത്ത് വയസുകാരിയുടെ കാൽ നടപ്പാതയുടെ സ്ലാബിനിടയിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്
തിരുവനന്തപുരം: കോവളം ബീച്ച് കാണാനെത്തിയ പത്ത് വയസുകാരിയുടെ കാൽ നടപ്പാതയുടെ സ്ലാബിനിടയിൽ കുടുങ്ങി. വിഴിഞ്ഞത്തു നിന്ന് എത്തിയ ഫയർഫോഴ്സ് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ കുഞ്ഞിനെ രക്ഷിച്ചു. പരിക്കേറ്റ കുട്ടിയെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് തെക്കെകുന്നത്തുവിളാകം വീട്ടിൽ ഗണേഷിന്റെ മകൾ അനാമിക (10)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴോടെ ബീച്ചിന് സമീപം ലൈറ്റ് ഹൗസ് റോഡിലായിരുന്നു സംഭവം. എതിരെ വന്ന വാഹനം കടന്നുപോകാൻ പുറകിലേക്ക് മാറിയ കുട്ടിയുടെ വലതു കാൽ ഓടയുടെ സ്ലാബിനിടയിലേക്ക് താഴ്ന്ന് കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ കാൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഫയർഫോഴ്സ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. അവിടെ നിന്നുള്ള നിർദ്ദേശപ്രകാരം വിഴിഞ്ഞം യൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ ഏംഗൽസ്, ഫയർമാൻമാരായ അനീഷ് എസ്.ബി, സന്തോഷ് കുമാർ, ഷിജു, ഷിബി, പ്രദീപ്, ഹോംഗാർഡ് സദാശിവൻ, ഡ്രൈവർ ബൈജു എന്നിവർ എത്തി. വേദനിച്ച് നിലവിളിക്കുകയായിരുന്ന കുട്ടിയെ അശ്വസിപ്പിച്ച ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ, കമ്പിപ്പാര എന്നിവയുടെ സഹായത്തോടെ സ്ലാബിനെ…
Read More »