KeralaNEWS

ഓടുന്ന കെഎസ്ആർടിസി ബസിൽ പീഡനശ്രമം; യുവാവ് അറസ്റ്റിൽ

ലപ്പുറത്ത് ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച്‌ യുവതിക്ക് നേരെ ലൈംഗികാതിക്രമം.കാഞ്ഞങ്ങാട്-പത്തനംതിട്ട റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ചാണ് സംഭവം.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബസില്‍ വെച്ച്‌ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമര്യാദമായി പെരുമാറുകയുമായിരുന്നു ഇയാള്‍.

 

Signature-ad

ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ യുവതി എമര്‍ജന്‍സി നമ്ബറില്‍ വിളിച്ച്‌ തനിക്ക് നേരെ പീഡനശ്രമം നടക്കുന്നതായി അറിയിച്ചു.ഇതോടെ വളാഞ്ചേരിയില്‍ ബസ് വരുന്നതും കാത്ത് നിന്ന പോലീസ് ബസ് എത്തിയതും യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.യുവതിയില്‍ നിന്നും പരാതി എഴുതി വാങ്ങിയ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Back to top button
error: