Month: May 2023
-
Kerala
ടാഗോർ പാറയും, പരുന്തും പാറയും;പേരിനോളം തന്നെ വ്യത്യസ്തതയുള്ള ഇടുക്കിയിലെ കാഴ്ചകൾ
കൊടുംചൂടിലും കോടമഞ്ഞു പുതച്ചൊരു താഴ്‌വര…വെയിലിന്റെ ഇടവേളകളില്‍ നൂല്‍വണ്ണത്തില്‍ മഴ പെയ്യുന്നൊരിടം…പറന്നുപോകുമോ എന്നു സംശയിക്കും വിധത്തില്‍ മുന്നറിയിപ്പില്ലാതെ എത്തുന്ന കാറ്റ്… ഈ വിശേഷണങ്ങളെല്ലാം ചേരുന്ന ഒറ്റ സ്ഥലമേ കേരളത്തിലുള്ളൂ-പരുന്തുംപാറ ! ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്താണ് പരുന്തുംപാറ.ഒരുതരത്തിൽ പറഞ്ഞാൽ ഇടുക്കിയേക്കാൾ മിടുക്കി.പേരിനോളം തന്നെ വ്യത്യസ്തതയുണ്ട് ഇവിടുത്തെ കാഴ്ചകള്‍ക്കും.ഒരു വലിയ പരുന്ത് പറക്കാനൊരുങ്ങി നില്ക്കുന്നതുപൊലെ തോന്നിക്കുന്ന പാറക്കൂട്ടമാണ് പരുന്തുംപാറയ്ക്ക് ഈ പേരു സമ്മാനിച്ചത്.ഇതിനു സമീപമുള്ള മറ്റൊരു പാറയുടെ പേര് അതിലും രസമാണ്- ടാഗോർ പാറ. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ തലയോട് സാദൃശ്യമുള്ളതുകൊണ്ടാണത്രെ ഈ പേരു വന്നത്. മൊട്ടക്കുന്നും പച്ചപുതച്ച മലകളും പാറക്കൂട്ടങ്ങളും ആഴംകാണാത്ത കൊക്കകളും കാഴ്ചയുടെ വസന്തം തീര്‍ക്കുമ്പോള്‍ കാറ്റും ഒപ്പമെത്തുന്ന കോടയും തരുന്നത് ഒരിക്കലും മായാത്ത അനുഭവങ്ങളായിരിക്കും.ഒരു പക്ഷിയുടെ കണ്ണില്‍ കാണുന്നതുപോലെ 360 ഡിഗ്രി കാഴ്ചയാണ് പരുന്തുംപാറ സമ്മാനിക്കുന്നത്.കിഴക്കാംതൂക്കായ പാറക്കൂട്ടങ്ങളും ആകാശത്തെതൊട്ടു നില്ക്കുന്ന കുന്നുകളും ഛന്നംപിന്നം ഒഴുകുന്ന കുഞ്ഞരുവികളുമെല്ലാം പരുന്തുംപാറയ്ക്ക് നൽകുന്നത് ഇടുക്കിയേക്കാൾ തലയെടുപ്പുള്ള കാര്യങ്ങളാണ്. ശബരിമലയുടെ വിദൂരദൃശ്യം സാധ്യമാകുന്ന പരുന്തുംപാറയില്‍ മകരജ്യോതി ദര്‍ശിക്കാന്‍…
Read More » -
India
ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവുകൾ
കൊൽക്കത്തയിലെ ചിത്തരഞ്‌ജന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ലാബ് ടെക്നീഷ്യന്റെ 40 ഒഴിവുകൾ. ഓണ്‍ലൈനായി മെയ് 28 വരെ അപേക്ഷിക്കാം. മെഡിക്കല്‍ ലാബോറട്ടറി ടെക്‌നോളജി ബിരുദം, 2 വര്‍ഷം പരിചയം അല്ലെങ്കില്‍ ബി.എസ്‌്സി ബയോകെമിസ്‌ട്രി/കെമിസ്‌ട്രി/ബോട്ടണി/സുവോളജി/മൈക്രോബയോളജി/ബയോ ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ, 2 വര്‍ഷ പരിചയം; 32 വയസ്, 29200-92,300 രൂപ. വെബ്‌സൈറ്റ്: www.cnci.ac.in
Read More » -
Kerala
മുണ്ടക്കയത്ത് ഇന്നോവ കാർ മറിഞ്ഞ് യുവാവ് മരിച്ചു
മുണ്ടക്കയം: ഇന്നോവ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.കോട്ടയം ചെങ്ങളം മലയപറമ്ബില്‍ മുഹമ്മദ് ഹാത്തിം (24) ആണ് മരിച്ചത്. കെകെ റോഡില്‍ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയില്‍ ദേശീയപാതയില്‍ ചിറ്റടി അട്ടിവളവില്‍ ശനിയാഴ്ച രാത്രി 12.30നായിരുന്നു അപകടം നടന്നത്. കാഞ്ഞിരപ്പള്ളി പാറത്തോട് ബന്ധുവിന്‍റെ വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം കൂട്ടിക്കലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഇന്നോവ കാര്‍ സമീപത്തെ റബര്‍തോട്ടത്തിലേക്ക് മറിയുകയായിരുന്നു. മുണ്ടക്കയം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.അപകടത്തില്‍പ്പെട്ടവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹാത്തിമിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Kerala
ഗംഗ-യമുന: തിരുവനന്തപുരത്തെ 27 നിലകളുള്ള ഇരട്ട ടവറുകൾ
തിരുവനന്തപുരം:ടെക്നോ പാർക്കിലെ ഗംഗ- യമുന ടവറുകൾ പ്രവർത്തനം ആരംഭിച്ചു.ടെക്നോ പാർക്ക് -3ൽ ആണ് ഗംഗ-യമുന ഇരട്ട ടവറുകൾ. ⭕ ഗംഗ -14 നിലകളിൽ 2,54,000 സ്ക്വയർഫിറ്റ് ⭕ യമുന :13 നിലകളിൽ 2,16,000 സ്ക്വയർഫിറ്റ് ആകെ. 4, 70,000 സ്ക്വയർഫിറ്റ് 2023 ൽ പൂർണ്ണമായും കമ്പനികൾക്ക് നൽകി കഴിഞ്ഞു. പ്രവർത്തനവും ആരംഭിച്ചു. 10,000 ങ്ങൾ തൊഴിലെടുക്കുന്ന ഇവിടം ഒരു കൊച്ചു മഹാനഗരം തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി പദവിയും നിലനിറുത്തി ടെക്നോ പാർക്ക് മുന്നേറുകയാണ്.
Read More » -
NEWS
വർഗ്ഗീസ് വൈദ്യന് കെ.ജെ പി എസ് യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി: – നാൽപത് വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന തേവലക്കര സ്വദേശിയും കുവൈറ്റ് ഹ്യൂണ്ടായ് മോട്ടേഴ്സ് കമ്പനി ജീവനക്കാരനും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സംഘടന സെക്രട്ടറിയുമായ വർഗ്ഗീസ് വൈദ്യനു സമാജം സമുചിതമായ യാത്രയയപ്പ് നൽകി. പ്രസിഡന്റ് അലക്സ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി. സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട . സലിം രാജ്, സെക്രട്ടറി റെജി മത്തായി, യൂണിറ്റ് കൺവീനർമാരായ ഷാജി ശാമുവൽ, അബ്ദുൽ വാഹിദ്, വർഗ്ഗീസ് ഐസക്ക് , താരിഖ് അഹമ്മദ്, വനിത വേദി ചെയർപെഴ്സൺ രൻജന ബിനിൽ, സെക്രട്ടറി റീനി ബിനോയ് , എക്സിക്യൂട്ടീവ് അംഗം രാജിമോൾ സുജിത്ത്, സെൻട്രൽ കമ്മറ്റി അംഗങ്ങളായ സജിമോൻ . ലാജി എബ്രഹാം . നൈസാം റാവുത്തർ, ഫെസ്റ്റ് കമ്മറ്റി അംഗങ്ങളായ മാത്യൂ യോഹന്നാൻ , ജോയ് തോമസ് എന്നിവർ ആശംസകൾ നേർന്നു . സമാജത്തിന്റെ ഉപഹാരം ജേക്കബ്ബ് ചണ്ണപ്പെട്ട…
Read More » -
NEWS
കാട്ടുപോത്ത് എങ്ങനെ അപകടകാരിയാകുന്നു ?
നമ്മൾ നാട്ടിൽ ഇണക്കി വളർത്തുന്ന പോത്തും എരുമയും കാട്ടിലെത്തിയതല്ല കാട്ടുപോത്ത്. Gaur (ഗൗർ)Indian Bisone, കാട്ടി , കാട്ടുപോത്ത് എന്നിങ്ങനെ പല പേരിലറിയപ്പെടുന്ന ഇവർ Bos gaurus കുടുംബാംഗമാണ്. ആണിനും പെണ്ണിനും ഒരേ പേരാണ്. കാട്ടുപോത്ത്. അതുകൊണ്ട് കാട്ടുപോത്ത് ഗർഭം ധരിച്ച വാർത്ത കേട്ടാൽ പരിഹാസം വേണ്ട. കരുത്തും ശക്തിയും ഉള്ള ഇവർക്ക് 800 കിലോ മുതൽ 1200 കിലോ വരെ തൂക്കം വയ്ക്കാം.എണ്ണത്തിൽ വളരെ കുറവാണ്. വംശനാശ ഭീഷണിയുണ്ട്. അതുകൊണ്ടുതന്നെ വന്യജീവി സംരക്ഷണ നിയമ പരിരക്ഷയുണ്ട്. നീണ്ടു വളഞ്ഞ കൊമ്പുകൾ ഉണ്ട്.മനുഷ്യനെ കോർക്കാൻ അതുമതി അമ്മ വഴി മിഥുനുമായി( നാഗാലാൻഡ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ ദേശീയ മൃഗം) ബന്ധപ്പെട്ടിരിക്കുന്നു. വലിയ തലയും കനത്ത മാംസപേശികളും ഇവയ്ക്കുണ്ട്.ആൺവർഗം കറുത്തതും, കുഞ്ഞുങ്ങളും പെൺവർഗവും കാപ്പിനിറത്തോടുകൂടിയതുമാണ്.പൂർണ വളർച്ചയെത്തിയിൽ 1300 കിലോ വരെ തൂക്കവും രണ്ടുമീറ്റർ വരെ ഉയരവും ഇവയ്ക്കുണ്ടാകും വളരെ തീവ്രമായ ഗന്ധം മനസ്സിലാക്കാനുള്ള കഴിവ് ഇതിനുണ്ട്.ഇതുവഴി അപ്രതീക്ഷമായി എത്തുന്ന ശത്രുക്കളെപ്പോലും ഇവ നേരിടും.കാട്ടിലെ മറ്റു മൃഗങ്ങളേക്കാൾ മനുഷ്യനാണ് ഇവരുടെ…
Read More » -
Kerala
ആദരിക്കാനൊരുക്കിയ ചടങ്ങില്‍ കുഴഞ്ഞുവീണു; കവി മാധവന്‍കുട്ടി ആറ്റാഞ്ചേരി അന്തരിച്ചു
എറണാകുളം: ആദരവ് അര്‍പ്പിക്കാന്‍ ഒരുക്കിയ ചടങ്ങിനിടെ വേദിയില്‍ കുഴഞ്ഞുവീണ് കവിയും പൊതുപ്രവര്‍ത്തകനുമായ മാധവന്‍കുട്ടി ആറ്റാഞ്ചേരി (76) മരിച്ചു. ഞായറാഴ്ച രാവിലെ എരൂര്‍ മാത്തൂരിലാണ് സംഭവം. ഇലക്ട്രോണിക് എന്‍ജിനീയറായിരുന്ന എരൂര്‍ അയ്യമ്പിള്ളി റോഡ് ‘ശ്രീ’ യില്‍ (കുടിലിങ്കല്‍) മാധവന്‍കുട്ടി ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലുമൊക്കെ കവിതകള്‍ എഴുതാറുണ്ട്. കവിസദസ്സുകളില്‍ സ്വന്തം കവിതകള്‍ ചൊല്ലുമായിരുന്നു. കവി എസ്. രമേശന്‍ നായര്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം എരൂര്‍ സൗത്ത് യൂണിറ്റ് മാധവന്‍കുട്ടിയെ ഞായറാഴ്ച പൊന്നാടയണിയിച്ച് ആദരിച്ചു. ഉപഹാരം ഏറ്റുവാങ്ങിയ ശേഷം നന്ദി പറഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കെ ആള്‍ പെട്ടെന്ന് വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരൂര്‍ എന്‍.എസ്.എസ്. കരയോഗം വൈസ് പ്രസിഡന്റ്, കേരള സാഹിത്യ മണ്ഡലം ജോയിന്റ് സെക്രട്ടറി, ‘ട്രുറ’ എരൂര്‍ മേഖലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: ജയശ്രീ. മക്കള്‍: ശ്രീജിത്ത്, ശ്രീരാജ്. മരുമകള്‍: നവിത.
Read More » -
NEWS
പെൺകുട്ടികൾ കാലിൽ കറുത്ത ചരട് കെട്ടുന്നതിനു പിന്നിലുള്ള രഹസ്യം എന്താണ് ?
പെൺകുട്ടികൾ കാലിൽ കറുത്ത ചരട് കെട്ടുന്നത് ഓരോരോ ആചാരത്തിന്റെ ഭാഗമായിട്ടാണെന്നാണ് പൊതുവായുള്ള അറിവ്.എന്നാൽ വിദേശ രാജ്യങ്ങളിൽ സെക്സിന് താല്പര്യം ഉണ്ടെന്ന് അറിയിക്കുന്നതിനാണ് ഇങ്ങനെ കാലിൽ കറുത്ത ചരട് കെട്ടുന്നത്. കോൾഗേൾ എന്നതിന്റെ അടയാളമാണ് കാലിലെ കറുത്ത ചരട്.സിങ്കപ്പൂർ, മലേഷ്യ, ഹോങ്ങ്കോങ് പോലെയുള്ള രാജ്യങ്ങളിൽ ഇങ്ങനെ ചരട് കെട്ടി കണ്ടാൽ തുക പറഞ്ഞുറപ്പിക്കാം. ഇവിടെയും ഇതു വരട്ടെ പീഡനം ഒഴിഞ്ഞു പോകുമല്ലോ എന്ന് ചിന്തിച്ചാൽ അതിലും അപകടമെന്നേ പറയാനുള്ളൂ.കേരളത്തിൽ ഇതൊരു ഫാഷനായി കരുതിയാണ് പലരും ഇങ്ങനെ കാലിൽ കറുത്ത ചരട് കെട്ടുന്നത്.അല്ലെങ്കിലും വിദേശത്ത് എന്തുകണ്ടാലും അത് അതേപടി പകർത്തുക എന്നതാണല്ലോ നമ്മുടെ ഒരിത്. പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്നവർക്കുപോലും മറുപടി ഉണ്ടാകില്ല.പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും….. ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ…
Read More » -
Crime
ബൈക്ക് യാത്രികരായ യുവദമ്പതികള്‍ക്ക് നേരെ ആക്രമണം; ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യംചെയ്തപ്പോള്‍ മര്‍ദ്ദനം
കോഴിക്കോട്: ബൈക്ക് യാത്രക്കാരായ യുവദമ്പതികള്‍ക്ക് നേരെ അതിക്രമം. ഇരിങ്ങോടന്‍പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം നേരിട്ടത്. കോഴിക്കോട് നഗരത്തില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത തന്നെ അക്രമി സംഘം മര്‍ദ്ദിച്ചതായി യുവാവ് പറഞ്ഞു. സിനിമ കണ്ടശേഷം നഗരത്തില്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവം ഉണ്ടായതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കി. ദമ്പതികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് നടക്കാവ് പോലീസ് അറിയിച്ചു.
Read More » -
Local
പത്തനംതിട്ടയിൽ നാശംവിതച്ച് കാറ്റ്
പത്തനംതിട്ട: ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങള്‍. മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണും നിരവധി വീടുകളും കടകളും തകര്‍ന്നിട്ടുണ്ട്. കോഴഞ്ചേരി,തടിയൂർ, കുറിയന്നൂർ ഭാഗങ്ങളിലായിരുന്നു ഏറെ നാശനഷ്ടങ്ങൾ.മുളയ്ക്കലോലില്‍ സ്കൂള്‍മുറ്റത്തെ മരം കടപുഴകി സ്കൂള്‍ കെട്ടിടത്തിനും നാശം സംഭവിച്ചിട്ടുണ്ട്. കുറിയന്നൂർ പെരുമ്പാറയിൽ മൂന്നു വീടുകൾ ഭാഗികമായും,ചുവട്ടുപാറയിൽ ആറുവീടുകൾ പൂർണ്ണമായും കാറ്റിൽ നശിച്ചു.പല റോഡുകളിലും ഗതാഗതം ഭാഗികമായി മാത്രമേ പുനസ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ.വൈധ്യുതി ബന്ധം ഇനിയും പുനസ്ഥാപിക്കുവാൻ ആയിട്ടില്ല. തോണിപ്പുഴ- ഇളപ്പുങ്കൽ റോഡിൽ മാത്രം ആറോളം മരങ്ങളാണ് മറിഞ്ഞുവീണത്.അഗ്നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
Read More »