IndiaNEWS

ജമ്മു കാശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂണ്‍ 8-ന് ഭക്തര്‍ക്കായി തുറന്നു നല്‍കും

മ്മു കാശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തില്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂണ്‍ 8-ന് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു നല്‍കും.

ജമ്മു കാശ്മീരിലെ മജീൻ പ്രദേശത്തെ ശിവാലിക് വനങ്ങളോട് ചേർന്ന് 30 കോടി രൂപ ചെലവില്‍ 62 ഏക്കര്‍ സ്ഥലത്താണ് ബാലാജി ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്.പ്രതിഷ്ഠ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ ജമ്മുവിലെ ഏറ്റവും വലിയ ക്ഷേത്രമായി തിരുപ്പതി ബാലാജി ക്ഷേത്രം മാറും.

ആന്ധ്രാപ്രദേശിന് പുറത്ത് നിര്‍മ്മിക്കുന്ന ആറാമത്തെ ബാലാജി ക്ഷേത്രമാണ് ജമ്മു കാശ്മീരില്‍ സ്ഥിതി ചെയ്യുന്നത്.ഹൈദരാബാദ്, ചെന്നൈ, കന്യാകുമാരി, ഡല്‍ഹി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് ബാലാജി ക്ഷേത്രങ്ങള്‍ ഉള്ളത്. ജൂലൈ ഒന്നിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് മുൻപ് ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ മുഴുവനും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Signature-ad

 

ജമ്മുവിനും കത്രയ്ക്കും ഇടയിലുള്ള പാതയില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഊര്‍ജ്ജം സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തല്‍.

Back to top button
error: