IndiaNEWS

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ പിന്തുണച്ച്‌ അയോധ്യയിലെ സന്യാസിമാര്‍; പോക്സോ നിയമം ഭേദഗതി ചെയ്യണം

ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ പിന്തുണച്ച്‌ അയോധ്യയിലെ സന്യാസിമാര്‍.

പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും നിയമഭേദഗതി വേണമെന്നും സന്യാസിമാര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 

Signature-ad

ബ്രിജ് ഭൂഷനെ വേട്ടയാടുകയാണെന്ന് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് കമല്‍ നാരായണ്‍ ദാസ് പറഞ്ഞു. നിരപരാധികളെ പോക്സോ നിയമം ദുരുപയോഗം ചെയ്ത് വേട്ടയാടുകയാണ്. വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്, പ്രത്യേകിച്ചും സന്യാസിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ. ബ്രിജ് ഭൂഷണ്‍ ഇതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ് -കമല്‍ നാരായണ്‍ ദാസ് പറഞ്ഞു.

Back to top button
error: