CrimeNEWS

പത്താം ക്ലാസുകാരിയെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; രണ്ട് കുട്ടികളുടെ അച്ഛനായ 26 വയസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2 കുട്ടികളുടെ പിതാവായ 26 വയസുകാരനെ വിളപ്പില്‍ശാല പോലീസ് പിടികൂടി. കുണ്ടമന്‍ കടവില്‍ വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയെ ഇയാള്‍ താമസിക്കുന്ന വാടക വീട്ടില്‍ വച്ച് പല പ്രാവശ്യം ലൈംഗികമായി ഉപദ്രവിക്കുകയും ഈ വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തെ ത്തുടര്‍ന്ന് മാനസികമായി ആകെ തളര്‍ന്ന പെണ്‍കുട്ടി അടുത്ത ബന്ധുവിനോട് വിവരം പറയുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 

Back to top button
error: