തിരുവനന്തപുരം:വിദേശരാജ്യങ്ങളിലേതുപോലെ കേരളത്തിലും ഗ്ലാസ്സുകൊണ്ടുള്ള പാലം വരുന്നു.
തലസ്ഥാന നഗരിയില്‍ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് പുതിയതായി പാലം എത്തുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്തെ ഗ്ളാസ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ഗ്ളാസ് ബ്രിഡ്‌ജിനുപുറമേ ടോയ് ട്രെയിൻ സര്‍വ്വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്സ് പാര്‍ക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
കേരളത്തില്‍ വയനാടുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് ആദ്യമായി ഗ്ളാസ് ബ്രിഡ്‌ജ് നിര്‍മിച്ചത്.ഇതിനു പിന്നാലെയാണ് ഇപ്പോൾ തിരുവനന്തപുരത്ത് സർക്കാർ തന്നെ മുൻകൈയെടുത്ത് ടൂറിസം വകുപ്പിന് കീഴില്‍ ഗ്ലാസ്സ് ബ്രിഡ്ജ് നിർമ്മിക്കുന്നത്.