KeralaNEWS

അച്ചൻകോവിലാറ്റിൽ മുങ്ങിതാഴ്‌ന്ന അച്ഛനും മകനും രക്ഷകനായി  സൈനികൻ 

പത്തനംതിട്ട: അച്ചൻകോവിലാറ്റിലെ കയത്തിൽപ്പെട്ട് മുങ്ങിത്താഴ്ന്ന അച്ഛനും മകനും രക്ഷകനായി സൈനികൻ. മുള്ളനിക്കാട് മഠത്തിലേത്ത് ഷിബുവിനെയും മകൻ നിഥിനെയുമാണ് സൈനികനായ വള്ളിക്കോട് മായാലിൽ കോതപുരത്തേത്ത് അജിത് ആർ. നായരും (27) സുഹൃത്തുക്കളും ചേർന്ന് രക്ഷിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് ഓമല്ലൂർ മുള്ളനിക്കാട് അരീക്കത്തറ കടവിലാണ് സംഭവം.ഷിബുവും മക്കളായ നേഹയും നിതിനും കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.ഇതിനിടെ നിതിൻ കയത്തിൽ അകപ്പെട്ടു.മകനെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും ഇരുവരും കയത്തിൽപ്പെടുകയായിരുന്നു.ഈ സമയത്ത് അജിത്തും സുഹൃത്തുക്കളും അപകടം നടന്ന കടവിന്റെ മറുകരയിൽ കൂട്ടുകാരന്റെ വീട്ടിലുണ്ടായിരുന്നു.
കടവിൽനിന്ന് നേഹയുടെ നിലവിളികേട്ട് അജിത്തും സുഹൃത്തുക്കളും ആറ്റുകടവിൽപോയി നോക്കുമ്പോൾ രണ്ട് പേർ കയത്തിൽ മുങ്ങുന്ന കാഴ്ചയാണ് കണ്ടത്.അജിത്ത് ഉടൻ ചാടി നിഥിനെ കരയ്ക്കെത്തിച്ചു.ശേഷം സുഹൃത്ത് ബൈജുവിനോടൊപ്പം, വെള്ളത്തിൽ മുങ്ങിതാഴ്ന്ന ഷിബുവിനെയും തീരത്തെത്തിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: