KeralaNEWS

ഞാൻ ആരെയും കൊന്നിട്ടില്ല:ഫർഹാന

കോഴിക്കോട്: തിരൂര്‍ സ്വദേശി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികരണവുമായി പ്രതി ഫര്‍ഹാന. സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണി ട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്നും ഷിബിലിയാണ് എല്ലാം പ്ലാന്‍ ചെയ്തതെന്നും ഫര്‍ഹാമ മാധ്യമങ്ങളോട് പറഞ്ഞു.

ചെറുപ്പുളശേരിയിലെ വീട്ടില്‍ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഫര്‍ഹാന ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കോഴിക്കോട് ഹോട്ടലില്‍ വച്ച്‌ വ്യാപാരി സിദ്ദിഖിനെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി കൊക്കയില്‍ തള്ളിയ കേസില്‍ പ്രധാന പ്രതികളാണ് ഫര്‍ഹാനയും ഷിബിലിയും.

 

Signature-ad

‘ഞാന്‍ ആരെയും കൊന്നിട്ടൊന്നുമില്ല, ഞാന്‍ ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്, അവര്‍ തമ്മില്‍ കലഹമുണ്ടായി. അപ്പോള്‍ ഞാന്‍ റൂമിലുണ്ടായിരുന്നു. ഹണി ട്രാപ്പ് എന്നത് പച്ചക്കള്ളമാണ്, ഞാന്‍ അയാളുടെ കയ്യില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഇത് ഇവന്റെ പ്ലാനാണ്. ഇവന്‍ എന്തോ ചെയ്തു. ഞാന്‍ കൂടെയുണ്ടായിരുന്നുവെന്ന് മാത്രം’- ഫര്‍ഹാന പൊലീസ് വാഹനത്തിലിരുന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: