KeralaNEWS

അടൂരിൽ നിന്നും മൂന്നാര്‍ വഴി കാന്തല്ലൂരിലേക്ക് കെഎസ്ആർടിസിയുടെ നോണ്‍ എ.സി സൂപ്പര്‍ ഫാസ്റ്റ്

പത്തനംതിട്ട:അടൂരിൽ നിന്നും മൂന്നാര്‍ വഴി കാന്തല്ലൂരിലേക്ക് കെഎസ്ആർടിസിയുടെ നോണ്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് സർവീസ് ആരംഭിച്ചു.ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഇടപെടലിനെ തുടർന്നാണ് പുതിയ സർവീസ് അനുവദിച്ചിരിക്കുന്നത്.
അടൂരിൽ നിന്നും തട്ട, പത്തനംതിട്ട, റാന്നി, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ, അടിമാലി, മൂന്നാര്‍, മറയൂര്‍ വഴിയാണ് സര്‍വിസ് ക്രമീകരിച്ചിട്ടുള്ളത്. ഉച്ചക്ക് 12.30ന് അടൂരില്‍നിന്ന് പുറപ്പെടുന്ന ഈ സര്‍വിസ് എട്ട് മണിക്കൂര്‍ 45 മിനിറ്റ് സമയമെടുത്ത് രാത്രി 9.15ഓടെ കാന്തല്ലൂരില്‍ എത്തും.

കാന്തല്ലൂരില്‍നിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് വൈകീട്ട് 3.45ന് അടൂരില്‍ തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വിസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: