ബംഗളൂരു:കനത്തമഴയിൽ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി യുവതിക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ വിജയവാഡ സ്വദേശിനിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ബാനു രേഖയാണ് (22) മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ബെംഗളൂരുവിലെ കെ.ആര്‍. സര്‍ക്കിളിലാണ് അപകടം.വിജയവാഡയില്‍നിന്ന് കുടുംബത്തോടൊപ്പം ബെംഗളൂരുവിലെത്തിയതായിരുന്നു യുവതി.ഇവരുടെ കുടുംബാംഗങ്ങളായ ആറുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് നാലോടെയാണ് കാര്‍ അടിപ്പാതയില്‍ കുടുങ്ങിയത്. വെള്ളക്കെട്ടുള്ള അടിപ്പാതയിലൂടെ മറുവശത്ത് കടക്കാനുള്ള ശ്രമത്തിനിടെ കാര്‍ പാതിവഴിയില്‍ നിന്നുപോയി. ഇതിനിടെ ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. തുടര്‍ന്ന് കാര്‍ പൂര്‍ണമായി മുങ്ങി. സമീപപ്രദേശങ്ങളിലുള്ളവര്‍ കയറിട്ടുനല്‍കി ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan