KeralaNEWS

ഭാര്യയുടെ തട്ടിപ്പുകളെപ്പറ്റി അറിയില്ല: വിജിലൻസ് ഡിവൈഎസ്പി

തൃശൂർ:ഭാര്യയുടെ തട്ടിപ്പുകളെപ്പറ്റി അറിയില്ലായിരുന്നുവെന്ന് തൃശൂര്‍ കോപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ്ബാബു.കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യ തൃശൂര്‍ ചെറുവശ്ശേരി ശിവാജി നഗര്‍ സ്വദേശിനിയായ വി പി നുസ്രത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ നുസൃത്തിനെതിരെ കൂടുതൽ പരാതികളാണ് പൊലീസിന് ലഭിക്കുന്നത്.റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായി ഇവര്‍ പല തട്ടിപ്പുകള്‍ നടത്തിയതായാണ് പരാതികള്‍.കേരളത്തിലെ മുന്‍നിര സിനിമ നിര്‍മാതാവിന്‍റെ ഒരു കിലോ കളളക്കടത്തു സ്വര്‍ണം തന്‍റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചും നുസ്റത്ത് പലരില്‍ നിന്നും പണം തട്ടി.
ജിഎസ്ടി വിഷയങ്ങളില്‍ പ്രാഗല്‍ഭ്യമുളള ബെംഗളുരുവില്‍ നിന്നുളള അഭിഭാഷക എന്നു സ്വയം പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.പണം നഷ്ടപ്പെട്ടവർ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് പത്താംക്ലാസ് യോഗ്യത മാത്രമാണ് ഉള്ളതെന്ന് കണ്ടെത്തി.കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് സാമ്പത്തിക തട്ടിപ്പു കേസുകളുള്ളത്.
തൃശൂര്‍ കോപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പിയായ ഭര്‍ത്താവ് കെഎ സുരേഷ്ബാബുവിനെ മറയാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന ആക്ഷേപവും ഉണ്ട്. എന്നാൽ, ഭാര്യയുടെ തട്ടിപ്പ് കഥകളെ കുറിച്ച് തനിക്ക് അറിയാമായിരുന്നില്ലെന്നും, പരാതികൾ ലഭിച്ചതോടെയാണ് ഭാര്യയുടെ വഴിവിട്ട പോക്ക് മനസ്സിലായതെന്നുമാണ് ഡിവൈഎസ്പിയുടെ മൊഴി.ഒന്നര വർഷം മുൻപാണ് വിത്യസ്ത മതങ്ങളിലുള്ള ഇവർ തമ്മിൽ വിവാഹിതരാകുന്നത്.ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടുന്നതിന് മുൻപായിരുന്നു ഇവരുടെ വിവാഹം എന്നും ആക്ഷേപമുണ്ട്.
അറസ്റ്റിലായ നുസ്റത്തിനെ മലപ്പുറം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: