LIFEMovie

‘വൈകാരികമായ’ ചിത്രം; 2018നെ പുകഴ്ത്തി തെലുങ്ക് താരം നാഗ ചൈതന്യ

ഹൈദരാബാദ്: മലയാളത്തിൽ ഇൻട്രസ്ട്രീ ഹിറ്റിലേക്ക് കുതിക്കുകയാണ് ‘2018’. ചിത്രം ഇതിനകം 100 കോടി കഴിഞ്ഞു കളക്ഷൻ. അതിനിടെ ചിത്രത്തിൻറെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട മൊഴിമാറ്റ പതിപ്പുകൾ മെയ് 26 ന് റിലീസ് ചെയ്യുകയാണ്. ഹൈദരാബാദിൽ 2018 ലെ ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത തെലുങ്ക് താരങ്ങൾ ഈ മലയാള പടത്തെ പ്രശംസയാൽ മൂടുകയാണ്. .

തെലുങ്ക് യുവതാരം നാഗ ചൈതന്യ, 2018നെ ‘വൈകാരികമായ’ ചിത്രമെന്നാണ് വിശേഷിപ്പിച്ചത്. നാഗ ചൈതന്യ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. “2018 തെലുങ്ക് പതിപ്പ് കണ്ടു. അത്ര മനോഹരമായ സിനിമ. കഠിനവും വൈകാരികവുമാണ് ഈ ചിത്രം. ഈ വെള്ളിയാഴ്ച തെലുങ്കിൽ റിലീസാകുന്നു കാണാൻ മറക്കരുത്. ജൂഡ് ആന്റണി ജോസഫ്, ടൊവിനോ തോമസ്, ലാൽ സാർ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, കലൈയരശൻ എന്നിവർക്ക് അഭിനന്ദനങ്ങൾ. നാഗ ചൈതന്യയുടെ ട്വീറ്റിന് അടിയിൽ ടൊവിനോ ഉടൻ തന്നെ നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്. മറ്റു താരങ്ങളും നന്ദി അറിയിച്ചിട്ടുണ്ട്.

അതേ സമയം മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം എന്ന വിശേഷണത്തിലാണ് 2018. കഴിഞ്ഞ ആറര വർഷങ്ങളായി മോഹൻലാൽ ചിത്രം പുലിമുരുകൻ കൈയാളിയിരുന്ന റെക്കോർഡ് ആണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം മറികടന്നിരിക്കുന്നത്. വിവിധ ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം 137 കോടിക്ക് മുകളിലാണ് ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത്.

വെറും 17 ദിവസങ്ങൾ കൊണ്ടാണ് പുലിമുരുകൻറെ ലൈഫ് ടൈം കളക്ഷൻ 2018 മറികടന്നത്. വിദേശ മാർക്കറ്റുകളിൽ ലഭിച്ച അഭൂതപൂർവ്വമായ പ്രതികരണമാണ് ഇത് സാധ്യമാക്കിയത്. 64 കോടി രൂപയോളമാണ് വിദേശ മാർക്കറ്റുകളിൽ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. കേരളത്തിൽ നിന്ന് 65.25 കോടിയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 8.4 കോടിയും. എന്നാൽ കേരള ബോക്സ് ഓഫീസ് മാത്രം എടുത്ത് നോക്കിയാൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് പുലിമുരുകൻ തന്നെയാണ്. 78.50 കോടിയാണ് പുലിമുരുകൻറെ നേട്ടം.

കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, സുധീഷ്, അജു വർഗീസ്, അപർണ ബാലമുരളി, തൻവി റാം, ശിവദ, ഗൗതമി നായർ, സിദ്ദിഖ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: