LocalNEWS

കീ ബോർഡിൽ മായാജാലം തീർത്ത് സ്റ്റീഫൻ ദേവസി; എന്റെ കേരളം പ്രദർശന വിപണനമേളയ്ക്ക് ഇന്ന് സമാപനം

കോട്ടയം: കീബോർഡിൽ മായാജാലം തീർന്ന് സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡ്. എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ നിറഞ്ഞ സദസാണ് കീ ബോർഡ് മാന്ത്രികനെ വരവേറ്റത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് പാട്ടുകളും, ഇൻസ്ട്രമെന്റൽ ഫ്യൂഷനും എല്ലാം ഒത്തിണങ്ങിയ പരിപാടി കാണികളെ ഹരം കൊള്ളിച്ചു. കരഘോഷങ്ങളും ചുവടുകളും ആർപ്പുവിളികളുമായി സദസ് ഉണർന്നതോടെ പരിപാടി കളറായി.

Signature-ad

എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് ഇന്ന് സമാപനം. വൈകിട്ട് നാലിന് നാഗമ്പടത്ത് നടക്കുന്ന പൊതുസമ്മേളനം സഹകരണ – രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാർ എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുക്കും. മേളയിലെ മികച്ച സ്റ്റാളുകൾ, ഫുഡ് കോർട്ട്, മികച്ച സ്റ്റാൾ സംഘാടനം, മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്രയിലെ മികവിനുള്ള പുരസ്‌കാരം, ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച എന്റെ കോട്ടയം സെൽഫി മത്സര വിജയി എന്നിവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും. മേളയിൽ കലാപരിപാടികൾ അവതരിപ്പിച്ച കോളേജുകൾക്കുള്ള ഉപഹാരവും സമാപന സമ്മേളനത്തിൽ നൽകും.

മേളയിൽ ഇന്ന്

എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഇന്ന് രാവിലെ 10 ന് ഉറവിടമാലിന്യസംസ്‌കരണം; വെല്ലുവിളികളും നേട്ടങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചയ്ക്ക് 12 മുതൽ വിവിധ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ നടക്കും. വൈകിട്ട് നാലിന് എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം നടക്കും. വൈകിട്ട് 6.30 ന് താമരശേരി ചുരം ലൈവ് ബാൻഡ് നടക്കും.

Back to top button
error: