KeralaNEWS

പീഡിപ്പിക്കപ്പെട്ടു;മദ്രസയിൽ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ 

തിരുവനന്തപുരം: ബാലരാമപുരത്ത് മദ്രസയില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍.
ബീമാപ്പള്ളി സ്വദേശിയായ ഹാഷിം ഖാനെയാണ് പോക്സോ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.പൂന്തുറ പൊലീസാണ് പ്രതിയെ പിടികൂടിയത്.പെണ്‍കുട്ടി ലൈഗിംക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാഷിമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
  ഈ മാസം 13 നാണ് മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.മദ്രസയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്ബോഴാണ് നിര്‍ണായകമായ പോസ്റ്റുമോ‍ര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.
മദ്രസയിൽ വച്ച് പെണ്‍കുട്ടി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നുണ്ട്.മരണകാരണത്തിനായുള്ള അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: