CrimeNEWS

മലപ്പുറത്ത് ബസില്‍ യുവതിക്കുനേരെ പീഡനശ്രമം: കണ്ണൂര്‍ സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍

മലപ്പുറം: കെ.എസ്.ആര്‍.ടി ബസില്‍ യുവതിക്കുനേരെ പീഡന ശ്രമമെന്ന് പരാതി. കാഞ്ഞങ്ങാട്-പത്തനംതിട്ട ബസിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ സ്വദേശി ഷംസുദീനെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

കണ്ണൂരില്‍ നിന്നും കയറിയ യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ഇരുവരും സമീപത്തുള്ള സീറ്റുകളിലായിരുന്നു ഇരുന്നത്. കോഴിക്കോട് കഴിഞ്ഞതോടെ യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നു.

Signature-ad

യുവതിയുടെ ശരീരത്തില്‍ ഇയാള്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ പോലീസിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് യുവതി വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം വളാഞ്ചേരിയില്‍ വച്ച് ബസ് തടഞ്ഞ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Back to top button
error: