വയനാട്: കല്‍പറ്റയില്‍ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ.കൈനാട്ടിക്ക് സമീപത്തെ ആശിര്‍വാദ് ഉടുപ്പി ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
സംഭവത്തിൽ13 പേരെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരം കോവളം സ്വദേശികളാണ് ഇവർ.വിനോദയാത്രയ്ക്കായി എത്തിയ ഇവർ ചൊവാഴ്ച രാവിലെയാണ് ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചത്.
ഭക്ഷ്യ വിഷബാധ സംബന്ധിച്ച പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ഹോട്ടല്‍ താല്‍ക്കാലികമായി അടക്കാൻ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.ആരോഗ്യ വകുപ്പിലെയും ഭക്ഷ്യ സുരക്ഷ വകുപ്പിലെയും മുട്ടില്‍ പഞ്ചായത്തിലെയും ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നിര്‍ദ്ദേശം നല്‍കിയത്.